സ്വർണ്ണ ഇടിഎഫുകൾ കേരളീയർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു നിക്ഷേപ മാർഗമായിരിക്കാം. എന്താണ് ഗോൾഡ് ഇടിഎഫ് എന്നല്ലേ?ഇലക്ട്രോണിക് രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന രീതിയാണ് സ്വർണ ഇടിഎഫുകൾ. നിങ്ങളുടെ സ്റ്റോക്ക് ബ്രോക്കർ വഴി ഇലക്ട്രോണിക് രൂപത്തിൽ ഓഹരികൾ വാങ്ങുന്നതുപോലെ തന്നെ നിങ്ങൾക്ക് സ്വർണ്ണ ഇടിഎഫുകൾ വാങ്ങാം. ഈ ഉപകരണങ്ങൾ സ്വർണ്ണ വിലകൾ ട്രാക്കുചെയ്യുന്നതിനാൽ, നിങ്ങൾക്ക് സ്വർണ്ണ വിലയുടെ ആനുകൂല്യം ലഭിക്കും.
സ്വർണ ഇടിഎഫുകൾ
ഇലക്ട്രോണിക് രൂപത്തിലുള്ള നിക്ഷേപമായതിനാൽ മോഷണത്തെക്കുറിച്ചും സംഭരണത്തെക്കുറിച്ചും നിങ്ങൾ വിഷമിക്കേണ്ടതില്ല. കഴിഞ്ഞ 1 വർഷത്തിൽ 30 ശതമാനത്തിൽ കൂടുതൽ വരുമാനം നൽകിയ 3 ഗോൾഡ് ഇടിഎഫുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
എച്ച്ഡിഎഫ്‌സി ഗോൾഡ് ഫണ്ട്
സ്വർണ വില ഉയരുന്നതിനനുസരിച്ച് ഈ ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിൽ 34.79 ശതമാനം വരുമാനം നേടി. മൂന്നുവർഷത്തെ വരുമാനം വാർഷിക അടിസ്ഥാനത്തിൽ 17.60 ശതമാനമാണ്. 5 വർഷത്തെ വരുമാനം 13 ശതമാനത്തിനടുത്താണ്. 5-സ്റ്റാർ റേറ്റിംഗ് ഉള്ള ഒരു ഇടിഎഫാണ് എച്ച്ഡിഎഫ്സി ഗോൾഡ് ഫണ്ട്. നിങ്ങൾ സ്വർണ്ണം ആഭരണമായി വാങ്ങുന്നതിനേക്കാൾ ഇത്തരം ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. കാരണം അവ എളുപ്പത്തിൽ വിൽക്കാൻ കഴിയും. മോഷണത്തെക്കുറിച്ചോ സ്വർണം സൂക്ഷിക്കുന്നതിനെക്കുറിച്ചോ ടെൻഷൻ വേണ്ട. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ അവ നേരിട്ട് വാങ്ങാം.
കൊട്ടക് ഗോൾഡ് ഫണ്ട്
കൊട്ടക് ഗോൾഡ് ഫണ്ടിനും 5 സ്റ്റാർ റേറ്റിംഗ് ഉണ്ട്. കൊട്ടക് ഗോൾഡ് ഫണ്ട് കഴിഞ്ഞ 1 വർഷത്തിൽ 34.81 ശതമാനം വരുമാനം നേടി. ഇത് മറ്റ് ഇടിഎഫുകളേക്കാൾ മികച്ച വരുമാനമാണ്. വാർഷികാടിസ്ഥാനത്തിലുള്ള മൂന്ന് വർഷത്തെ റിട്ടേണുകളും 19 ശതമാനത്തിൽ കൂടുതലാണ്. 5 വർഷത്തെ റിട്ടേൺസ് വാർഷികാടിസ്ഥാനത്തിൽ 13.52 ആണ്. സ്വർണ്ണ വില വീണ്ടും ഉയർന്നാൽ ഈ ഗോൾഡ് ഫണ്ട് ഒരു നല്ല ഓപ്ഷനാണ്.
എസ്‌ബിഐ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്
ഗോൾഡ് കൊട്ടക് ഗോൾഡ് ഫണ്ടും എച്ച്ഡിഎഫ്സി ഗോൾഡ് ഫണ്ടും സൃഷ്ടിക്കുന്ന വരുമാനത്തേക്കാൾ ഒരു വർഷത്തെ വരുമാനം വളരെ കുറവാണെങ്കിലും ഇത് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു ഫണ്ടാണ്. എസ്‌ബിഐ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് സ്വർണ്ണത്തിൽ നിന്നുള്ള 1 വർഷത്തെ വരുമാനം 31.94 ശതമാനവും 3 വർഷത്തെ വരുമാനം വാർഷിക അടിസ്ഥാനത്തിൽ 18.57 ശതമാനവുമാണ്. 1,800 കോടി രൂപയുടെ നടത്തിപ്പിലാണ് ഫണ്ടിന്റെ ആസ്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications