ഓഹരി വിപണിയിൽ പെട്ടന്ന് പണമുണ്ടാക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇതിലൊരുപാട് റിസ്കും ഒളിഞ്ഞിരിക്കുന്നുണ്ട്. വളർച്ച സാധ്യതയുള്ള ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചും കൃത്യമായ സ്റ്റോപ്പ് ലോസ് വെച്ചും നേട്ടം ഉണ്ടാക്കാം. ഇത്തരത്തിൽ ഹ്രസ്വകാലം കൊണ്ട് നിക്ഷേപകരുടെ കീശ നിറച്ചൊരു ഓഹരിയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 8 രൂപയില്‍ നിന്നാണ് ആറു മാസത്തിനിടെ 17 രൂപയിലേക്ക് കുതിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഹോൾഡ് ചെയ്യുന്നവരും പുതുതായി നിക്ഷേപകരും ശ്രദ്ധിക്കേണ്ട വിവരങ്ങളാണ് ലേഖനത്തിൽ.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി വില
2023 ൽ ബോസ് ബിൽഡിംഗ് മോഡിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ. വർഷം ആരംഭിച്ച് ഇതുവരെ 15 ശതമാനം ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 7 ശതമാനത്തിനടുത്ത് ഇടിഞ്ഞു. പുതു വർഷത്തിൽ വിറ്റഴിക്കൽ നടന്നെങ്കിലും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഓഹരി ഉടമകള്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കാന്‍ സൗത്ത് ഇന്ത്യൻ ബാങ്കിന് സാധിച്ചിട്ടുണ്ട്.
ആറ് മാസത്തിനുള്ളില്‍ 105 ശതമാനം റിട്ടേണാണ് ലഭിച്ചത്. ഈ സമയത്ത് ഓഹരി ഉടമകളുടെ പണം ഇരട്ടിയാക്കി. നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് (NSE: SOUTHBANK | BOM: 532218) 17രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സാമ്പത്തികം
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച പ്രകടനം സൗത്ത് ഇന്ത്യൻ ബാങ്കിനുണ്ടായി. 102.75 കോടി രൂപയുടെ അറ്റാദയമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 50.31 കോടി രൂപയുടെ നഷ്ടമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് രേഖപ്പടുത്തിയിരുന്നത്. പ്രവർത്തന വരുമാനം 1,898.27 കോടി രൂപയാണ്. 2021 ഡിസംബർ പാദത്തിൽ 1,671.13 കോടി രൂപയായിരുന്നു. മികച്ച പ്രകടനത്തോടെ 1 വർഷത്തെ കമ്പനിയുടെ പ്രതിയോഹരി വരുമാനം 3.41 രൂപയായി.
വായ്പാ വളർച്ച 18 ശതമാനത്തിലേറെയായി. നിക്ഷേപ വളർച്ച 3 ശതമാനം കുറഞ്ഞു. നെറ്റ് ഇന്ററസ്റ്റ് മാർജിൻ (എൻഐഎം) മൂന്നാം പാദത്തിൽ 3.52 ശതമാനമായി ഉയർന്നു. നിഷ്ക്രിയാസ്തികൾ കഴിഞ്ഞ പാദത്തേക്കാളും കുറഞ്ഞ് 5.48 ശതമാനമായി. 5 മടങ്ങാണ് പിഇ റേഷ്യോ. പ്രതിയോഹരി ബുക്ക് വാല്യു 27.97 രൂപയാണ്.
വളർച്ച സാധ്യത
വായ്പ പലിശ നിരക്കുകയരുന്നതിനാൽ ബാങ്കിംഗ് രംഗത്തെ വളർച്ച സൗത്ത് ഇന്ത്യൻ ബാങ്കിനും ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. 12 രൂപ നിലവാരത്തിൽ ശക്തമായ പിന്തുണയുണ്ട്. 20 രൂപ എന്ന കടമ്പ കടന്നാൽ 25 രൂപ വരെ പോകാമെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് മുകളിലുള്ള നിരീക്ഷണം.
പലിശ നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ബാങ്കിംഗ് മേഖല പൊതുവെ മികച്ച നെറ്റ് പലിശ മാര്‍ജിനാണ് പ്രതീക്ഷിക്കുന്നത്. വരുന്ന പാദങ്ങളില്‍ മികച്ച പ്രകടനവും പ്രതീക്ഷിക്കുന്നതായി ജിസിഎൽ ബ്രോക്കിംഗ് സിഇഒ രവി സിംഗാൽ പറഞ്ഞു.
സ്റ്റോപ്പ് ലോസ്
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ക്ക് 12 രൂപയില്‍ ശക്തമായ പിന്തുണയുണ്ട്. 20-25 രൂപ നിലവാരത്തിൽ ശക്തമായ പ്രതിരോധം നേരിടുന്നു. അതിനാല്‍ പോര്‍ട്ട്ഫോളിയോയില്‍ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയുള്ളവര്‍ 12 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസിൽ ഓഹരി നിലനിർത്താൻ രവി സിംഗാൽ നിർദ്ദേശിക്കുന്നു. 20 രൂപയിലെ പ്രതിരോധം ഭേദിക്കാനായാൽ ഓഹരി വില 25 രൂപയിലേക്ക് ഉയരാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
