സ്വര്‍ണം ആഭരണം മാത്രമല്ല, നിക്ഷേപത്തിന്റെ സാധ്യത കൂടി സ്വര്‍ണം തുറന്നു തരുന്നുണ്ട്. ഇതോടൊപ്പം എളുപ്പത്തില്‍ വായ്പ ലഭിക്കാനുള്ളൊരു മാര്‍ഗം കൂടിയാണ സ്വര്‍ണം. വായ്പയ്ക്ക് അപേക്ഷിക്കുന്നവന്റെ വരുമാനവും ക്രെഡിറ്റ് സ്കോറും പരിഗണിക്കാതെ ലഭിക്കുന്നവയാണ് സ്വർണ പണയ വായ്പകൾ. അത്യാവശ്യ സമയത്ത് സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ നല്‍കും. പണം സ്വീകരിച്ച് ആവശ്യങ്ങള്‍ നടത്തുകയും തിരിച്ചടവിന് ശേഷം സ്വര്‍ണം തിരികെ വാങ്ങുകയും ചെയ്യാം.
2021 ഏപ്രില്‍ 1 ന് റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ വായ്പയില്‍ ലോണ്‍ ടു വാല്യു നിരക്ക് (എല്‍ടിവി നിരക്ക്) 90 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിനാല്‍ തന്നെ അത്യാവശ്യ സമയത്ത് പണയപ്പെടുത്തുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് ഉയര്‍ന്ന തുക വായ്പയായി ലഭിക്കും. എന്നാൽ സ്വർണം ഈട് നൽകി വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തല്ലാമാണെന്ന് നോക്കാം.
സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുക
സ്വര്‍ണ വായ്പയ്ക്ക് പോകുമ്പോള്‍ ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളില്‍ അന്വേഷണം നടത്തണം. സ്ഥാപനങ്ങളുടെ സര്‍വീസും സുരക്ഷയും പ്രധാനമാണ്. സ്വര്‍ണം സ്ഥാപനത്തില്‍ സുരക്ഷിതമാണോയെന്നും തിരിച്ചടവിന് ശേഷം സ്വർണം ലഭിക്കുമെന്നുള്ള ഉറപ്പ് എന്നിവ പരിശോധിക്കണം. എളുപ്പത്തില്‍ വായ്പ ലഭിക്കാനുള്ള സാധ്യത, വായ്പ കാലയളവിലെ മറ്റു ഘടകങ്ങള്‍ എന്നിവ പരിഗണിച്ച് വേണം സ്വർണം പണയം വെയ്ക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കാൻ.
വായ്പ തുക
റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന ലോണ്‍ ടു വാല്യു നിരക്കിനൊപ്പം പണയപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയും മൂല്യ നിര്‍ണയവും അടിസ്ഥാനമാക്കിയാണ് വായ്പ തുക ലഭിക്കുന്നത്. മികച്ച പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഉയര്‍ന്ന തുക വായ്പ ലഭിക്കും. 18 കാരറ്റിന് മുകളിലുള്ള സ്വർണമാണ് ഈട് നൽകിയ വായ്പയെടുക്കാൻ സാധിക്കുകയുള്ളൂ. ആഭരണങ്ങൾ എല്ലാ ബാങ്കുകളിലും വായ്പയ്ക്ക് സ്വീകരിക്കും. എന്നാൽ സ്വർണ നാണയം, സ്വർണ കട്ടി എന്നിവ സ്വീകരിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഓരോ ധനകാര്യ സ്ഥാപനത്തിലും വ്യത്യസ്തമായിരിക്കും.
കാലാവധിയും പലിശയും
സ്വർണ പണയ വായ്പകളുടെ കാലാവധി സാധാരണ വായ്പയേക്കാൾ കുറവാണ്. 1 വര്‍ഷം മുതല്‍ 36 മാസം വരെയാണ് സ്വര്‍ണ പണയ വായ്പകളുടെ കാലാവധി. പലിശ നിരക്ക് ഓരോ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. 7.40 ശതമാനം മുതല്‍ 14.50 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ ലഭിക്കും. പലിശ നിരക്ക് നിര്‍ണയിക്കുന്നതില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധിക്കും പ്രധാന്യമുണ്ട്.
തിരിച്ചടവ്
സ്വര്‍ണ പണയ വായ്പകളുമായി ബന്ധപ്പെട്ട നിബന്ധനകളും മാനദണ്ഡങ്ങളും ഓരോ സ്ഥാപനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും., ചിലയിടത്ത് പലിശയും മുതലും ഒന്നിച്ച് അടച്ചു തീര്‍ക്കാവുന്ന ഇഎംഐ രീതി അനുവദിക്കും. ചില ബാങ്കുകളിൽ ആദ്യം പലിശയ്ക്കാണ് പ്രാധാന്യം നല്‍കുക.
ഇത് മാസത്തിലോ ത്രൈമാസത്തിലോ പലിശ അടച്ചു തീര്‍ക്കാം. ഇതിന് ശേഷമാണ് മുതല്‍ അടച്ചു തീര്‍ക്കേണ്ടത്. ഇതോടൊപ്പം പ്രീ പേയ്മെന്റ് ചാര്‍ജ്, പ്രൊസസിംഗ് ചാര്‍ജ്, മറ്റു അധിക നിരക്കുകള്‍ എന്നിവയെ പറ്റി മുന്‍കൂട്ടി അറിഞ്ഞ ശേഷം മാത്രം വായ്പയ്ക്ക് ഒരുങ്ങുക.
വിലകുറയുമ്പോൾ
സ്വര്‍ണത്തിന് വില ഉയരുമ്പോള്‍ സ്വര്‍ണ പണയത്തിന് ആവശ്യക്കാര്‍ കൂടുന്നത് സ്വാഭാവികമാണ്. ഉയർന്ന വില ലഭിക്കുന്നതിനാൽ കയ്യിലെ സ്വര്‍ണത്തെ പണമാക്കി മാറ്റാൻ ശ്രമിക്കും. വില കൂടിയ സമയത്ത് സ്വർണം ഈട് നൽകി വായ്പയെടുത്ത ശേഷം സ്വർണ വില കുറയുമ്പോള്‍ മൂല്യം നിലനിർത്തേണ്ടത് വായ്പയെടുക്കയാളുടെ ഉത്തരവാദിത്വമാണ്. ജാമ്യത്തിന് തുല്യമായി സ്വര്‍ണം നല്‍കുകയോ വിടവ് നികത്തുകയോ ചെയ്യണം. വായ്പയില്‍ കുടിശ്ശിക വരുത്തിയാല്‍ ഈട് നൽകിയ സ്വര്‍ണം വിറ്റ് പണം കണ്ടെത്താൻ ബാങ്കുകള്‍ക്ക് അധികാരമുണ്ട്.
രേഖകൾ ആവശ്യം
സ്വർണ പണയ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിരവധി രേഖകൾ ആവശ്യമായിട്ടുണ്ട്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലുമൊന്ന് ആവശ്യമാണ്. മേൽവിലാസം തെളിയിക്കാൻ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്ന് സമർപ്പിക്കണം. ഇവ ഓരോ ബാങ്കിൽ നിന്നും വ്യത്യസ്തമായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications