കുറഞ്ഞ പിഇ അനുപാതത്തില്‍ ട്രേഡ് ചെയ്യുന്ന ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായവയാണ്. കുറഞ്ഞ പിഇ അനുപാതത്തിലുള്ള ഓഹരികളെ വാല്യു സ്റ്റോക്കായാണ് പരിഗണിക്കുന്നത്. ഈയിടെ വിപണിയിലുണ്ടായ തിരുത്തലില്‍ ഇടിവ് നേരിട്ട പല ഓഹരികളും സെക്ടറല്‍ പിഇയേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ട്രേഡ് ചെയ്യുന്നത്.
അപ്പോളോ ടയേഴ്സ്, യുപിഎല്‍, എം ആന്‍ഡ് എം ഫിനാന്‍ഷ്യല്‍ സര്‍വീസ്, പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് തുടങ്ങിയവ സെക്ടറല്‍ പിഇയേക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ട്രേഡ് ചെയ്യുന്നത്. ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഇവയില്‍ 64 ശതമാനം വരെ വളര്‍ച്ചയാണ് ട്രെന്ഡ്ലൈന് ഡാറ്റ സൂചിപ്പിക്കുന്നത്.

യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്
അഗ്രോകെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുപിഎല്‍ കമ്പനിയുടെ പിഇ അനുപാതം 13.41 മടങ്ങാണ്. അതേസമയം സെക്ടര്‍ പിഇ 36.40 ആണ്. ഓഹരിക്ക് 942 രൂപയാണ് ബ്രോക്കറേജുകള്‍ നല്കുന്ന ശരാശരി ലക്ഷ്യവില. നിലവിലെ ഓഹരി വിലയായ 742 രൂപയേക്കാള്‍ 29 ശതമാനത്തോളം ഉയരെയാണിത്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്കിന്റെ പിഇ അനുപാതം 6.42 മടങ്ങാണ്. സെക്ടര്‍ പിഇ 17.5 മടങ്ങും. യൂണിയന് ബാങ്ക് ഓഹരികള്‍ക്ക് ബ്രോക്കറേജുകള്‍ നിശ്ചയിക്കുന്ന ശരാശരി ലക്ഷ്യവില 100 രൂപയാണ്. 68.15 രൂപയാണ് നിലവിലെ വില. ഇതിനേക്കാള്‍ 48 ശതമാനം ഉയര്‍ച്ചാണ് കാണിക്കുന്നത്.
പവര്‍ ഫിനാന്‍സ് കോര്പ്പറേഷന്
2.9 മടങ്ങ് പിഇയില്‍ ട്രേഡ് ചെയ്യുന്ന പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക് 191 രൂപയാണ് ശരാശരി ലക്ഷ്യവില. 169 രൂപയിലുള്ള പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് ഓഹരി വിലയേക്കാള്‍ 18 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കുന്നു. സെക്ടര്‍ പിഇ 24.4 മടങ്ങാണ്.
എം ആന്‍ഡ് എം ഫിനാന്‍ഷ്യല്‍ സര്‍വീസ്
ബ്രോക്കറേജുകള്‍ ശരാശരി ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത് 414 രൂപയാണ്. നിലവിലെ ഓഹരി വിലയായ 251 രൂപയേക്കാള്‍ 64 ശതമാനം ഉയരെയാണിത്. പിഇ അനുപാതം നോക്കിയാല്‍ 15.4 മടങ്ങാണ് ഓഹരിയുടെ പിഇ. അതേസമയം സെക്ടര്‍ പിഇ 24.4 മടങ്ങാണ്.
അപ്പോളോ ടയേഴ്സ്
അപ്പോളോ ടയേഴ്സ് ഓഹരികള്‍ 25.93 മടങ്ങ് പിഇയിലാണ് ട്രേഡ് ചെയ്യുന്നത്. സെക്ടര്‍ പിഇ 40.54 മടങ്ങാണ്. 322.85 രൂപയാണ് നിലവിലെ ഓഹരി വില. ഇവിടെ നിന്ന് 17 ശതമാനം ഉയര്‍ന്ന് 373 രൂപയിലേക്ക് അപ്പോളോ ടയേഴ്സ് ഓഹരികളെത്തുമെന്നാണ് ബ്രോക്കറേജുകള്‍ പറയുന്നത്.

ഐഐഎഫ്എല്‍ ഫിനാന്‍സ്
459 രൂപയാണ് ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ നിലവിലെ വില. ഇവിടെ നിന്ന് ഐഐഎഫ്എല്‍ ഫിനാന്‍സ് ഓഹരികള്‍ 604 രൂപയിലേക്ക് കുതിക്കുമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. ഇത് നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 27 ശതമാനം വര്‍ധനയാണ്. ഓഹരിയുടെ പിഇ 12.4 മടങ്ങാണ്. സെക്ടർ പിഇ 40.8 ആണ്.
കിംസ് ഹോസ്പിറ്റൽ
1458.95 രൂപയിൽ ട്രേഡ് ചെയ്യുന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഹരികൾക്ക് ബ്രോക്കറേജുകൾ ശരാശരി ലക്ഷ്യ വില 1,731 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇത് നിലവിലെ വിപണി വിലയേക്കാൾ 20 ശതമാനം വർധനവാണ്. സ്റ്റോക്കിന്റെ പിഇ അനുപാതം 35.6 ആണ്, സെക്ടർ പിഇ 53.5 മടങ്ങാണ്.
കരൂർ വൈശ്യ ബാങ്ക്
കരൂർ വൈശ്യ ബാങ്കിൽ ബ്രോക്കർമാർ ശരാശരി ലക്ഷ്യ വില കാണുന്നത് 115 രൂപയാണ്. നിലവിലെ വിലയായ 97 രൂപയേക്കാൾ 18 ശതമാനം വർധനവാണിത്. ഓഹരി 7.9 മടങ്ങ് പിഇ അനുപാതത്തിലാണ് ട്രേഡ് ചെയ്യുന്നത്. സെക്ടർ പിഇ 17.5 മടങ്ങാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications