ജോലി സുരക്ഷിതത്വവും ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണമാണ്. വിരമിക്കല്‍ കാലത്ത് പെന്‍ഷനും ലഭിക്കുന്നു. നല്ലൊരു തുക സമ്പാദിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗമായതിനാല്‍ ജീവനക്കാര്‍ക്ക് എല്ലാ നിക്ഷേപങ്ങളിലും അനുമതി നല്‍കുണ്ടോ എ്‌നത് ചോദ്യമാണ്. ഇതില്‍ പ്രധാന ചോദ്യമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാമോ എന്നത്.
ഓഹരി വിപണി നിക്ഷേപം
സർക്കാർ ജീലനക്കാരുടെ നിക്ഷേപങ്ങളിലെ നിയന്ത്രണങ്ങൾ 1964 ലെ കേന്ദ്ര സിവില്‍ സര്‍വീസ് (Conduct) നിയമത്തിൽ പറയുന്നുണ്ട്. സെക്ഷന്‍ 35 (1) പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഹരി വിപണിയിൽ ട്രേഡിംഗ് നടത്താൻ പാടില്ല. ഇത് മുഴുവൻ സമയം ആവശ്യമുള്ള ജോലിയായതിനാൽ സർക്കാർ ജീവനക്കാർക്ക് വിലക്കുണ്ട്. ഇടയ്ക്കിടെ ഓഹരികള്‍ വാങ്ങി വില്പന നടത്തുന്നത് ഓഹക്കചവടത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിനും നിയന്ത്രണമുണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപം എന്ന നിലയ്ക്ക് ജീവനക്കാർക്ക് ഓഹരികൾ വാങ്ങുന്നതിന് തടസമില്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപവും അനുവദിക്കും.
ട്രേഡിഗും നിക്ഷേപവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കാം. ഓഹരി സൂക്ഷിക്കുന്ന കാലാവധി അനുസരിച്ച് രണ്ടും വ്യത്യാസപ്പെടുന്നുണ്ട്. ദീർഘകാല നേട്ടത്തിനായി ഓഹരികൾ വാങ്ങി വർഷങ്ങളോളം സൂക്ഷിക്കുന്നതിനെ നിക്ഷേപമായി പരഗണിക്കും. പെട്ടന്നുള്ള ലാഭത്തിനായി ദിവസമോ മാസങ്ങളോ മാത്രം ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് ട്രേഡിംഗ്. വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്.
ഐപിഒയിൽ പങ്കെടുക്കാമോ
മുകളിൽ പറഞ്ഞത് പോലെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. നിയമത്തിലെ സെക്ഷൻ 40(2) ലാണ് ഇക്കാര്യം പറയുന്നത്. വിപണിയുമായി നേരിട്ട് ബന്ധപ്പെടുന്ന സെബി, റിസർവ് ബാങ്ക് ജീവനക്കാർക്ക് നിയന്ത്രണങ്ങളുണ്ട്. വില നിശ്ചയിക്കുന്നതുമായി തീരുമാനമെടുക്കുന്ന ജീവനക്കാര്‍ക്ക് കമ്പനികളുടെ ഐപിഒ യില്‍ പങ്കെടുക്കാനാവില്ല. ജീവനക്കാരുടെ കുടുംബാഗങ്ങള്‍ക്കോ ജീവനകാരന് വേണ്ടി മറ്റൊരാള്‍ നിക്ഷേപിക്കുന്നതിനും നിയന്ത്രണമുണ്ട്. എന്നാൽ റവന്യു വകുപ്പ്, പോലീസ് തുടങ്ങിയ സാധാരണ വകുപ്പുകളിലെ ജീവനക്കാർക്ക് നിബന്ധനകളില്ല. ഇവർക്ക് ഐപിഒയിൽ പങ്കെടുക്കാം.
സർക്കാറിനെ അറിയിക്കാം
സർക്കാർ ജീവനക്കാരായതിനാൽ നിക്ഷേപങ്ങളെ പറ്റി സർക്കാറിനെ അറിയിക്കണം. നേരത്തെ സർക്കാർ ജീവനക്കാർക്ക് ഓഹരി വിപണികളിൽ നിക്ഷേപം നടത്തുന്നതിന് ജീവനക്കാരുടെ ക്ലാസ് അനുസരിച്ച് നിയന്ത്രണങ്ങളുണ്ടായിരുന്നു. എ,ബി ഗ്രൂപ്പിലുള്ളവര്‍ 50,000 രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയാൽ സർക്കാറിനെ അറിയിക്കണമമായിരുന്നു. സി, ഡി ഗ്രൂപ്പ് ജീവനക്കാർക്ക് 25,000 രൂപയായിരുന്നു പരിധി. 2019 തിൽ ഇതിൽ മാറ്റം വരുത്തി. 6 മാസത്തെ അടിസ്ഥാന ശമ്പളത്തെക്കാൾ ഉയർന്ന തുക നിക്ഷേപിക്കുമ്പോൾ ജീവനക്കാർ വകുപ്പിനെ അറിയിക്കണം. ഓഹരി, സെക്യൂരിറ്റികള്‍, കടപ്പത്രംങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലുള്ള ആകെ നിക്ഷേപം 6 മാസത്തെ അടിസ്ഥാന ശമ്പളത്തെക്കാള്‍ കൂടുതലായാല്‍ ഇടപാട് വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിക്കണം.
ജീവനക്കാരുടെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാവുന്ന തരത്തിൽ നിക്ഷേപങ്ങള്‍ നടത്താന്‍ പാടില്ല. ഉദാഹരണമായി ദൈന്യംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്ന കമ്പനി ഡയറക്ടര്‍ ആവാൻ പാടില്ല. കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറോ, സ്ലീപ്പിംഗ് പാർട്ടണറോ ആവാൻ സാധിക്കും. ഏത് സാധാരണക്കാരനെയും പോലെ നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിന് സർക്കാർ ജീവനക്കാരനും നികുതി അടയ്ക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര സിവില്‍ സര്‍വീസ് (Conduct) നിയമം 1964 പ്രകാരം നിക്ഷേപം നടത്താം. ഇതിന് ദീർഘകാല ഓഹരി നിക്ഷേപം, മ്യൂച്വൽ ഫണ്ട്, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സിസ്റ്റം, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാം.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications