വാല്യു ഇന്‍വെസ്റ്റിംഗ്; മുന്‍കാല പിഇ അനുപാതത്തേക്കാള്‍ താഴ്ന്ന് നില്‍ക്കുന്ന 6 ഓഹരികള്‍; നേട്ടം 20%

ഓഹരികളുടെ അടിസ്ഥാന വിശലകലനത്തിന് ഉപയോ​ഗിക്കുന്ന പ്രധാന ടൂളാണ് പിഇ അനുപാതം. ഈയിടെ വിപണിയിലുണ്ടായ തിരുത്തലിൽ ഇടിവ് നേരിട്ട വലിയൊരളവ് ഓഹരികൾ പിഇ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ആകർഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസങ്ങളിൽ വിപണിയിൽ അനുഭവപ്പെട്ട സമ്മർദമാണ് ഇടിവിന് പ്രധാന കാരണം കാരണം. ദീർഘകാല വീക്ഷണത്തോടെ ഓഹരികൾ വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്യുന്നവർക്ക് ആകർഷകമായ വാല്യുവേഷനിൽ ഓഹരികൾ വാങ്ങാനുള്ള സമയമാണ് കൈവന്നിരിക്കുന്നത്. 

ദീർഘകാല ശരാശരി വാല്യുവേഷൻ

ഇൻഷുറൻസ്, ഓട്ടോ മൊബൈൽസ്, ഫാർമ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഓഹരികൾ ദീർഘകാല ശരാശരി വാല്യുവേഷനേക്കാൾ താഴ്ന്ന നിലവാരത്തിലാണ് ട്രേഡ് ചെയ്യുന്നത്. കഴിഞ്ഞ വർഷം നിഫ്റ്റി ഒരു ശതമാനവും ഡിസംബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 8 ശതമാനവും ഇടിഞ്ഞു.

എൻഎസ്ഇ 100 സൂചിക കഴിഞ്ഞ വർഷം 5 ശതമാനവും 52 ആഴ്‌ചയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 11 ശതമാനവും ഇടിഞ്ഞു. രണ്ട് സൂചികകളും നിലവിൽ 10 വർഷത്തെ ശരാശരിയേക്കാൾ 8 ശതമാനം കിഴിവിലാണ് ട്രേഡ് ചെയ്യുന്നത്. 

വാല്യു ഇന്‍വെസ്റ്റിംഗ്; മുന്‍കാല പിഇ അനുപാതത്തേക്കാള്‍ താഴ്ന്ന് നില്‍ക്കുന്ന 6 ഓഹരികള്‍; നേട്ടം 20%

വാല്യുവേഷൻ പ്രകാരം ഉയർന്ന നിലവാരത്തിൽ നിന്ന് 20-25 ശതമാനം കിഴിവിൽ ലഭ്യമായ ഗുണനിലവാരമുള്ള ഓഹരികൾ മികച്ച വാങ്ങലുകളാണെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. വർഷത്തിൽ നിഫ്റ്റി 10-15 ശതമാനം ഇടിയുന്നതിന് ചില കാരണങ്ങളുണ്ട്.

കഴിഞ്ഞ വർഷം റഷ്യ- യുക്രൈൻ യുദ്ധം കാരണമായെങ്കിൽ ഇത്തവണ ബാങ്കിംഗ് പ്രതിസന്ധിയാണ് നിക്ഷേപകർക്ക് വിലകുറവിന്റെ അവസരം തുറന്നിട്ടതെന്നാണ്
ഷെയർഖാനിലെ ക്യാപിറ്റൽ മാർക്കറ്റ് സ്ട്രാറ്റജി മേധാവി ഗൗരവ് ദുവ പറയുന്നു.

കിഴിവിലുള്ള ഓഹരികൾ വാങ്ങേണ്ട സമയമാണെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ 10 വർഷ ശരാശരി പിഇ അനുപാതത്തേക്കാൾ കുറഞ്ഞ നിലവാരത്തിൽ ട്രേഡ് ചെയ്യുന്ന 6 ഓഹരികളെ പരിചയപ്പെടാം. 

ടാറ്റ സ്റ്റീൽ

കഴിഞ്ഞ വർഷത്തിൽ 21 ശതമാനം തിരുത്തൽ നേരിട്ട ടാറ്റ സ്റ്റീൽ ഓഹരികളുടെ പിഇ അനുപാതം 7.58 മടങ്ങാണ്. 10 വർഷത്തെ ശരാശരി പിഇ അനുപാതത്തേക്കാൾ 48 ശതമാനം താഴെയാണിത്. ബ്ലുംബെർ​ഗ് റിപ്പോർട്ട് പ്രകാരം ഓഹരികൾ 23 ശതമാനം വരെ റിട്ടേൺ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച 104.50 രൂപയിലാണ് ഓഹരികൾ വ്യാപാരം ‌അവസാനിപ്പിച്ചത്.

ടാറ്റ പവർ

ടാറ്റ പവർ ഓഹരികൾ ഒരു വർഷത്തിനിടെ 23 ശതമാനം ഇടിഞ്ഞു. നിലവിൽ 23.08 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരികൾ ട്രേഡ് ചെയ്യുന്നത്. 10 വർഷ ശരാശരിയേക്കാൾ 26 ശതമാനം കിഴിവിലാണിത്. 24.3 ശതമാനം വളർച്ചയാണ് ഓഹരിയിൽ കാണുന്നത്.

വാല്യു ഇന്‍വെസ്റ്റിംഗ്; മുന്‍കാല പിഇ അനുപാതത്തേക്കാള്‍ താഴ്ന്ന് നില്‍ക്കുന്ന 6 ഓഹരികള്‍; നേട്ടം 20%

ഒഎൻജിസി

പൊതുമേഖല പെട്രോളിയം കമ്പനിയായ ഒഎന്‍ജിസി കഴിഞ്ഞ 12 മാസത്തിനിടെ 20.3 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. 150.50 രൂപയില്‍ ട്രേഡ് ചെയ്യുന്ന ഓഹരിയുടെ പിഇ അനുപാതം 4.57 ആണ്. പത്ത് വര്‍ഷ ശരാശരിയേക്കാള്‍ 62.1 ശതമാനം കിഴിവിലാണിത്. ഓഹരികള്‍ക്ക 20.3 ശതമാനം വളര്‍ച്ചയാണ് കാണുന്നത്. 

എസ്ബിഐ കാർഡ്

വ്യാഴാഴ്ച 750 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച എസ്ബിഐ കാര്‍ഡ് ഓഹരിയുടെ പിഇ അനുപാതം 31.2 മടങ്ങാണ്. 10 വര്‍ഷ ശരാശരിയേക്കാള്‍ 38.8 ശതമാനം കിഴിലിലാണ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. 1 വര്‍ഷത്തിനിടെ 15 ശതമാനം ഇടിഞ്ഞ ഓഹരികള്‍ 30.50 ശതമാനം റിട്ടേണ്‍ നല്‍കുമെന്നാണ് നിരീക്ഷണം.

യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്

വിള സംരക്ഷണ ഉത്പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, വ്യാവസായിക രാസവസ്തുക്കള്‍ എന്നിവ നിര്‍മിക്കുന്ന അഗ്രോ കെമിക്കല്‍ കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്. 13.11 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.28.7 ശതമാനം കിഴിവിലാണിത്. 726 രൂപ വിലയുള്ള ഓഹരികളില്‍ 43.9 ശതമാനം വളര്‍ച്ചയാണ് ബ്ലൂം ബെര്ഡഗ് കാണുന്നത്. 

എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ്

എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നിലവിലെ പിഇ- 26.2 മടങ്ങാണ്. 26.6 ശതമാനം കിഴിവിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച 1,350 രൂപയിൽ വ്യാപാരം അവസാനിച്ച ഓഹരികൾ 28.3 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X