സമ്പാദിക്കാൻ തുടങ്ങുന്നവരുടെ ആദ്യ ശീലമാണ് ചെലവാകുന്നത് കുറയ്ക്കുക എന്നത്. നാളേക്ക് വേണ്ടിയുള്ള നീക്കിയിരുപ്പിൽ ഇന്ന് ആവശ്യമുള്ളതിന് വേണ്ടി പണം ചെലവഴിക്കാൻ പലരും മടിക്കും. നിക്ഷേപത്തിന് മാറ്റി വെയ്‌ക്കുന്ന പണം തൊടാതെ ക്രെഡിറ്റ് കാർഡ്, ഇഎംഐ സൗകര്യങ്ങൾ ഉപയോഗിച്ച് ആവശ്യങ്ങൾ നടത്തുക എന്നതാണ് ഇവർക്ക് മുന്നിലുള്ള ഒരു വഴി.
ആവശ്യങ്ങൾക്ക് വേണ്ടി കടക്കാരനാവുക എന്നതാണ് നിക്ഷേപകരിൽ ചിലരുടെ രീതി. പിടി വിട്ടാൽ തിരിച്ചു കയറാൻ ബുദ്ധിമുട്ടുള്ളയാണ് വായ്പകളെന്ന തിരിച്ചറിവിൽ വേണം ചെറുതും വലുതുമായ ഓരോ വായ്പകളും സ്വീകരിക്കാൻ. ഇല്ലാത്ത പക്ഷം ചുരുങ്ങിയ കാലം കൊണ്ട് കടകെണിയിലേക്ക് വീണെന്ന് വരാം.
അനിയന്ത്രിതമായി കടം പെരുകുന്ന അവസ്ഥയെയാണ് കടക്കെണി എന്നു സൂചിപ്പിക്കുന്നത്. വരുമാനത്തേക്കാൾ ചെലവാക്കുന്നൊരാൾ കടക്കണിയിലേക്ക് എത്താം. വായ്‌പ കാര്യങ്ങളിൽ ശ്രദ്ധ പുലർത്താത്തവർക്ക് തിരിച്ചടവ് ബാധ്യത ആകുന്ന കാലം വിദൂരമല്ല. എന്നാൽ ഇക്കാര്യങ്ങൾ ബോധ്യത്തോടെ വായ്പയെടുത്ത് തിരിച്ചടവ് നടത്തുന്നവർക്ക് വായപകൾ പല പ്രതിസന്ധിയിൽ നിന്നും ആശ്വാസമാണ്. വായ്പ എടുത്തവരും വായ്പയിലേക്ക് കടക്കുന്നവരും കടക്കെണി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
വരുമാനം പരിഗണിച്ചുള്ള വായ്പ
ആവശ്യത്തിന് പണം തരാൻ ലോൺ ആപ്പുകളടക്കം നിരവധി സൗകര്യങ്ങൾ ഇന്ന് ചുറ്റിലുമുണ്ട്. ഈ പ്രലോഭനങ്ങളിൽ വീഴുന്നതിന് മുൻപ് സ്വന്തം തിരിച്ചടവ് ശേഷിയെ പറ്റി ബോധ്യമുണ്ടാകണം. മാസ വരുമാനത്തിൽ നിന്ന് എല്ലാ ചെലവുകളും കിഴിച്ച് എത്ര തുക തിരിച്ചടവിന് സാധിക്കുമെന്ന് ഉറപ്പാക്കണം. ഭാവിയിൽ വരുമാനത്തിൽ പ്രതിസന്ധി വന്നാലും പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്ന സുരക്ഷിത തലത്തിലുള്ള തിരിച്ചടവ് വരുന്ന വായ്പകൾ മാത്രമെ തിരഞ്ഞെടുക്കാവൂ.
നിക്ഷേപങ്ങളെ ഉപയോഗപ്പെടുത്തുക
മികച്ച ആദായം നൽകുന്ന നിക്ഷേപങ്ങളുണ്ടെങ്കിൽ ഇത്തരത്തിലുള്ള നിക്ഷേപം പിൻവലിച്ച് കടകെണിയിലേക്ക് പോകുന്നത് ഒഴിവാക്കാം. ഒന്നിലധികം വായ്പയുള്ളവര്‍ ഇത്തരം മാർഗം തേടണം. ഈ പണം ഉപയോഗിച്ച് ഏത് വായ്പ അടച്ച് തീര്‍ക്കും എന്നതും പ്രധാനമാണ്.
ഉയർന്ന പലിശയുള്ള വ്യക്തിഗത വായ്പ പോലുള്ളവയോ ക്രെഡിറ്റ് കാർഡ് ബില്ലുകളോ ഉണ്ടെങ്കിൽ ആദ്യ പരിഗണന നൽകണം. ചെലവേറിയ വായ്പകളെ നിലനിർത്തി ചെറിയവ അടച്ചു തീർക്കുന്നത് ഗുണം ചെയ്യില്ല, ഇതോടൊപ്പം വായ്പ ഭാരം ഇറക്കി വെച്ച ശേഷം നിക്ഷേപം ഒന്നിൽ നിന്ന് ആരംഭിക്കാനുമാകും.
വായ്പ ഏകീകരിക്കുക
വായ്പകളുമായി യുദ്ധത്തിൽ ഏർപ്പെട്ടൊരാൾക്ക് പല ഭാഗത്തു നിന്നും തിരിച്ചടവ് ഭീഷണിയുണ്ടാകും. ഇവ ഏകീകരിച്ചാൽ വലിയ സമാധാനം വായ്പയിൽ നേടാനാകും. വ്യത്യസ്തമായ വിവിധ വായ്പകളെ ഏകീകരിക്കുക എന്നത് വായ്‌പ ചെലവ് കുറയ്ക്കാനുള്ള മാർഗം. ഇതിനായി നിലവിലുള്ള വായ്പ അടച്ചു തീർക്കാൻ തക്കമായ പുതിയ വായ്പ എടുക്കാൻ ശ്രമിക്കണം. ഇതോടെ വ്യത്യസ്ത പലിശയുള്ള വ്യത്യസ്ത വായ്പകൾ അടച്ചു തീർക്കുന്നത് ഒഴിവാക്കി ഒറ്റ വായ്പയിൽ ശ്രദ്ധിക്കാം.
എമർജൻസി ഫണ്ട് കരുതുക
വായ്പയിലേക്ക് പോകാതെ തന്നെ അടിയന്തരമായ സാമ്പത്തിക ആവശ്യങ്ങൾക്ക് സഹായകമാകുന്ന ഒന്നാണ് എമർജൻസി ഫണ്ട്. മൂന്ന് മുതൽ 6 മാസത്തെ ജീവിത ചെലവുകൾക്ക് അനുസൃതമായ തുക എമർജൻസി ഫണ്ടായി കരുതണം. വായ്പയിലേക്ക് പോകാത്ത അടിയന്തര ഘട്ടങ്ങളിൽ പണത്തിന്റെ ആവശ്യം എമർജൻസി ഫണ്ട് നിർവഹിക്കും. പണ ലഭ്യത ഉറപ്പു വരുത്തുന്ന നിക്ഷേപങ്ങളിലേക്ക് ഈ ഫണ്ട് മാറ്റാം. സേവിംഗ്സ് അക്കൗണ്ടിൽ എമർജൻസി ഫണ്ട് സൂക്ഷിക്കുന്നതാണ് ഉചിതമായ മാർഗം.
ചെലവുകളെ അറിയുക
ബജറ്റ് നടത്തി ചെലവാക്കുന്നൊരാൾക്ക് അധിക ബാധ്യതകളോ മറ്റു സാമ്പത്തിക പ്രയാസങ്ങളോ കുറയ്ക്കാൻ സാധിക്കും. ജീവിത ചെലുകളെ കണ്ടെത്തിയാൽ ഇവ മൂന്നായി തിരിക്കണം. അത്യാവശ്യമുള്ളവ, ആവശ്യമുള്ളവ, നിർബന്ധിമില്ലാത്തവ എന്നിങ്ങനെ തരം തരിക്കാം. അവശ്യ ചെലവുകൾക്കും നിര്ബന്ധമില്ലാത്തവയ്ക്കും ചെലവാക്കുന്ന തുക കുറച്ച് ജീവിത ശൈലിയിൽ മാറ്റം വരുത്താം. ഇത്തരത്തിൽ ചെലവുകൾ കുറയുമ്പോൾ വായ്പയിലേക്ക് പോകാതെ മുന്നോട്ട് പോകാനും നിലവിലുള്ള വായ്പകൾ കൃത്യമായി അടച്ചു തീർക്കാനും സാധിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications