സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ജനപ്രിയ രീതിയായി അതിവേഗം വളർന്നു കഴിഞ്ഞു. ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ എസ്‌ബിഐ മ്യൂച്വൽ ഫണ്ട്, കഴിഞ്ഞ അഞ്ച് വർഷമായി ഉയർന്ന റിട്ടേൺസ് നൽകിയ നിരവധി മികച്ച പെർഫോമിംഗ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തിനുള്ളിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്ന നിക്ഷേപകർക്ക്, ചില എസ്ബിഐ മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാവുന്നതാണ്. അത്തരത്തിലുള്ള ചില ഫണ്ടുകളും അതിന്റെ വിശദമായ വിവരങ്ങളും വായിച്ചറിയാം.
എസ്ബിഐ പിഎസ്‌യു ഡയറക്ട് പ്ലാൻ ഗ്രോത്ത് - 2025 ഫെബ്രുവരി 25 വരെ, ഈ ഫണ്ടിന്റെ മൊത്തം ആസ്തി മൂല്യം (NAV) 30.32 രൂപയാണ്. ഫണ്ടിന്റെ ആകെ വലുപ്പം 4,542.83 കോടിയും. ഈ ഫണ്ടിൽ അഞ്ച് വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ ആകെ 6,00,000 രൂപ വരും. അതിന്റെ 5 വർഷത്തെ വാർഷിക റിട്ടേൺസ് 23.2 ശതമാനം കണക്കിലെടുക്കുമ്പോൾ, ഈ നിക്ഷേപം ഏകദേശം 12,09,170 രൂപ ആയി വളരും. സർക്കാർ നയങ്ങളുടെ പിന്തുണയോടെ ശക്തമായ വളർച്ചയ്ക്ക് സാധ്യതയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ (പിഎസ്‌യു) ഈ ഫണ്ട് പ്രാഥമികമായി നിക്ഷേപിക്കപ്പെടുന്നു.

എസ്ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് ഡയറക്ട് പ്ലാൻ ഗ്രോത്ത് - മറ്റൊരു ശ്രദ്ധേയമായ തിരഞ്ഞെടുപ്പാണ് ഇത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 425.81 രൂപ എൻഎവിയും 27,305.51 കോടി രൂപയുടെ മൊത്ത വലുപ്പവുമുള്ള ഈ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്) സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തിനുള്ളിൽ 10,000 രൂപയുടെ പ്രതിമാസ എസ്ഐപി, മൊത്തം 6,00,000യുടെ നിക്ഷേപവും അതിന്റെ 5 വർഷത്തെ വാർഷിക റിട്ടേൺസ് 23.3 ശതമാനം കണക്കാക്കിയാൽ ആകെ റിട്ടേൺസ് 10,83,405 രൂപ ആയി വളരാൻ സാധ്യതയുണ്ട്. ഉയർന്ന വരുമാനത്തിനൊപ്പം നികുതി ലാഭം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പായി ഇത് മാറുന്നു.
എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഡയറക്ട് ഗ്രോത്ത് - ഇതും ശ്രദ്ധേയമായ ഒരു പ്ലാനാണ്. 2025 ഫെബ്രുവരി 25ലെ കണക്കനുസരിച്ച് ഇതിന്റെ എൻഎവി 47 രൂപയും ഫണ്ടിന്റെ ആകെ വലുപ്പം 4,867.23 കോടി രൂപയുമാണ്. ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഫണ്ട്, ഇൻഫ്രാസ്ട്രക്ചറിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുന്നതിൽ നിന്ന് പ്രയോജനം നേടുന്നു. അഞ്ച് വർഷത്തിനുള്ളിൽ 10,000 രൂപ പ്രതിമാസ നിക്ഷേപം അതിന്റെ 5 വർഷത്തെ വാർഷിക വരുമാനമായ 23.3 ശതമാനം അടിസ്ഥാനമാക്കി കണക്കാക്കിയാൽ, ഏകദേശം 10,73,447 രൂപ ആയി വളരും.
സ്വർണ്ണത്തിന് ഡിമാൻഡ് ഉയരുന്നു; ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാമോ?
എസ്ബിഐ മാഗ്നം മിഡ്‌ക്യാപ് ഫണ്ട് - ഉയർന്ന വളർച്ചയുള്ള മിഡ്‌ക്യാപ് സ്റ്റോക്കുകളിൽ എസ്ബിഐ മാഗ്നം മിഡ്‌ക്യാപ് ഫണ്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഈ ഫണ്ടിൽ 5 വർഷത്തെ വാർഷിക റിട്ടേൺസ് 27.5 ശതമാനമാണ്. ഉയർന്ന വളർച്ചാ സാധ്യതയുള്ള മിഡ്-ക്യാപ് കമ്പനികളിൽ താൽപ്പര്യമുള്ള നിക്ഷേപകർക്ക് ഇത് ആകർഷകമായ തിരഞ്ഞെടുപ്പാകുന്നു. അഞ്ച് വർഷത്തിനുള്ളിൽ പ്രതിമാസ എസ്ഐപി 10,000 രൂപയ്‌ക്ക് ഗണ്യമായ വരുമാനം നൽകുകയും പ്രാരംഭ നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും.
Disclaimer: The write-up is just for information purposes, and is not a recommendation to buy, sell or hold. We have not done fundamental or technical analysis and have no opinion on article mentioned. Neither, the author nor Greynium Information Technologies should be held liable for any losses. Please consult a professional advisor.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications