അപകട സാധ്യത കുറഞ്ഞ ദീർഘകാല നിക്ഷേപ രീതികൾ തിരയുന്നവരുടെ ആദ്യ തിരഞ്ഞെടുപ്പുകളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. 15 വർഷത്തെ ലോക്ക് ഇൻ കാലയളവിൽ നിങ്ങൾക്ക് പരമാവധി തുക റിട്ടേൺസ് നേടാൻ സർക്കാർ പിന്തുണയുള്ള ഈ നിക്ഷേപ പദ്ധതി നിക്ഷേപകർക്ക് അവസരം നൽകുന്നു. പുതിയ സാമ്പത്തിക വർഷം തുടങ്ങിയ സാഹചര്യത്തിൽ 2025-26 സാമ്പത്തിക വർഷത്തിലേക്ക് നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാനുള്ള സമയമാണിത്. എന്നാൽ കൂടുതൽ പലിശയടക്കമുള്ള ആനുകൂല്യങ്ങൾക്ക് ഏപ്രിൽ 5ന് മുൻപ് അക്കൗണ്ട് തുറക്കേണ്ടതുണ്ട്.
പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ മൂന്ന് തന്ത്രങ്ങൾ
നിക്ഷേപകർക്ക് പ്രതിവർഷം 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സൗകര്യമുണ്ട്. സാമ്പത്തിക വർഷമാണ് ഇവിടെ കണക്കാക്കുന്നത്. ഈ നിക്ഷേപം ഒറ്റത്തവണയായോ തവണകളായോ നടത്താം. വ്യക്തികൾക്ക് ഒരു പിപിഎഫ് അക്കൗണ്ടിലേക്ക് പരമാവധി 12 വാർഷിക ഗഡുക്കളായി പണമടയ്ക്കാൻ സാധിക്കും. 7.1 ശതമാനമാണ് നിലവിൽ പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ലഭിക്കുന്ന പലിശ നിരക്ക്.

പിപിഎഫ് അക്കൗണ്ടിലെ പലിശ നിരക്ക് ഓരോ മാസവും അഞ്ചാം തീയതി മുതൽ മാസാവസാനം വരെയുള്ള അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ ബാലൻസ് അനുസരിച്ചാണ് നിർണ്ണയിക്കുന്നത്. വരുമാനം പരമാവധിയാക്കാൻ, നിക്ഷേപകർ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 5 ന് മുമ്പ് ഒരു ലംപ്സം പേയ്‌മെന്റ് നടത്തണം. ഒറ്റ വാർഷിക ബൾക്ക് അടവ് നടത്താൻ താൽപ്പര്യപ്പെടുന്ന വ്യക്തികൾക്ക് ഇത് വളരെ പ്രധാനമാണ്, കാരണം പണമടയ്ക്കുന്നതിലെ ഏതെങ്കിലും കാലതാമസം വാർഷിക നിക്ഷേപത്തിന്റെ ഒരു മാസത്തെ പലിശ നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.
സിംഗപ്പൂരിലേക്ക് ഒരു യാത്ര പോയാലോ? കെ.എസ്.എഫ്.ഇ ചിട്ടിയുടെ പുതിയ പദ്ധതിയിൽ വമ്പൻ ഓഫറുകൾ.....
അതുകൊണ്ട് തന്നെ ഒറ്റത്തവണ അടവിലൂടെ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ പരമാവധി നേട്ടത്തിന് ഏപ്രിൽ 5ന് മുൻപ് തന്നെ നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ റിട്ടേൺസ് ഉറപ്പു നൽകും. ഓരോ മാസവും പലിശ നിരക്ക് കണക്കാക്കുകയും സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അക്കൗണ്ടിലേക്ക് വരുകയുമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ചെയ്യുന്നത്. നിലവിലെ 7.1 ശതമാനം പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് പ്രതിവർഷം 10,650 രൂപ പലിശ ലഭിക്കും. ഇതിന് പരമാവധി നിക്ഷേപ പരിധിയായ 1.5 ലക്ഷം രൂപ ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
