വീട് വെയ്ക്കുകയോ മക്കളുടെ ഉന്നത വിദ്യാഭ്യാസമോ കയ്യിലെ പണം കൊണ്ട് മാത്രം ചിലപ്പോള്‍ നടന്നു കൊള്ളണമെന്നില്ല. പണം അത്യാവശ്യമായി വരുമ്പോള്‍ വായ്പകളാണ് സഹായത്തിനായി എത്തുന്നത്. വായ്പ തിരിച്ചടവ് പിന്നീട് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പഴകിയ വായ്പകളാണ് പിന്നീട് ജപ്തിയിലേക്കും നിയമ പ്രശ്നങ്ങളിലേക്കുമെത്തിക്കുന്നത്. നേരത്തെ വായ്പ അടച്ചു തീര്‍ക്കുന്നത് സാമ്പത്തിക നില സുരക്ഷിതമാക്കാൻ സഹായിക്കും. മുഴുവനായി അടയ്ക്കാനായില്ലെങ്കിൽ വലിയൊരു ഭാഗം അടച്ചു തീർക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഭൂരിഭാഗവും അടച്ചു തീരുമ്പോള്‍ ബാക്കിയുള്ള വായ്പ തുകയ്ക്ക് പലിശ കുറയും. ഇത് സാമ്പത്തിക നില സുരക്ഷിതമാക്കും. പറയുന്നത്ര എളുപ്പമല്ല ഇത് പ്രാവർത്തികമാക്കാൻ. വായ്പ തിരിച്ചടവിനുള്ള ചില വഴികൾ പരിചയപ്പെടാം.
വർധിപ്പിക്കാം തിരിച്ചടവ്
വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് തിരിച്ചടവും ഉയര്‍ത്തണം. എട്ട് ശതമാനം വരുമാനം വര്‍ധിച്ചാല്‍ ഇതില്‍ അഞ്ച് ശതാമാനം വായ്പ തിരിച്ചടിനായി മാറ്റം. അഞ്ച് ശതമാനം ഇഎംഐ അടവില്‍ വര്‍ധനവ് വരുത്തുമ്പോള്‍ 20 വര്‍ഷം നടത്തേണ്ട തിരച്ചടവ് 12 വർഷമായി ചുരുങ്ങുന്നു. വലിയ തോതിലുള്ള പലിശ ലാഭിക്കാന്‍ ഇതുവഴി സാധിക്കുന്നു.
ക്രെഡിറ്റ് കാർഡിനെ സൂക്ഷിക്കണം
തോന്നിയത് പോലെ ഉപയോഗിക്കുകയാണെങ്കില്‍ വരുമാനത്തിന്റെ വലിയ ഭാഗം ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിന് വേണ്ടി വരും. 50 ദിവസം വരെ പലിശ രഹിതമായി ക്രെഡിറ്റ് കാര്‍ഡ് വായ്പ അനുവദിക്കുന്നുണ്ട്. ഇതിന് ശേഷം 35 ശതമാനമാണ് പലിശ നിരക്കെന്ന കാര്യം ഓർമ വേണം. ഇതിനാല്‍ കൂടുതല്‍ ശ്രദ്ധ ക്രെഡിറ്റ് കാര്‍ഡിന് വേണം. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തില്‍ അടക്കാനുള്ള തുക ഇഎംഐ ആക്കാൻ ആവശ്യപ്പെടണം. ശേഷം ഇഎംഐ മുടക്കമില്ലാതെ അടക്കാൻ ശ്രദ്ധിക്കണം.
വലിയ വായ്പകൾ പെട്ടന്ന് തീർക്കാം
വലിയ ബുദ്ധിമുട്ടില്‍ വായ്പ പോവുകയാണെങ്കില്‍ നിക്ഷേപത്തെ ഉപയോഗപ്പെടുത്തി വായ്പ തിര്‍ക്കണം. ലൈഫ് ഇന്‍ഷൂറന്‍സ് , പിപിഎഫ് എന്നിവയിലെ നിക്ഷേപം വെച്ച് വായ്പയെടുത്ത് തിരിച്ചടവ് സുഗമമാക്കാം. ചെലവുകള്‍ ചുരുക്കാതെ സമ്പാദ്യമെടുത്ത് വായ്പ തിരിച്ചടവ് നടത്തുന്നത് നല്ല കാര്യമല്ല. ആഡംബരങ്ങള്‍ ഒഴിവാക്കി തിരിച്ചടവ് ക്രമീകരിക്കാം. നേരത്തെ വായ്പ തിരിച്ചടയ്ക്കുകയാണെങ്കില് ബാങ്ക് പിഴ ഈടാക്കും. നേരത്തെ അടച്ച് തീര്‍ക്കുന്നത് വഴി ബാങ്കിന് ലഭിക്കാനിടയുള്ള പലിശ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഈ പിഴ. ഇത്തരത്തിലുളള കാര്യങ്ങൾ വായ്പ കരാറിലുണ്ടാകും. ഇത് കൃത്യമായി വായിച്ച് മനസിലാക്കണം. നേരത്തെ വായ്പ അടയ്ക്കുമെങ്കില്‍ നിബന്ധനകളില്ലാത്ത ബാങ്കുകളിൽ നിന്ന് വായ്പയ്ക്ക് ശ്രമിക്കാം.
വായ്പ അടവ് സുഗമമക്കാം
വായ്പകളുടെ ഏകീകരണം നടത്താവുന്നതാണ്. പലതരത്തിലുള്ള വായ്പകൾ തിരിച്ചടക്കുമ്പോൾ ചിലത് അടവ് വൈകാനും മുടങ്ങാനും സാധ്യതയുണ്ട്. കൂടുതല്‍ വായ്പയുണ്ടാകുന്നത് സാമ്പത്തിക സ്ഥിതിയെയും ബാധിക്കും. വായ്പയ്ക്കനുസരിച്ച് പലിശ വ്യത്യാസമാകും. വ്യത്യസ്ത ലോണുകളെ ചുരുക്കി ഒന്നോ രണ്ടോ ആക്കി മാറ്റാന്‍ ശ്രമിക്കണം. ടോപ്പ് അപ്പ് ലോണ്‍ വഴി വാഹന വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് അടവ് എന്നിവ തീര്‍ക്കാം. അത് പലിശയില്‍ കുറവ് വരുത്തുന്നു. ഉയര്‍ന്ന പലിശ നിരക്കുള്ളവ ആദ്യം അടച്ച് തീര്‍ക്കുക. ചെറിയ കാലയളവില്‍ ഉയര്‍ന്ന പലിശ അടക്കേണ്ട പ്രീ പെയ്മെന്റ് ചാര്ജില്ലാത്തവ വേഗം അടച്ച് തീര്‍ക്കാം. ചെറിയ പലിശയുള്ള ദീര്‍ഘകാലം തിരിച്ചടവ് കാലാവധിയുള്ള വായ്പകൾക്ക് ആവശ്യത്തിന് സമയം നൽകാം. അല്ലാത്തവ തീർക്കുന്നതോടെ പലിശ ഇനത്തിൽ വലിയ തുക ലാഭിക്കാനാകുന്നു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications