കീശ നിറയ്ക്കും സര്‍ക്കാര്‍ നിക്ഷേപം; 5 ലക്ഷം നിക്ഷേപിച്ചാല്‍ 5 വർഷത്തേക്ക് മാസം 3,500 രൂപ നേടാം, നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയിൽ നിന്ന് വിരമിച്ചവരും പ്രവാസി ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്കും മാസ വരുമാനം തരുന്ന നിക്ഷേപങ്ങൾ ആകർഷകമാണ്. ആവശ്യ ചെലവുകൾ നടക്കുകയും പണം സുരക്ഷിതമായിരിക്കുകയും ചെയ്യുന്നതാണ് ഇത്തരം നിക്ഷേപങ്ങളുടെ ​ഗുണം. എന്നാൽ മാസ വരുമാനം വാ​ഗ്ദാനം ചെയ്ത് ഇന്ന് നാട്ടിൽ പല തരത്തിലുമുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. പണത്തിന് സുരക്ഷിതത്വവും പലിശ വരുമാനം ഉറപ്പുള്ളതുമായ നിക്ഷേപങ്ങൾ ശ്രദ്ധിച്ച് തിരഞ്ഞെടുത്താൽ തട്ടിപ്പുകളെ ഒഴിവാക്കാം.

സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളാണെങ്കിൽ പലിശ വരുമാനം മുടങ്ങാതെ ലഭിക്കുകയും കാലാവധിയിൽ മുതൽ നഷ്ടം കൂടാതെ തിരികെ ലഭിക്കുകയും ചെയ്യും. ഈ ​ഗുണങ്ങളെല്ലാം ചേരുന്ന മാസ വരുമാനം ഉറപ്പാക്കുന്ന നിക്ഷേപമാണ് തമിഴ്നാട് ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ പീരിയോഡിക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീം. തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള ​സ്ഥാപനത്തിന് സർക്കാറിന്റെ പൂർണ ​ഗ്യാരണ്ടിയുണ്ട്.

 

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

തമിഴ്‌നാട്ടിലെ പൊതുഗതാഗതസംവിധാനത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് പ്രവർത്തിക്കുന്ന കമ്പനിയാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവ ടി.ടി.ഡി.എഫ്.സി. 1975ൽ സ്ഥാപനം ആരംഭിച്ചത് മുതൽ ലാഭത്തിൽ പ്രവര്‍ത്തിക്കുന്നതെന്ന കമ്പനിയാണിത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബാങ്കിതര ധനകാര്യ സ്ഥാപനമായി റിസർ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. 

Also Read: സേവിംഗ്‌സ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ, ആവശ്യ സമയത്ത് പിൻവലിക്കാം; അറിയാം സ്വീപ് ഇൻ എഫ്ഡിAlso Read: സേവിംഗ്‌സ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ, ആവശ്യ സമയത്ത് പിൻവലിക്കാം; അറിയാം സ്വീപ് ഇൻ എഫ്ഡി

പീരിയോഡിക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീം

പീരിയോഡിക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീം

പീരിയോഡിക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീം പ്രകാരം മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ പലിശ വാങ്ങാം. ഇത് നിക്ഷേപകന് തിരഞ്ഞെടുക്കാം. 36 മാസം, 48 മാസം, 60 മാസ കാലാവധിയുള്ള നിക്ഷേപങ്ങളാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ സ്വീകരിക്കുന്നത്. ചുരുങ്ങിയ നിക്ഷേപമായി 50,000 രൂപയാണ് ആവശ്യം. ഓൺലൈനായി നിക്ഷേപം നടത്താനും പിൻവലിക്കാനും സാധിക്കും 58 വയസ് പൂർത്തിയായവരെ മുതിർന്ന പൗരന്മാരായി കണക്കാക്കി ഉയർന്ന പലിശ നൽകുന്നുണ്ട്. 

Also Read: നിക്ഷേപകർ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ; മ്യൂച്വൽ ഫണ്ടിൽ ലാഭത്തെ വിഴുങ്ങുന്ന ചെലവിനെ പറ്റി അറിയാം 

പലിശ നിരക്ക്

പലിശ നിരക്ക്

മാസത്തിലും ത്രൈമാസത്തിലും പലിശ വരുമാനം വാങ്ങുന്ന നിക്ഷേപകർക്ക് ഓരോ പലിശ നിരക്കാണ് അനുവദിക്കുന്നത്. സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് നോക്കാം. മാസത്തിൽ പലിശ വരുമാനം വാങ്ങുന്നവർക്ക് 36 മാസത്തെ നിക്ഷേപത്തിൽ നിന്ന് 7.75 ശതമാനം പലിശ ലഭിക്കും. വര്‍ഷത്തില്‍ പലിശ വാങ്ങിയാല്‍ 7.98 ശതമാനമാണ് പലിശ. 48 മാസത്തേക്ക് മാസത്തേക്ക് ഇതേ നിരക്കിലാണ് പലിശ.

60 മാസത്തേക്ക് നിക്ഷേപം നടത്തിയാല്‍ മാസത്തിൽ പലിശ വാങ്ങുന്നൊരാൾക്ക് 8 ശതമാനം പലിശ ലഭിക്കുംവാർഷിക പലിശ വാങ്ങുന്നയാൾക്ക് 8.24 പലിശയും ലഭിക്കും. 

Also Read: സമ്പാദ്യ ശീലം വളര്‍ത്താന്‍ ആവര്‍ത്തന നിക്ഷേപം; ചിട്ടയായി തുടങ്ങിയാല്‍ 8.15 % വരെ പലിശ നേടാംAlso Read: സമ്പാദ്യ ശീലം വളര്‍ത്താന്‍ ആവര്‍ത്തന നിക്ഷേപം; ചിട്ടയായി തുടങ്ങിയാല്‍ 8.15 % വരെ പലിശ നേടാം

മുതിര്‍ന്ന പൗരന്മാര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനത്തിന് മുകളിലാണ് പലിശ നിരക്ക്. 36 മാസത്തേക്ക് നിക്ഷേപിച്ചാല്‍ മാസത്തില്‍ ആദായം വാങ്ങുന്നവര്‍ക്ക് 8.25 ശതമാനമാണ് പലിശ നിരക്ക്. വര്‍ഷത്തിലിത് 8.51 ശതമാനാണ്. 48 മാസത്തേക്ക് ഇതേ നിരക്ക് ലഭിക്കും. 60 മാസത്തേക്ക് നിക്ഷേപിച്ചാല്‍ മാസത്തില്‍ 8.5 ശതമാനവും വര്‍ഷത്തില്‍ 8.77 ശതാമനവും പലിശ ലഭിക്കും. 

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

സാധാരണ നിക്ഷേപകൻ 36 മാസത്തേക്ക് 5 ലക്ഷം നിക്ഷേപിക്കുമ്പോൾ മാസത്തില്‍ 3,229 രൂപ ലഭിക്കും. ത്രൈമാസത്തില്‍ 9,688 രൂപയാണ് പലിശയായി ലഭിക്കുക. 39,900 രൂപ വര്‍ഷത്തില്‍ പലിശ ലഭിക്കും. 60 മാസത്തേക്ക് നിക്ഷേപിച്ചാൽ 3,333 രൂപ മാസത്തിലും 10,000 രൂപ ത്രൈമാസത്തിലും ലഭിക്കും. വര്‍ഷത്തില്‍ 41,200 രൂപയാണ് പലിശയായി ലഭിക്കുന്നത്.

മുതിർന്ന പൗരന്മാരായവർ 5 ലക്ഷം രൂപ 36 മാസത്തേക്ക് നിക്ഷേപിക്കുമ്പോൾ മാസത്തില്‍ 3,438 രൂപ ലഭിക്കും. ത്രൈമാസത്തില്‍ 10,313 രൂപ ലഭിക്കും. വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ വരുമാനം 42,550 രൂപയാണ്. 48 മാസത്തേക്കുള്ള നിക്ഷേപത്തിനും ഇതേ വരുമാനം ലഭിക്കും. 60 മാസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മാസത്തില്‍ 3,542 രൂപയും ത്രൈമാസത്തില്‍ 10,625 രൂപയും വര്‍ഷത്തില്‍ 43,850 രൂപയും ലഭിക്കും.

Read more about: investment
English summary

This Government Company Gives 3,500 Rs Monthly Income By Investing 5 Lakh Rs For 5 years

This Government Company Gives 3,500 Rs Monthly Income By Investing 5 Lakh Rs For 5 years
Story first published: Wednesday, August 24, 2022, 19:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X