മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങളിൽ നിരവധി നേട്ടങ്ങളുണ്ട്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിൽ ഉയർന്ന പലിശ നിരക്ക് കാണുന്നതാണ്. ഇതിനോടൊപ്പം മുതിർന്നവർക്ക് ഉയർന്ന പലിശ നൽകുന്ന സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പോലുള്ള പ്രത്യേക സ്കീമുകളുമുണ്ട്. ഇത് കൂടാതെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിന് ആദായ നികുതിയിലും മുതിർന്ന പൗരന്മാർക്ക് ഇളവുകളുണ്ട്. ഇതോടൊപ്പം ആരാണ് ആരാണ് മുതിര്‍ന്ന പൗരന്മാരെന്നും അറിയേണ്ടതുണ്ട്. ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ 60 വയസ് കഴിഞ്ഞവരാണ് മുതിര്‍ന്ന പൗരന്മാര്. 80 വയസ് കഴിഞ്ഞവരെ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എന്നാണ് വിളിക്കുന്നത്.
പലിശ വരുമാനത്തിന് ഇളവ്
2018-19 സാമ്പത്തിക വര്‍ഷം മുതല്‍ സെക്ഷന്‍ 80ടിടിബി പ്രകാരം നികുതിയിളവ് അനുവദിക്കുന്നുണ്ട്. ഇത് പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് ഇളവ് ലഭിക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സ്ഥിര നിക്ഷേപത്തിന് ഇത് ബാധാകമാണ്. 50,000 രൂപയില്‍ കൂടിയ തുക പലിശയായി ലഭിച്ചാല്‍ മുതിര്‍ന്ന പൗരന്മാരുടെ സ്ലാബ് റേറ്റ് പ്രകാരം പലിശ ഈടാക്കും. അതേസമയം സേവിംഗ്സ് അക്കൗണ്ടിലെ പലിശയ്ക്ക് ഇത് ബാധകമല്ല. സെക്ഷന്‍ 80ടിടിഎ പ്രകാരം സേവിംഗ് അക്കൗണ്ടിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശയ്ക്ക് 10,000 രൂപ വരെയാണ് ആദായ നികുതി ഇളവ്.
മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം
സെക്ഷന്‍ 80ഡി പ്രകാരം മുതിര്‍ന്ന പൗരന്മാരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ച തുകയില്‍ നിന്ന് 50,000 രൂപ വരെ ഇളവ് ലഭിക്കും. നേരത്തെ ഇത് 30,000 രൂപയായിരുന്നു. 2018 ലെ ബജറ്റിലാണ് ഇത് 50,000 രൂപയാക്കി ഉയര്‍ത്തിയത്. സാധാരണ വ്യക്തികൾക്ക് ഇത് 25,000 രൂപയാണ്.
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കൂടാതെ ചികിത്സാ ചെലവുകള്‍ക്കും ഇളവ് ലഭിക്കും. പ്രത്യേക രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് സെക്ഷന്‍ 80ഡിഡിബി പ്രകാരം നികുതിയളവ് ലഭക്കും. 1 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും, നേരത്തെ ഈ ഇളവ് 60,000 രൂപയായിരുന്നു. 2018 ലെ ബജറ്റിലാണ് ഉയര്‍ത്തിയത്.
വരുമാന പരിധി
മുതിര്‍ന്ന പൗരന്മാരുടെ വരുമാന പരിധിയിലും വ്യത്യാസമുണ്ട്. 3 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി വേണ്ട. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 3 ലക്ഷം കടന്നാലും. 80 മുകളിലുള്ളവര്‍ക്ക് വരുമാനം 5 ലക്ഷം കടന്നാലുമാണ് നികുതി. 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ള വ്യക്തിക്ക 5 ശതമാനമാണ് നികുതി. സാധാരണ വ്യക്തികൾക്ക് 2.5 ലക്ഷം വരുമാനം കടന്നാൽ നികുതി അടയ്ക്കണം.
ടിഡിഎസ് ഇളവ്
മുതിര്‍ന്ന പൗരന്മാരുടെ ആകെ വരുമാനം നികുതി പരിധിയില്‍ വരുന്നില്ലെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ നികുതി അടയ്ക്കാത്തവരും ആണെങ്കില്‍ ബാങ്കിൽ 15 എച്ച് ഫോം സമര്‍പ്പിച്ച് സ്ഥിര നിക്ഷേപത്തിന്റെ പലിശയില്‍ നിന്ന് ടിഡിഎസ് ഈടാക്കുന്നത് ഇളവ് നേടാം. ഇതോടൊപ്പം 2018 ബജറ്റില്‍ നികുതയിളവിനുള്ള പരിധി 10,000ത്തില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു.
അഡ്വാൻസ് നികുതി
ആദായനികുതി നിയമത്തിലെ സെക്ഷൻ 208 പ്രകാരം അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ നികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലായി കണക്കാക്കിയാല്‍ അഡ്വാന്‍സ് ടാക്സ് അടക്കണം എന്നതാണ് ആദായ നികുതി വകുപ്പിന്റെ നിയമം. എന്നാൽ മുതിർന്ന പൗരന്മാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ് വരുമാനം ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര് അഡ്വാന്‍സ് ടാക്സ് അടക്കേണ്ടതില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications