എവിടെയെല്ലാം ഇനി മുതൽ ഉയർന്ന നികുതി നൽകണം; ഏപ്രിൽ 1 മുതൽ നികുതി നിയമങ്ങളിൽ വരുന്ന മാറ്റങ്ങളറിയാം

ഇന്ത്യയിൽ നികുതികൾ ഓരോരുത്തരുടെയും ജീവതത്തിന്റ ഭാ​ഗമാണ്. ആദായ നികുതി അടയ്ക്കുന്നതിന് പുറമെ നിക്ഷേപങ്ങൾ നടത്തുമ്പോഴോ സ്ഥലം വില്പന നടത്തുമ്പോഴോ പലരും നികുതിയുമായി ബന്ധപ്പെടുന്നുണ്ട്. കയ്യിലെ പണം പരമാവധി ലാഭിക്കാൻ ഓരോ സമയത്തും നികുതി സംബന്ധിച്ച മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. 2023 ലെ ബജറ്റിൽ പ്രഖ്യാപിച്ച ആദായ നികുതി മാറ്റങ്ങൾ 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതി ആസൂത്രണങ്ങൾ നടത്തുന്നവർക്ക് സഹായകമാകുന്ന പുതിയ മാറ്റങ്ങളാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.

പുതിയ നികുതി വ്യവസ്ഥ ഡിഫോൾട്ട്

2023 ഏപ്രിൽ മുതൽ പുതിയ ആദായനികുതി വ്യവസ്ഥ ​ഡിഫോൾട്ട് സിസ്റ്റമായി മാറും. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കേണ്ടവർക്ക് ഇതിനുള്ള സംവിധാനവും ഉണ്ടാകും. പുതിയ നികുതി വ്യവസ്ഥയിൽ 15.5 ലക്ഷം രൂപയിൽ കൂടുതൽ നികുതി വരുമാനം ഉള്ളവർക്ക് 52,500 രൂപ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കും.

പുതിയ നികുതി വ്യവസ്ഥയിൽ അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. 7 ലക്ഷം രൂപ വരെ നികുതിബാധകമായ വരുമാനമുള്ളവർക്ക് പുതിയ നികുതി വ്യവസ്ഥയിൽ നികുതി നൽകേണ്ടതില്ല. 15 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക ശമ്പളമുള്ളവർക്ക് 30 ശതമാനം നിരക്കിൽ നികുതിയുണ്ട്.

എവിടെയെല്ലാം ഇനി മുതൽ ഉയർന്ന നികുതി നൽകണം; ഏപ്രിൽ 1 മുതൽ നികുതി നിയമങ്ങളിൽ വരുന്ന മാറ്റങ്ങളറിയാം

ടിഡിഎസ് കുറയും

ശമ്പളക്കാരായ നികുതിദായകരിൽ നിന്ന് ഈടാക്കുന്ന സ്രോതസിൽ നിന്നുള്ള നികുതിയിൽ പുതിയ സാമ്പത്തിക വർഷം മുതൽ കുറവുണ്ടായിരിക്കും. 7 ലക്ഷം രൂപയ്ക്ക് താഴെ നികുതി ബാധക വരുമാനമുള്ള വ്യക്തി പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവരുമാകുമ്പോൾ ആദായനികുതി നിയമം 87എ പ്രകാരം അധിക റിബേറ്റ് ലഭിക്കും.

ഇതോടൊപ്പം സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കില്ല. നികുതി അടയ്ക്കേണ്ട വരുമാനം 5 കോടി രൂപയിൽ കൂടുതലുള്ള വ്യക്തികൾക്ക് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ബാധകമായ സർചാർജ് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയും. 

സ്വർണം ഇലക്ട്രിക് മോഡിലേക്ക് മാറ്റിയാൽ നികുതിയില്ല

ഭൗതിക സ്വർണത്തെ ഇലക്ട്രോണിക് സ്വർണ്ണ രസീതാക്കി (EGR) മാറ്റുന്നതിന് ഏപ്രിൽ മുതൽ മൂലധന നേട്ട നികുതി ഈടാക്കില്ല. ഇലക്ട്രോണിക് സ്വർണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഇത്തരം നടപടി സ്വീകരിച്ചത്. ഈ നികുതി കിഴിവ് പ്രകാരം ഇന്ത്യയിലെ ഡിജിറ്റൽ സ്വർണ്ണ വിപണി വർധിക്കുകയും കൂടുതൽ നിക്ഷേപ സാധ്യതയും സർക്കാർ പ്രതീക്ഷിക്കുന്നു. 

ഉയർന്ന പ്രീമിയമുള്ള ഇൻഷൂറൻസിന് നികുതി

പുതിയ സാമ്പത്തിക വർഷം മുതൽ വാർഷിക പ്രീമിയം 5 ലക്ഷത്തിൽ കൂടുതലുള്ള ലൈഫ് ഇൻഷൂറൻസ് പോളിസികൾക്ക് നികുതി ഇളവുകളൊന്നും ലഭിക്കില്ല. 2023 ഏപ്രിൽ 1 ന് ശേഷം വാങ്ങുന്ന പരമ്പരാ​ഗത ലൈഫ് ഇൻഷൂറൻസ് പോളിസികൾക്കാണ് നികുതി നിയമം ബാധകമാകുന്നത്.

കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി ബെനഫിറ്റിനാണ് നികുതി ഇളവ് ലഭിക്കുക. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പ്രീമിയമായി അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന 1.50 ലക്ഷം രൂപ നികുതി ഇളവ് തുടരും. യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾക്ക് ഈ നിയമം ബാധകമല്ല.

സെക്ഷൻ 54, സെക്ഷൻ 54എഫ്

ആദായ നികുതി നിയമം സെക്ഷൻ 54 പ്രകാരം റെസിഡൻഷ്യൽ ഹൗസുകൾ വില്പന നടത്തുന്നവർക്കും സെക്ഷൻ 54എഫ് പ്രകാരമുള്ള ഹൗസ് പ്രോപ്പർട്ടി ഒഴികെയുള്ള ആസ്തി വില്പനയിലൂടെ ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടത്തിനും നികുതി ഇളവുകൾ ലഭിക്കും. ഈ ഇളവുകൾ പുതിയ സാമ്പത്തിക വർഷം മുതൽ ചുരുക്കുകയാണ്.

സെക്ഷൻ 54, സെക്ഷൻ 54എഫ് പ്രകാരം 10 കോടി രൂപ വരെയുള്ള മൂലനേട്ടങ്ങൾ മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ. 10 കോടി രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഇൻഡക്സേഷൻ സഹിതം 20 ശതമാനം നികുതി ചുമത്തും. 

ഗെയിം സമ്മാനത്തിന് ടിഡിഎസ്

ആദായനികുതി നിയമത്തിലെ പുതിയ സെക്ഷൻ 115ബിബിജെ പ്രകാരം ഓൺലൈൻ ഗെയിമുകളിലെ വിജയങ്ങളുടെ സമ്മാനം നികുതി നൽകേണ്ടി വരും. 30 ശതമാനം നികുതിയാണ് ഈടാക്കുക. ഈ നികുതി കിഴിച്ച ശേഷം മാത്രമെ സമ്മാനം അനുവദിക്കുകയുള്ളൂ. പണം, വൗച്ചറുകൾ, മറ്റേതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ എന്നിവയ്ക്ക് നികുതി ബാധകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X