ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, അതിന്റെ മുൻകാല റിട്ടേണുകൾ വിലയിരുത്തുകയും അതേ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകളുമായി താരതമ്യം ചെയ്യുന്നതും സ്വാഭാവികമാണ്. മുൻകാല റിട്ടേണുകൾ ഒരു സ്കീമിന്റെ ഭാവി വരുമാനത്തിന് ഉറപ്പുനൽകുന്നില്ലെങ്കിലും, ഒരു മ്യൂച്വൽ ഫണ്ട് സ്കീമിന്റെ വളർച്ചാ സാധ്യതയുടെ സൂചന അവ നൽകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മികച്ച പ്രകടനം നടത്തിയ വലിയ ക്യാപ് സ്കീമുകൾ നൽകിയ റിട്ടേണുകൾ പരിശോധിക്കാം.
ഒറ്റത്തവണ 5 ലക്ഷം നിക്ഷേപിക്കാം, 5 വർഷം കൊണ്ട് 15.5 ലക്ഷം നൽകുന്ന മൂന്നു സ്കീമുകൾ
ലാർജ് ക്യാപ്
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, ഏകദേശം 20 ശതമാനത്തിന് മുകളിൽ വരുമാനം നൽകിയ അഞ്ച് വലിയ ക്യാപ് സ്കീമുകളുണ്ട്. ഡിഎസ്‌പി ടോപ്പ് 100 ഇക്വിറ്റി ഫണ്ട് 22.24 ശതമാനം വരുമാനം നൽകി. ഫണ്ടിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കിയാണെങ്കിൽ, 35,779 കോടിയുടെ മൊത്തം ആസ്തിയുള്ള നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ്പാണ് 19.75 ശതമാനം വാർഷിക വരുമാനമുള്ള ഏറ്റവും വലിയ ഫണ്ട്. വൈറ്റ്ഓക്ക് ക്യാപിറ്റൽ ലാർജ് ക്യാപ് ഫണ്ട് 21.85 ശതമനാവും ഇൻവെസ്കോ ഇന്ത്യ ലാർജ്ക്യാപ് ഫണ്ട് 21.00 ശതമാനവും ബറോഡ ബിഎൻപി പാരിബാസ് ലാർജ് ക്യാപ് ഫണ്ട് 21.35 ശതമാനവും വാർഷിക വരുമാനം നൽകി.

മിഡ് ക്യാപ് ഫണ്ടുകൾ
മിഡ് ക്യാപ് വിഭാഗത്തിൽ 30 ശതമാനത്തിലധികം റിട്ടേൺ നൽകിയ ഏഴ് മ്യൂച്വൽ ഫണ്ട് സ്കീമുകളുണ്ട്. ഇൻവെസ്കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ടും (44.5 ശതമാനം) എച്ച്എസ്ബിസി മിഡ്ക്യാപ് ഫണ്ടും (ഏകദേശം 40 ശതമാനം) ആണ് ഏറ്റവും ഉയർന്ന വരുമാനം നൽകിയത്.
എഡൽവീസ് മിഡ് ക്യാപ് ഫണ്ട് - 39.07 ശതമാനം
ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ട് - 33.07 ശതമാനം
എച്ച്എസ്ബിസി മിഡ്ക്യാപ് ഫണ്ട് - 39.98 ശതമാനം
ഇൻവെസ്കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ട് - 44.48 ശതമാനം
ജെഎം മിഡ്‌ക്യാപ് ഫണ്ട് - 34.80 ശതമാനം
കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ട് - 34.37 ശതമാനം
വൈറ്റ്ഓക്ക് ക്യാപിറ്റൽ മിഡ് ക്യാപ് ഫണ്ട് - 33.73 ശതമാനം
30 വർഷത്തേക്ക് 500 രൂപയോ, 10 വർഷത്തേക്ക് 5,000 രൂപയോ; മികച്ച നിക്ഷേപം തിരഞ്ഞെടുക്കാം
സ്മോൾ ക്യാപ്
സ്മോൾ ക്യാപ് വിഭാഗത്തിൽ ഉയർന്ന വരുമാനം നൽകിയ അഞ്ച് സ്കീമുകളുണ്ട്. ബന്ധൻ സ്‌മോൾ ക്യാപ് ഫണ്ടും എൽഐസി എംഎഫ് സ്‌മോൾ ക്യാപ് ഫണ്ടും ആണ് ഏറ്റവും ഉയർന്ന വരുമാനം (40%-ൽ കൂടുതൽ) നൽകിയത്. ഇൻവെസ്കോ ഇന്ത്യ സ്മോൾക്യാപ് ഫണ്ട് 38.00 ശതമാനവും ഐടിഐ സ്മോൾ ക്യാപ് ഫണ്ട് 34.88 ശതമാനവും ടാറ്റ സ്മോൾ ക്യാപ് ഫണ്ട് 31.52 ശതമാനവും വാർഷിക വരുമാനം നൽകി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications