നിക്ഷേപകര്‍ക്ക് ഗ്രീന്‍ സിഗ്നല്‍; ഉയർന്ന പലിശ തരും ഹരിത നിക്ഷേപങ്ങൾ; ഒരു കൈ നോക്കാം

ചൂടു കൂടുന്നതും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. നേരിട്ട് ബാധിക്കാൻ തുടങ്ങുന്ന സാ​ഹചര്യത്തിൽ പരിസ്ഥിതി പ്രശ്‌നങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും പിടിച്ചു നിര്‍ത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ കാലം ഹരിത ഊർജത്തിലൂടെ (GREEN ENERGY) മുന്നോട്ട് പോവുകയെന്ന് പ്രഖ്യാപിച്ചു. ഇക്കാലത്ത് വ്യവസായങ്ങള്‍ പോലും ഹരിതപാതയിലേക്ക് മാറി തുടങ്ങി. ഇവയെ പിന്തുണയ്ക്കുകയെന്നതാണ് നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഇതിനായി ബാങ്കുകള്‍ അവതരിപ്പിച്ച സ്ഥിര നിക്ഷേപമായ ഹരിത നിക്ഷേപങ്ങള്‍ (GREEN DEPOSITS) സഹായിക്കും. പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ഹരിത നിക്ഷേപത്തിലെ പണം ധനകാര്യ സ്ഥാപനങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. ഹരിത നിക്ഷേപം വഴി പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായിക്കും. കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളുന്ന, കാാലവസ്ഥയ്ക്ക് അനുയോജ്യമായ ബിസിനസുകളില്‍ നിക്ഷേപിക്കുക എന്നതാണ് ഹരിത നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള പദ്ധതികളെ സാമ്പത്തികമായി പിന്തുണയ്ക്കാനും പണം ഉപയോ​ഗിക്കുന്നു എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ രാജ്യത്ത് ഹരിത നിക്ഷേപം സ്വീകരിക്കുന്നുണ്ട്.

ഉയർന്ന പലിശ

ഉയർന്ന പലിശ

ബാങ്കിൽ നിക്ഷേപിച്ച തുക ഊര്‍ജക്ഷമത, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഹരിത ഗതാഗതം, കൃഷി, വനം, മാലിന്യ സംസ്‌കരണം, ഹരിത ​ഗൃഹ വാതകം പുറം തളളുന്നത് കുറയ്ക്കുന്ന പദ്ധതികൾ, ഹരിത കെട്ടിടങ്ങള്‍ എന്നീ മേഖലകളിലാണ് ഉപയോ​ഗപ്പെടുത്തുന്നത്. ഹരിത നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. 6.55 ശതമാനമാണ് വിവിധ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന ഉയർന്ന വാര്‍ഷിക നിരക്ക്. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശകളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം മുതല്‍ 0.5 ശതമാനം വരെ അധിക പലിശ ലഭിക്കും. ബാങ്ക് വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ ഓൺലൈനായി നിക്ഷേപിക്കുന്നയാള്‍ക്ക് 0.1 ശതമനം അധിക പലിശ നിരക്ക് ലഭിക്കും. 50 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആണ് ഇത്തരത്തിൽ 0.1 ശതമാനം പലിശ അധികം ലഭിക്കുന്നത്. ഹരിത നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടായിരിക്കും. സ്ഥിരം നിക്ഷേപം തിരഞ്ഞെടുക്കുന്നവരിൽ ഉയർന്ന ആദായം പ്രതീക്ഷിക്കുന്നവര്‍ക്ക് നിക്ഷേിപിക്കുന്ന പദ്ധതിയാണിത്.

കാലാവധി

കാലാവധി

18 മാസമാണ് ഹരിത നിക്ഷേപങ്ങളുടെ കുറഞ്ഞ കാലാവധി. 10 വര്‍ഷം വരെയും ഹരിത നിക്ഷേപം നടത്താം. ഇന്ത്യക്കാരായ ആര്‍ക്കും ഈ സ്ഥിര നിക്ഷേപ പദ്ധതിയി. ചേരാം. പ്രവാസികള്‍ക്കും കോര്‍പ്പറേറ്റുകള്‍, ക്ലബ്, പങ്കാളിത്ത കമ്പനി എന്നിവയ്ക്കും നിക്ഷേപം നടത്താം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും ഹരിത നിക്ഷേപം നടത്താം. ഇതിനായി ബാങ്കിൽ പോകേണ്ട ആവശ്യമില്ല. ഓണ്‍ലൈനായും നിക്ഷേപം നടത്താന്‍ സാധിക്കും. പാന്‍ കാര്‍ഡോ ആധാര്‍ വിവിരങ്ങളോ ഉപയോഗിച്ച് വിവരങ്ങള്‍ പൂരിപ്പിച്ച് തുകയും കാലാവധിയും തീരുമാനിച്ച് നിക്ഷേപം നടത്താം. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പണം ഹരിത നിക്ഷേപത്തിലേക്ക് മാറ്റാം.

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

നിക്ഷേപം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം മാത്രമെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. വ്യക്തിഗത നിക്ഷേപങ്ങള്‍ മൂന്ന് മാസം പൂര്‍ത്തിയാക്കി ആറ് മാസത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ പലിശ 3 ശതമാനമായി കുറയും. വ്യക്തിഗത നിക്ഷേപങ്ങള്‍ ഒഴികെയുള്ളവ കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല. ആറ് മാസത്തിന് ശേഷമുള്ള പിന്‍വലിക്കലിന് പലിശ ഒരു ശതമാനം കുറയും. ഹരിത നിക്ഷേപത്തിന് ഓവർ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. ഇത് ഉപയോ​ഗിക്കുന്നതോടെ ഹരിത നിക്ഷേപം സാധാരണ സ്ഥിര നിക്ഷേപമായി പരി​ഗണിക്കും.

വിവിധ ബാങ്കുകള്‍ ഹരിത നിക്ഷേപത്തിന് നല്‍കുന്ന പലിശ

വിവിധ ബാങ്കുകള്‍ ഹരിത നിക്ഷേപത്തിന് നല്‍കുന്ന പലിശ

എച്ച്ഡിഎഫ്‌സി ഹരിത സുസ്ഥിര നിക്ഷേപം- 5.35-6.70 %

ഫെഡറല്‍ ബാങ്ക് ഹരിത നിക്ഷേപം 5.75 %

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഹരിത നിക്ഷേപം- 6.5 %

യൂണിയന്‍ ബാങ്ക് ഹരിത നിക്ഷേപം 5.5 % 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X