ജാഗ്രത! ഡിസംബർ 31-നകം ഇവ ചെയ്തില്ലെങ്കിൽ പിഴ ഉറപ്പ്; ഉടൻ തീർപ്പാക്കേണ്ട സുപ്രധാന നടപടികൾ ഇതാ
2025 സാമ്പത്തിക വർഷം നിരവധി സുപ്രധാന പരിഷ്കാരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ജനുവരി മുതൽ ഓരോ മാസവും ഒട്ടനവധി സാമ്പത്തിക മാറ്റങ്ങളാണ് രാജ്യത്തുണ്ടായത്. ജിഎസ്ടി നിരക്കുകളിലെ പരിഷ്കാരം, നികുതി ഇളവുകൾ തുടങ്ങിയവ ഇതിൽ പ്രധാനമാണ്. 2025 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അടിയന്തരമായി പൂർത്തിയാക്കേണ്ട ചില സാമ്പത്തിക നടപടികളെക്കുറിച്ച് പരിശോധിക്കാം:
1. ഐടിആർ ഫയലിംഗ്
2024-25 സാമ്പത്തിക വർഷത്തേക്ക് വൈകിയതോ പുതുക്കിയതോ ആയ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബർ 31 വരെയാണ്. ഈ സമയപരിധിക്കു ശേഷവും പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ 5,000 രൂപ വരെ പിഴ ഈടാക്കും. 5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് 1,000 രൂപ വരെയാണ് പിഴ. ഈ കാലാവധി അവസാനിക്കുന്നതിനു മുന്നേ ഐടിആർ ഫയൽ ചെയ്യാൻ മറക്കണ്ട.
2. ആധാർ-പാൻ ലിങ്കിംഗ്
ആധാർ കാർഡും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നത്. അതായത് 2024 ഒക്ടോബർ 1നോ അതിനു മുന്നേയോ ആധാർ സ്വന്തമാക്കിയവരാണ് പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടത്. ഇതിൻ്റെ അവസാന തിയ്യതി ഡിസംബർ 31 വരെയാണ്. ഈ സമയപരിധിക്കുള്ളിൽ നിങ്ങൾ ഇവ പരസ്പരം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമാവും.

മാത്രമല്ല ഇതോടെ ബാങ്കിംഗ് ഇടപാടുകൾ, ആദായനികുതി റിട്ടേൺ ഫയലിംഗ്, നിക്ഷേപങ്ങൾ, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവയെല്ലാം തകരാറിലാവും. തടസ്സങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ പാൻ-ആധാർ ലിങ്കിംഗ് സമയപരിധി അവസാനിക്കുന്നതിന് മുന്നേ തന്നെ പൂർത്തിയാക്കുക.
ഈ കാര്യങ്ങൾ സമയപരിധിക്കു മുന്നേ തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ഐടിആർ ഫയലിംഗും, ആധാർ-പാൻ ലിങ്കിംഗും വളരെ പ്രധാനപ്പെട്ട മാറ്റങ്ങളാണ്. ഇവ കൃത്യമായി പൂർത്തിയാക്കിയില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധികൾ നിങ്ങൾക്ക് നേരിടേണ്ടി വരും. അവസാന ദിവസത്തേക്ക് ഇത്തരം പ്രക്രിയകൾ മാറ്റി വെക്കാതിരിക്കുക. സാങ്കേതിക തകരാറുകൾ സംഭവിച്ചാൽ അടുത്ത ദിവസങ്ങളിലേക്ക് കാത്തിരിക്കേണ്ടി വരും.
ഒരുവേള ഡിസംബർ 31നാണ് നിങ്ങൾ ഈ കാര്യങ്ങൾ തീർപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ സെർവർ പ്രശ്നങ്ങളുൾപ്പെടെ എന്തെങ്കിലും സാങ്കേതിക പ്രതിസന്ധി നേരിട്ടാൽ മറ്റൊരു ദിവസത്തേക്ക് കാത്തിരിക്കേണ്ടി വരും. ഇത് അമിതമായ പിഴ ഈടാക്കുന്നതിലേക്ക് നയിക്കും.
ശ്രദ്ധിക്കുക: ക്രിസ്മസ് അവധി വരുന്നു
അടുത്ത ആഴ്ചയിൽ ക്രിസ്മസ് അവധി വരുന്നതിനാൽ ബാങ്ക് ഇടപാടുകളിലും മറ്റ് ഔദ്യോഗിക നടപടികളിലും കാലതാമസം നേരിടാൻ സാധ്യതയുണ്ട്. അവസാന ദിവസത്തേക്ക് മാറ്റി വെക്കാതെ ഉടൻ തന്നെ ഇത്തരം സുപ്രധാന സാമ്പത്തിക പ്രക്രിയകൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


