ചെലവ് നിയന്ത്രിച്ച് തുടങ്ങാം, നിക്ഷേപിക്കാനുള്ള പണം താനെ വരും; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

എത്രകാലമായി ജോലി ചെയ്യുന്നു, കാര്യമായൊന്നും സമ്പാദിക്കാൻ സാധിക്കാത്തൊരാളാണോ. എങ്കിൽ നിങ്ങളുടെ വരുമാനത്തെ തിന്നു കൊണ്ടിരിക്കുന്നത് ആരാണെന്ന് ആദ്യം കണ്ടെത്തണം. ഇതിന് ശേഷം മാത്രമെ നിങ്ങള്‍ക്ക് സ്വന്തം പണത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളു. കയ്യിലെ സ്മാര്‍ട്ട് വാച്ചില്‍ നടക്കുന്ന ദൂരത്തെ ഓരോ ചുവടുകളായി രേഖപ്പെടുത്താറില്ലേ.

ഇതുപോലെ കയ്യില്‍ നിന്ന് പുറത്തു പോകുന്ന പണത്തിനും കണക്ക് വേണം. ഇങ്ങനെയാണ് അനാവശ്യ ചെലവുകളെ കണ്ടെത്തി മെരുക്കുന്നത്. ഇതുവഴി മാസത്തില്‍ നീക്കിയിരിപ്പുണ്ടാകും. ഈ തുക നല്ല നിക്ഷേപങ്ങള്‍ കണ്ടെത്തി അവിടേക്ക് മാറ്റിയാൽ ജീവിതം വേറെ ലെവലാകും. ഇതിനായി ജീവിത ചെലവുകളെ എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കാം. 

ചെലവുകളെ പിന്തുടരുക

ചെലവുകളെ പിന്തുടരുക

നിങ്ങളുടെ ആകെ വരുമാനത്തിന്റെ എത്ര ശതമാനം എവിടെയൊക്കെ ചെലവാക്കുന്നു എന്നതിനെ പറ്റി ധാരണയുണ്ടാകണം. ഇതിനായി ചെലവുകളെ രേഖപ്പെടുത്തുന്ന ആപ്പുകള്‍ ഉപയോഗിക്കാം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ചെലവുകളെ സ്വയം രേഖപ്പെടുത്തുന്ന ആപ്പുകള്‍ ഇന്നുണ്ട്.

ഒപ്പം ചെലവുകളെ അവയുടെ തരം അനുസരിച്ച് ഷോപ്പിംഗ്, ഭക്ഷണം, യാത്ര എന്നിങ്ങനെ ഇവ തരം തിരിക്കും. ഓരോ മാസത്തിലും എവിടെയാണ് കൂടുതല്‍ തുക ചെലവിടുന്നതെന്നും എവിടെ കുറയ്ക്കണമെന്നും സ്വയം വിലയിരുത്താൻ ഇത് വഴി സാധിക്കും.

ബജറ്റ് തയ്യാറാക്കുക

ബജറ്റ് തയ്യാറാക്കുക

ചെലവായി പണം എവിടെ നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയാൽ ബജറ്റാണ് അടുത്ത പടി. ചെലവ് കുറയാൻ ബജറ്റ് അത്യാവശ്യമാണ്. നിങ്ങളുടെ ആകെ വരവിന്റെ എത്ര ശതമാനം എവിടെയൊക്കെ ചെലവാക്കണനെന്ന് കണാക്കിയാൽ അധിക ചെലവ് കുറഞ്ഞു. അത്യാവശ്യ സാധനങ്ങൾക്കൊപ്പം വിനോദത്തിനും മാറ്റി വെയ്ക്കേണ്ടവ, സമ്പാദ്യമാക്കി മാറ്റാവുന്ന തുകയെ എന്നിവയെ പറ്റി ധാരണ വേണം. ഇതൊക്കെ കണക്കുകൂട്ടിയ കുടുംബ ബജറ്റ് ആവശ്യമാണ്. ആഘോഷം, ഉത്സവങ്ങൾ എന്നിവ അനുസരിച്ച് ബജറ്റ് സ്വയം പുതുക്കണം.

വേണ്ടത് മാത്രം വാങ്ങുക

വേണ്ടത് മാത്രം വാങ്ങുക

സാധനം വാങ്ങാൻ മാളിലേക്ക് പോകുന്നതിന് മുൻപായി എന്താണ് വേണ്ടതെന്ന് പട്ടികയാക്കുക. ഷോപ്പിം​ഗിനായി മാളിലേക്ക് കയറിയ ശേഷം കണ്ണിൽ കാണുന്നതെല്ലാം വാങ്ങിയിടുക എന്ന ശീലത്തെ തടയൻ ഇത് സഹായിക്കും. ഇതുവഴി ആവശ്യമില്ലാതെ ചെലവായി പോകുന്ന പണം ലാഭിക്കാം. ഈ രിതിയിൽ വാങ്ങി തുടങ്ങിയാൽ സാധനങ്ങൾ വാങ്ങാൻ വിട്ടു പോകുന്നത് ഒഴിവാക്കാനാകും.

ഒപ്പം ഓരോന്ന് കാണുമ്പോഴും വാങ്ങാനുള്ള പ്രലോഭനത്തെ ഒഴിവാക്കണം. ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ ഒഴിവ് സമയം കളഞ്ഞ് അനാവശ്യ ചെലവുണ്ടാക്കരുത്. എന്നാൽ അത്യാവശ്യമല്ലാത്ത വാങ്ങലുകൾക്ക് ഓൺലൈനിൽ വില കുറയുന്നത് വരെ കാത്തിരിക്കാവുന്നതാണ്.

ചെലവിനിടയിലെ നിക്ഷേപം

ചെലവിനിടയിലെ നിക്ഷേപം

മാസത്തില്‍ ബില്ലുകളുടെ അടവും മറ്റു ചെലവുകൾക്കും പണം മാറ്റി വെയ്ക്കുന്നതിന് മുന്‍പായി സ്വന്തം കാര്യത്തിന് പണം കരുതണം. വരുമാനത്തിന്റെ 20%-30% ശതമാനം തുക സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കണം. മാസത്തില്‍ 1ാം തീയതി ശമ്പളം ലഭിക്കുന്നൊരാള്‍ക്ക് 7ാം തീയതിക്കുള്ളിലെ ഒരു ദിവസം എസ്ഐപി തീയതിയായി തിരഞ്ഞെടുക്കാം. ഇതോടൊപ്പം ശമ്പളത്തിൽ വർധനവുണ്ടായാലും നിക്ഷേപത്തിലേക്ക് ഒരു വിഹിതം മാറ്റണം.

ശമ്പളത്തിൽ വർധനവുണ്ടായാൽ ആദ്യം തന്നെ ചെലവാണ്. പാർട്ടിയും ആഘോഷങ്ങളുമായി ഒരു തുക വേണ്ടി വരും. പിന്നീട് അധികമായി ലഭിച്ച തുക പൂർണമായും ചെലവാക്കാതെ നിക്ഷേപത്തിനും ഉപയോ​ഗിക്കണം.

പണം കരുതാം

പണം കരുതാം

കൈയ്യിലുള്ളത് നിക്ഷേപമാക്കുകയും ബാക്കി ചെലവാക്കുകയും ചെയ്താൽ മാത്രം പോര. അത്യാവശ്യ ഘട്ടത്തിൽ ഉപയോ​ഗിക്കാൻ പണം കരുതണം. ഇത് ഇല്ലാത്ത പക്ഷം, അത്യാവശ്യ സമയത്ത് പണം വകമാറ്റിയാൽ മാസ ചെലവുകളെയും നിക്ഷേപങ്ങളെയും ബാധിക്കും. അതിനാൽ മാസത്തിൽ നിശ്ചിത തുക അത്യാവശ്യ ചെലവുകൾക്കുള്ള എമർജൻസി ഫണ്ടായി മാറ്റാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X