നികുതി ഒഴിവാക്കാൻ നിക്ഷേപം; നേട്ടം കൊയ്യാൻ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

വരുമാനം പരിധി കടക്കുകയാണെങ്കിൽ അതിന് നികുതി നല്‍കേണ്ടതുണ്ട്. പ്രായത്തിന് അനുസരിച്ച് നികുതി നല്‍കേണ്ട വരുമാനം എത്രയാണെന്ന് ആദായ നികുതി വകുപ്പ് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വരുമാനത്തെ തന്ത്രപരമായി നിക്ഷേപിച്ച് നികുതിയുടെ പിടിയിൽ നിന്ന് ഒഴിവാകാം. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. സെക്ഷൻ 80സി അറിഞ്ഞ് നിക്ഷേപിക്കുക

1. സെക്ഷൻ 80സി അറിഞ്ഞ് നിക്ഷേപിക്കുക

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സിയെ പറ്റി അറിഞ്ഞു കൊണ്ട് നിക്ഷേപം നടത്തണം. സാമ്പത്തിക വര്‍ഷത്തില്‍ നടത്തുന്ന നിക്ഷേപത്തിന് 80സി വകുപ്പ് പ്രകാരം 1.5 ലക്ഷം വരെ ആദായ നികുതിയിളവ് ലഭിക്കും. നികുതിയളവ് ലഭിക്കുന്ന പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ടാക്‌സ് സേവിംഗ് മ്യൂച്വല്‍ ഫണ്ട്, എന്നിവ തിരഞ്ഞെടുക്കുന്നത് വഴി നികുത് ബാധകമായ വരുമാനം കുറയ്ക്കാന്‍ സാധിക്കും.

80സി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എൽഐസി പ്രീമിയം. ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീം, സുകന്യ സമൃദ്ധി യോദന, നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്, സീനിയർ സിറ്റസൺ സേവിം​ഗ്സ് സ്കീം, യുഎൽഐപി, ടാക്സ് സേവിം​ഗ്സ് എഫ്ഡി എന്നിവയാണ്.

2. മുതിര്‍ന്നവരുടെ പേരില്‍ നിക്ഷേപിക്കാം

2. മുതിര്‍ന്നവരുടെ പേരില്‍ നിക്ഷേപിക്കാം

65 വയസിന് മുകളില്‍ പ്രായമുള്ളവരാണ് രക്ഷിതാക്കളെങ്കില്‍ രക്ഷിതാക്കളുടെ പേരില്‍ നിക്ഷേപം നടത്താം. 60 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ വരുമാന പരിധി 3 ലക്ഷം വരെ ഇളവുണ്ട്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 5 ലക്ഷം വരെ വരുമാന പരിധിക്ക് നികുതി നല്‍കേണ്ടതില്ല. അവരുടെ പേരില്‍ നിക്ഷേിച്ചാല്‍ നികുതി ലാഭിക്കാനും നല്ല ആദായവും ലഭിക്കും.

മുതിർന്ന പൗരന്മർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും. ഇതോടൊപ്പം പലിശ വരുമാനത്തിന് വർഷത്തിൽ 50,000 രൂപ വരെ നികുതി ഇളവും മുതിർന്ന പൗരന്മാർക്ക് ലഭിക്കും.

3. മക്കളുടെയും ഭാര്യയുടെയും പേരിൽ നിക്ഷേപിക്കാം

3. മക്കളുടെയും ഭാര്യയുടെയും പേരിൽ നിക്ഷേപിക്കാം

18 വയസ് പൂര്‍ത്തിയായ മക്കളുടെ പേരില്‍ നിക്ഷേപിച്ചാല്‍ നികുതി ലാഭിക്കാം. 18 കഴിഞ്ഞാല്‍ കുട്ടികളെ സ്വതന്ത്ര വ്യക്തികളായി പരിഗണിക്കും. മക്കള്‍ക്ക് നിക്ഷേപത്തിനായി നല്‍കുന്ന പണത്തിന് മുകളില്‍ നികുതി നല്‍കേണ്ടതില്ല.

18 വയസിന് താഴെ പ്രായമുള്ള മക്കളുടെ പേരിലുള്ള നിക്ഷേപം പിതാവിന്റെ നിക്ഷേപത്തിനൊപ്പം കൂട്ടിച്ചേര്‍ത്താണ് നികുതി കണക്കാക്കുക. ഭാര്യക്ക് സമ്മാനമായി നല്‍കുന്ന തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തുക നിക്ഷേപിക്കുന്നത് വഴി മികച്ച ആദായം സ്വന്തമാക്കാന്‍ സാധിക്കും.

4. ലാഭമെടുക്കുമ്പോൾ ശ്രദ്ധിക്കാം

4. ലാഭമെടുക്കുമ്പോൾ ശ്രദ്ധിക്കാം

ഓഹരി വിപണിയുമായി ബന്ധപ്പെട്ട സ്റ്റോക്ക്, മ്യൂച്വല്‍ ഫണ്ട് എന്നി നിക്ഷേപങ്ങളിലെ ലാഭം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാലയളവിന് അനുസരിച്ച് നികുതി വ്യത്യാസപ്പെടും. നിക്ഷേപിച്ച് 1 വര്‍ഷത്തിനുള്ളില്‍ ലാഭം പിന്‍വലിക്കുകയാണെങ്കില്‍ ഹൃസ്വകാല മൂലധന നേട്ടമയി 15 ശതമാനം നികുതി നല്‍കണം. ഇത് ഒഴിവാക്കാന്‍ 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാതിരിക്കുന്നതാണ് ബുദ്ധി.

നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം ലാഭം പിന്‍വലിക്കുമ്പോള്‍ ലാഭം 1 ലക്ഷത്തില്‍ കുറവാണെങ്കില്‍ നികുതി നല്‍കേണ്ടതില്ല. 1 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം നികുതി അടയ്ക്കണം. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം നിക്ഷേപങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ലോക് ഇന്‍ പിരിയഡിന് ശേഷം ലാഭമെടുക്കാം. നിക്ഷേപം നടത്തിയ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം നികുതിയിളവ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X