വലിയ വരുമാനമില്ലാത്തവരാണെങ്കിൽ ആദായ നികുതി ബാധകമാകില്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ നിക്ഷേപങ്ങൾ ആരംഭിക്കുന്നവർ വർഷാ വർഷം വേണ്ട മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നികുതി കൊടുക്കേണ്ടതായും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതായും വരും. സാധാരണയായി ആദായ നികുതി, ഓരോ വ്യക്തികളും കണക്കാക്കി സർക്കാറിലേക്ക് അടയ്ക്കുന്നതാണ് രീതി.
എന്നാൽ വരുമാനം ഉണ്ടാകുന്ന ഘട്ടത്തിൽ തന്നെ നികുതി ഈടാക്കി ബാക്കി തുക കയ്യിൽ തരുന്നതിനെയാണ് സ്രോതസിൽ നിന്നുള്ള നികുതി എന്ന് പറയുന്നത്. നിക്ഷേപങ്ങൾക്ക് പൊതുവെ സ്രോതസിൽ നിന്നുള്ള നികുതിയാണ് ഈടാക്കുന്നത്.
ബാങ്ക് നിക്ഷേപം, ട്രഷറി നിക്ഷേപം, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം അനുവദിക്കുന്നതിന് മുൻപ് സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കും. ആദായ നികുതി അടയ്ക്കുന്നവർക്കാണ് സ്രോതസിൽ നിന്നുള്ള നികുതി ബാധകമാകുന്നത്.
നികുതി ദായകരല്ലാത്തവർക്ക് ഇതിൽ ഇളവുണ്ട്. എന്നാൽ നികുതി അടയ്ക്കാത്തവരാണെന്ന് ബാങ്കിനെ വ്യക്തമാക്കേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത ഫോമുകൾ നിക്ഷേമുള്ള ബാങ്കിൽ സമർപ്പിക്കണം ഇത് എങ്ങനെ ചെയ്യാമെന്നും എങ്ങനെ നികുതി ഒഴിവാക്കാമെന്നും നോക്കാം.
നിക്ഷേപം, പലിശ
സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം പോലുള്ള ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിൽ നിന്ന് നികുതി പിടിക്കാതിരിക്കാൻ നിശ്ചിത ഫോം സമർപ്പിക്കുകയാണ് വേണ്ടത്. സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം പരിധി കടക്കാത്ത വ്യക്തിയാണെങ്കിൽ 15ജി, 15 എച്ച് ഫോമുകൾ സമർപ്പിക്കണം.
നികുതി ദായകരല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഫോമുകളാണ് ഇവ. 60 വയസിൽ താഴെ പ്രായമുള്ളൊരാൾക്ക് വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കും 60 വയസ് കഴിഞ്ഞൊരാൾക്ക് വാർഷിക വരുമാനം 3 ലക്ഷം രൂപയ്ക്കും താഴെയാണെങ്കിൽ 15ജി, 15എച്ച് ഫോമുകളുടെ ആനുകൂല്യം ലഭിക്കും. 80 കഴിഞ്ഞവരുടെ വരുമാന പരിധി 5 ലക്ഷമാണ്. 60 വയസിന് താഴെ പ്രായമുള്ള നികുതി ദായകരല്ലാത്ത വ്യക്തികൾ 15ജി ഫോം ആണ് സമർപ്പിക്കേണ്ടത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 15എച്ച് ഫോം സമർപ്പിക്കണം.
15ജി, 15എച്ച് ഫോം
15എച്ച് ഫോം സമർപ്പിക്കാത്ത മുതിർന്ന പൗരനായൊരാളുടെ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം 50,000 രൂപയിൽ കടന്നാൽ 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. സാധാരണ നിക്ഷേപകരുടെ പലിശ വരുമാന പരിധി 40,000 രൂപയാണ്. പാൻകാർഡ് സമർപ്പിക്കാത്തവരാണെങ്കിൽ 20 ശതമാനമാണ് നികുതി ഈടാക്കുക.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലാണെങ്കിൽ 5,000 രൂപയാണ് പലിശ വരുമാനത്തിന്റെ പരിധി. പലിശ വരുമാനത്തിനൊപ്പം ലാഭ വിഹിതം, വാടക എന്നിവയിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് തടയാൻ 15ജി, 15എച്ച് ഫോമുകൾ ഉപയോഗിക്കാം.
ഫോം സമർപ്പിക്കേണ്ടത് എപ്പോൾ
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് 15ജി, 15എച്ച് ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. നിക്ഷേപമുള്ള ബാങ്കുകളിലാണ് ഫോം സമർപ്പിക്കേണ്ടത്. ഓരോ മാസത്തിലും സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിലാണ് ഫോം സമർപ്പിക്കേണ്ടത്. ഫോം സമര്‍പ്പിച്ചില്ലെങ്കിൽ ബാങ്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കി തുടങ്ങും.
ഇതിനാൽ ഓരോ സാമ്പത്തിക വർഷത്തിലും ഏപ്രിൽ മാസത്തിൽ തന്നെ ഫോമുകൾ സമർപ്പിക്കേണ്ടതുണ്ട്. ഫോം സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിച്ച് ഈടാക്കിയ നികുതി റീഫണ്ട് നേടാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
