സ്വന്തമായൊരു വീട് വെച്ചവരാണെങ്കില് ഭൂരിഭാഗം പേരും ഭവന വായ്പ ഉള്ളവരായിരിക്കും. വീട് പണിയാനുള്ള സാമ്പത്തിക സഹായത്തിനായും നികുതി ഇളവിന് വേണ്ടിയും ഭവന വായ്പ ഉപയോഗിക്കുന്നവരുണ്ട്. 1961ലെ ആദായനികുതി നിയമം പ്രകാരം ഭവന വായ്പ നികുതി ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഭവന വായ്പയുള്ളവരും ആദായ നികുതി അടയ്ക്കുന്നവരുമാണെങ്കില് ഭവന വായ്പ വഴി ലഭ്യമായ എല്ലാ ആദായനികുതി ഇളവുകളും അറിഞ്ഞിരിക്കണം. ഇത് നികുതി ബാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. ഭവന വായ്പയില്‍ ലഭിക്കുന്ന നികുതി ഇളവുകളും ഓരോന്നും ആര്‍ക്കൊക്കെ ലഭിക്കുന്നു എന്നുള്ള കാര്യവും അറിയണം.
നികുതി ദായകന് ഭവന വായ്പ നികുതി ഇളവുകള്‍ മൂന്ന തരത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. ന്യായമായ വിലയുള്ള വീട് വാങ്ങുന്ന സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാന്‍ സാധിക്കും. ഇളവുകള്‍ ഏതെല്ലാമെന്ന് വിശദമായി നോക്കാം.

വായ്പ തുക തിരിച്ചടവ്
ഭവന വായ്പ ഇഎംഐയില്‍ വായ്പ തുകയും പലിശയും ഉള്‍പ്പെടുന്നുണ്ട. ഭവന വായ്പയില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ തിരിച്ചടയ്ക്കുന്ന പ്രിന്‍സിപ്പല്‍ തുകയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതിയില്‍ നിന്ന് കുറയ്ക്കാവുന്നതാണ്. ഒരു വീട് വാങ്ങുമ്പോള്‍ അടച്ച സ്റ്റാമ്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷന് ഫീസിനും സെക്ഷന്‍ 80 സി പ്രകാരം കിഴിവുകള്‍ ലഭിക്കും.
വായ്പ പലിശ തിരിച്ചടവ്
നികുതിദായകന് ഭവന വായ്പയുടെ പലിശ ഇനത്തില്‍ തിരിച്ചടച്ച തുകയും കുറയ്ക്കാന്‍ സാധിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 2 ലക്ഷം രൂപ വരെ ഭവന വായ്പയില്‍ അടച്ച പലിശയില്‍ കിഴിവ് അനുവദിക്കും. രണ്ട് വീടുകള്‍ സ്വന്തമായുള്ള നികുതിദായകന് രണ്ട് വീടിന്റെ വായ്പ തിരിച്ചടവിനും നികുതി ഇളവ് ലഭിക്കും. രണ്ട് വീടുകള്‍ക്കുള്ള ഭവന വായ്പകളുടെ മൊത്തം നികുതിയിളവ് സാമ്പത്തിക വര്‍ഷം 2 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.
സെക്ഷന്‍ 80ഇഇഎ പ്രകാരമുള്ള കിഴിവ്
അഫോഡബിള്‍ ഹൗസിംഗ് കാറ്റഗറി (affordable housing category)ക്ക് കീഴിലാണ് വീട് വാങ്ങിയതെങ്കില്‍ ഭവന വായ്പ പലിശയില്‍ സെക്ഷന്‍ 80ഇഇഎ പ്രകാരം അധിക കിഴിവ് ലഭിക്കും. സാമ്പത്തിക വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെ ഇളവ് നേടാം. സെക്ഷന്‍ 24 പ്രകാരമുള്ള കിഴിവിന് പുറമെ പരമാവധി 2 ലക്ഷം രൂപ മാത്രമെ അനുവദിക്കുകയുള്ളൂ.
ഒരേ തുകയ്ക്ക് 2 സെക്ഷന്‍ പ്രകാരം നികുതി ഇളവ് ക്ലെയിം ചെയ്യാന്‍ സാധിക്കുകയില്ല. ഉദാഹരണമായി 1.40 ലക്ഷം രൂപ ഭവന വായ്പയുടെ പലിശ നിരക്കായി അടച്ചൊരാള്‍ക്ക് സെക്ഷന്‍ 24 അല്ലെങ്കില്‍ സെക്ഷന്‍ 80ഇഇഎ പ്രകാരമുള്ള ഇളവ് മാത്രമെ ലഭിക്കുകയുള്ളൂ.
ഇളവുകൾ ആർക്കൊക്കെ
2019-ലെ കേന്ദ്ര ബജറ്റിലാണ് സെക്ഷൻ 80ഇഇഎ അവതരിപ്പിച്ചത്. 2019 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഭവനവായ്പ അനുവദിക്കുകയും വാങ്ങിയ വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 45 ലക്ഷം രൂപയിൽ കവിയാതിരിക്കുകയും ചെയ്താലാണ് ഈ കിഴിവ് ലഭ്യമാകുന്നത്. ബാങ്കിൽ നിന്നോ ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ നിന്നോ എടുത്ത വായ്പയ്ക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
ഭവന വായ്പ അനുവദിച്ച തീയതി
ഭവന വായ്പ അനുവദിച്ച തീയതിയെ അടിസ്ഥാനമാക്കിയാണ് കിഴിവ് ലഭ്യമാവുക. വായ്പ വിതരണം ചെയ്ത തീയതി, വീട് വസ്തു വാങ്ങിയതോ നിർമാണം പൂർത്തിയാക്കിയ തീയതി എന്നിവ പരിഗണിക്കില്ല. വായ്പ തിരിച്ചടവ് കാലം മുഴുവനും ഈ കിഴിവ് ലഭ്യമാണ്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications