ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകുമല്ലോ. ഇത് ഓഹരി വിപണിയിലും ഏറെ പ്രസക്തമായൊരു കാര്യമാണ്. ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണമെന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പ്രശസ്തമായ പഴഞ്ചൊല്ലുകളിലൊന്ന്.
അതേസമയം ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് സാരം. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച ഒരു ബ്ലൂചിപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഐഷര്‍ മോട്ടോര്‍സ്
ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ആഗോള തലത്തില്‍ മുന്‍നിരയിലുള്ള ഓട്ടോമൊബീല്‍ കമ്പനിയാണ് ഐഷര്‍ മോട്ടോര്‍സ്. ഐഷര്‍ ഗ്രൂപ്പിന്റെ ഭാഗമായി 1982-ലാണ് ആരംഭം. 'റോയല്‍ എന്‍ഫീഡ്' ബൈക്കിന്റെ മാതൃ കമ്പനിയാണിത്. ഇരുചക്ര വാഹനങ്ങള്‍ കൂടാതെ ട്രക്ക്, ബസ്, ഓട്ടോമോട്ടീവ് ഗീയര്‍, അനുബന്ധ ഘടകങ്ങള്‍ തുടങ്ങിയവും നിര്‍മിക്കുന്നു. 2008-ല്‍ പ്രശസ്ത വാഹന നിര്‍മാതാക്കളായ വോള്‍വോയുമായി തുല്യ പങ്കാളിത്തത്തോടെ ആരംഭിച്ച വിഇസിവി കമ്പനിയിലൂടെയാണ് ഭാരമേറിയ വാണിജ്യ വാഹനങ്ങള്‍ നിരത്തിലിറക്കിയത്.
ഓഹരി വിശദാംശം
കഴിഞ്ഞ 23 വര്‍ഷത്തിനിടെ നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ലാര്‍ജ് കാപ് ഓഹരിയാണ് ഐഷര്‍ മോട്ടോര്‍സ്. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ ഉള്ളൂ. ഐഷര്‍ മോട്ടോര്‍സിന്റെ നിലവിലെ വിപണി മൂല്യം 93,582 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 418.27 രൂപ നിരക്കിലും പിഇ അനുപാതം 45.65 മടങ്ങിലുമാണുള്ളത്. അതേസമയം ഐഷര്‍ മോട്ടോര്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം 14 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18.3 ശതമാനം നിലവാരത്തിലുമാണുള്ളത്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഐഷര്‍ മോട്ടോര്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.61 ശതമാനമാണ്. അതേസമയം കമ്പനിയുടെ ആകെ ഓഹരികളില്‍ 49.21 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 29.5 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10.24 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ഒരു വര്‍ഷ കാലയളവില്‍ ഐഷര്‍ മോട്ടോര്‍സ് ഓഹരിയുടെ കൂടിയ വില 3,514 രൂപയും കുറഞ്ഞ വിലനിലവാരം 2,110 രൂപയുമാണ്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഐഷര്‍ മോട്ടോര്‍സ് (BSE: 505200, NSE : EICHERMOT) നേടിയ വരുമാനം 3,397 കോടിയും അറ്റാദായം 576 കോടിയുമാണ്. ഈ രണ്ടു ഘടകങ്ങളും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഐഷര്‍ മോട്ടോര്‍സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്.
ഓഹരിക്കുതിപ്പ്
1999 ജനുവരി 1-ന് ഐഷര്‍ മോട്ടോര്‍സ് ഓഹരിയുടെ വില കേവലം 1.22 രൂപയായിരുന്നു. അവിടുന്ന് 23 വര്‍ഷക്കാലയളവില്‍ ക്രമാനുഗതമായി കുതിച്ചുയര്‍ന്ന ഈ ബ്ലൂചിപ് ഓഹരി, കഴിഞ്ഞ ദിവസം 3,429.40 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ 1999-ല്‍ നിന്നും ഇതുവരെയുള്ള കാലയളവില്‍ 2,80,998 ശതമാനം നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ലഭിച്ചത്. അതായത് 23 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് ഐഷര്‍ മോട്ടോര്‍സ് ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 28.10 കോടിയായി മാറുമായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications