ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അങ്ങനെയാണെങ്കിൽ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയത് 2022 ജൂലായ് 31 ആണ്. ആദായ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം ജൂലായ് 25 ജൂലായ് വരെ 3 കോടി പേരാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്.
ഇനിയും കോടി കണക്കിന് പേർ റിട്ടേൺ സമർപ്പിക്കാനുണ്ട്. കഴിഞ്ഞ 2 വർഷങ്ങളിൽ കോവിഡിന്റെ സാഹചര്യത്തിൽ സമയപരിധി നീട്ടി നൽകിയിരുന്നു. സമയപരിധി നീട്ടി നൽകിയില്ലെങ്കിൽ ജൂലായ് 31 കഴിഞ്ഞാൽ പിഴയോടെ റിട്ടേൺ സമർപ്പിക്കാം. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
എത്ര രൂപ പിഴ
2019-20 സാമ്പത്തിക വര്‍ഷം വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലുള്ള പരമാവധി പിഴ 10,000 രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം മുതൽ പിഴയില്‍ മാറ്റം വരുത്തി. ആദായ നികുതി റിട്ടേണ്‍ കൃതസമയത്ത് സമര്‍പ്പിക്കാത്തവര്‍ 5,000 രൂപ പിഴ അടച്ചാല്‍ മതിയാകും. ആദായ നികുതി പരിധി കടക്കാത്തവരാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴയും ഒടുക്കേണ്ടതില്ല.
ചെറുകിട നികുതി ദായകര്‍ക്ക് പിഴയിലും ചെറിയ ഇളവുണ്ട്. ആകെ വരുമാനം 5 ലക്ഷത്തില്‍ കുറവാണെങ്കില്‍ സമയ പരിധിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ 1,000 രൂപ മാത്രമാണ് പിഴ അടയ്ക്കേണ്ടത്.
വൈകിയുള്ള റിട്ടേൺ
2021 ലെ ബജറ്റ് പ്രകാരം അക്കൗണ്ട് ഓഡിറ്റിംഗ് ആവശ്യമില്ലാത്ത നികുതി ദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധിയില്‍ മൂന്ന് മാസം കുറച്ചിരുന്നു. ഇതുപ്രകാരം സെക്ഷന്‍ 234എഫില്‍ ഭേദഗതി വരുത്തിയാണ് വൈകിയുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കലിനുള്ള പിഴ 5,000 രൂപയാക്കി കുറച്ചത്.
നേരത്തെ ഒരു വ്യക്തിക്ക് സാമ്പത്തിക വര്‍ഷ അവസാനം വരെ അതായത് മാര്‍ച്ച് 31 വരെ വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ചിരുന്നു. ഇതിന് പരമാവധി 10,000 രൂപ വരെയാണ് പിഴ ഈടാക്കിയിരുന്നത്. സമയവും പിഴയും 2021 മുതൽ കുറച്ചു.
ഡിസംബർ 31 വരെ
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ വൈകിയുള്ള ആദായ നികുതി റിട്ടേണ്‍ പിഴയോടെ സമര്‍പ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെയാക്കി ചുരുക്കി. ഇതുപ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 31 വരെ വൈകിയ ആദായ നികുതി റിട്ടേണ്‍ (belated ITR) ഫയല്‍ ചെയ്യാം. ഡിസംബര്‍ 31നുള്ളില്‍ വൈകിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോൾ 5,000 രൂപ പിഴ അടയ്ക്കണം.
2019-20 സാമ്പത്തിക വര്‍ഷം വരെ രണ്ട് തലത്തിലുള്ള പിഴ ഈടാക്കിയിരുന്നു. സമയ പരിധി കഴിഞ്ഞ് ഡിസംബര്‍ 31ന് ഉള്ളില്‍ സമര്‍പ്പിച്ചാല്‍ 5,000 രൂപയും ജനുവരി 1നും മാർച്ച് 31 നും ഇടയില്‍ സമർപ്പിച്ചാൽ 10,000 രൂപയും എന്നിങ്ങനെയായിരുന്നു പിഴ.
റിട്ടേൺ സമർപ്പിക്കാതിരുന്നാൽ
സമയ പരിധി കഴിഞ്ഞിട്ടും ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് വകുപ്പ് നോട്ടീസ് അയക്കും. നോട്ടീസ് ലഭിച്ചിട്ടും ആദായ നികുതി അടയക്കാതെ മനപൂര്‍വം വീഴ്ച വരുത്തിയാല്‍ ആദായ നികുതി വകുപ്പ് നടപടിയെടുക്കും. മൂന്ന് മാസം മുതല്‍ 2 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ശരിയായ വരുമാനം കുറച്ച് കാണിച്ചാല്‍ വരുമാനത്തിന്റെ 50 ശതമാനം പിഴ ഈടാക്കുകയും ചെയ്യും.
ശ്രദ്ധിക്കുക
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ അവസാന ദിവസം വരെ കാത്തിരിക്കുന്നവർ അറിയാൻ, ജൂലായ് 31 ഞായറാഴ്ചയാണ്. ബാങ്ക് അവധി ദിവസമാണ്. ഇതോടൊപ്പം ആദായ നികുതി പോർട്ടലിൽ കഴിഞ്ഞ ദിവസങ്ങളിൽ സാങ്കേതിക പ്രശനങ്ങളുണ്ടായിരുന്നു. അവസാന ദിവസം വരെ കാത്തിരിക്കുന്നവർക്ക് പ്രശ്നം നേരിട്ടാൽ പിഴ നൽകേണ്ടി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications