കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ കണക്ക് പ്രകാരം, 2023 മാര്‍ച്ച് 10 വരെ പ്രത്യക്ഷ നികുതിയായി ലഭിച്ചത് 16.68 ട്രില്യണ്‍ രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 22.5 ശതമാനത്തിന്റെ വര്‍ധനവാണിത്. ഇതില്‍ വലിയൊരു പങ്കും സ്രോതസില്‍ നിന്നുള്ള നികുതിയായി പിരിച്ചെടുത്തതാണ്.
പ്രത്യക്ഷ നികുതിയുടെ 47 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതിയാണ്. ഇതില്‍ വലിയൊരു പങ്കും നിക്ഷേപകരില്‍ നിന്ന് ഈടാക്കുന്ന തുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യായി വലിയൊരു തുക ഇത്തവണയും സര്‍ക്കാറിലേക്ക് എത്തും. എന്നാല്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ സ്വന്തം നിക്ഷേപത്തില്‍ നിന്ന് ടിഡിഎസ് ഒഴിവാക്കാനാകും. ഇത് എങ്ങനെ എന്ന് നോക്കാം.
ടിഡിഎസ് നിയമത്തിലെ മാറ്റാം
പുതിയ സാമ്പത്തിക വര്‍ഷാംരംഭം മുതല്‍ ലിസ്റ്റഡ് ഡെബ്റ്റ് സെക്യൂരിറ്റികള്‍ക്കും സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. ലിസ്റ്റഡ് ഡെബ്റ്റ് സെക്യൂരിറ്റികള്‍ക്കുണ്ടായ ടിഡിഎസ് ഇളവ് 2023 ലെ ഫിനാന്‍ഷ്യല്‍ ബില്ലില്‍ ഒഴിവാക്കി. ഇതോടെ ഏപ്രില്‍ 1 മുതല്‍ ലിസ്റ്റഡ് ഡെബ്റ്റ് സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 5,000 രൂപയില്‍ കൂടിയാല്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. ഇതോടൊപ്പം പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവരാണെങ്കിൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കും ടിഡിഎസിൽ ഇളവുണ്ട്.

എത്ര ശതമാനം ടിഡിഎസ്
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 50,000 രൂപ കടന്നാലാണ് ടിഡിഎസ് ഈടാക്കുക. ഡിവിഡന്റ് വരുമാനം 5,000 രൂപ കടന്നാലാണ് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്. 10 ശതമാനം നിരക്കിലാണ് ടിഡിഎസ് ഈടാക്കുന്നത്. എന്നാൽ പാൻ കാർഡ് ഇല്ലാത്ത നിക്ഷേപകരാണെങ്കിൽ 20 ശതമാനം ടിഡിഎസ് നൽകേണ്ടി വരും.
ടിഡിഎസ് ഒഴിവാക്കാം
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം അടിസ്ഥാന ഇളവ് പരിധി കടക്കാത്തവരോ, പുതിയ നികുതി വ് വാര്‍ഷിക വരുമാനം 7 ലക്ഷത്തില്‍ കൂടാത്തവരോ ആണെങ്കില്‍ സ്ഥിര നിക്ഷേപം, ബോണ്ട്, ഡിവിഡന്റ് തുടങ്ങിയ വരുമാനങ്ങള്‍ക്ക് ടിഡിഎസ് ഒഴിവാക്കാനാകും.
ഇത്തരത്തില്‍ ടിഡിഎസ് ഒഴിവാക്കാനിയി നിക്ഷേപകര്‍ സാമ്പത്തിക വര്‍ഷാംരംഭത്തില്‍ 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിക്കണം. നിക്ഷേപമുള്ള ധനകാര്യ സ്ഥാപനത്തിലാണ് ഈ ഫോം സമർപ്പിക്കേണ്ടത്. 60 വയസിന് താഴെ പ്രായമുള്ളവർക്കാണ് 15ജി ഫോം. മുതിർന്ന പൗരന്മാർ 15എച്ച് ഫോം തിരഞ്ഞെടുക്കണം.
എന്താണ് 15ജി, 15എച്ച് ഫോമുകൾ
നിക്ഷേപകർ ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് അല്ലെങ്കില്‍ സ്വമേധയാ സമര്‍പ്പിക്കുന്ന ഫോമുകളാണിവ. മൊത്തം വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയായതിനാല്‍ വരുമാനത്തിന്മേല്‍ ആദായനികുതി ബാധ്യത ഇല്ലെന്ന് കാണിക്കാനാണ് ഫോമുകൾ സമർപ്പിക്കുന്നത്.
2024 സാമ്പത്തിക വർഷം മുതൽ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 3 ലക്ഷമാണ് അടിസ്ഥാന ഇളവ് പരിധി. ആദായ നികുതി സെക്ഷന്‍ 87എ പ്രകാരം ത്രെഷോള്‍ഡ് റിബേറ്റ് പരിധിയായ 7 ലക്ഷം വരെ വരുമാനമുള്ളവർക്കും പലിശ വരുമാനത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കേണ്ട.
ശ്രദ്ധിക്കേണ്ടവ
60 വയസിന് താഴെ പ്രായമുള്ള നിക്ഷേപകരാണ് 15ജി ഫോം സമർപ്പിക്കേണ്ടത്. പലിശ വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കില്‍ മാത്രമേ ഫോം സമര്‍പ്പിക്കാന്‍ കഴിയൂ. 60 വയസും അതില്‍ കൂടുതലും പ്രായമുള്ളവർക്ക് 15എച്ച് ഫോം ബാധകമാണ്.
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപകർ ഫോം സമർപ്പിക്കണം. വൈകുന്തോറും ഓരോ മാസത്തെയും ടിഡിഎസ് ധനകാര്യ സ്ഥാപനം ഈടാക്കും. ഫോം സമര്‍പ്പിക്കാന്‍ വൈകുന്നവരാണെങ്കിൽ ഇത്തരത്തിൽ ഈടാക്കിയ നികുതി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച് റീഫണ്ട് വാങ്ങാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഉറപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications