ആദായ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവസാന തീയതിക്ക് മുൻപ് കാര്യങ്ങൾ തീർക്കുന്നതാണ് എന്തുകൊണ്ടും ഗുണം. അവസാന തീയതിയിലെ തിരക്ക് ഒഴിവാക്കാനും വൈകിയതിനുള്ള പിഴ ഒഴിവാക്കാനും ഇത് സഹായിക്കും. നികുതിയുമായി ബന്ധപ്പെട്ട നിരവധി സമയപരിധികൾ മേയ് മാസത്തിൽ അവസാനിക്കുന്നതായിട്ടുണ്ട്. അവസാന തീയതി നേരത്തെ മനസിലാക്കി ഇതിന് അനുസരിച്ച് നികുതി ആസൂത്രണം ചെയ്താൽ പിഴകളില്ലാതെ മുന്നോട്ട് പോകാനാകും.
2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ആരംഭിച്ചിട്ടുണ്ട്. ജൂലായ് 31 ആണ് ഇതിനുള്ള അവസാന തീയതി. നേരത്തെ തന്നെ ആദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു തീർക്കുന്നത് അവസാന നിമിഷത്തെ തിരക്ക് ഇല്ലാതാക്കാനും പിഴകളില്ലാതെ റിട്ടേൺ സമർപ്പിക്കാനും സാധിക്കും.
മേയ് മാസത്തെ ആദായ നികുതി കലണ്ടർ വഴി മാസത്തിൽ ചെയ്ത് തീർക്കേണ്ട ആദായ നികുതിയുമായി ബന്ധപ്പെട്ട ജോലികളും മേയ് മാസത്തിൽ റിട്ടേൺ സമർപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ലേഖനത്തിൽ വിശദമാക്കുന്നത്.

മേയ് 7
കലണ്ടർ അനുസരിച്ച് സ്രോതസിൽ നിന്നുള്ള നികുതിയായി ഏപ്രിൽ മാസത്തിൽ ഈടാക്കിയ നികുതി ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കേണ്ട സമയപരിധി മേയ് 7 ആണ്. അതിനാൽ മേയ് 7-നകം നികുതിദായകർ ഏപ്രിൽ മാസത്തെ ടിഡിഎസ് നിർബന്ധമായും സമർപ്പിക്കണം. സമയപരിധിക്ക് ശേഷം സമർപ്പിക്കുമ്പോൾ ഇതിനുള്ള പിഴ ഈടാക്കും.
മേയ് 15
ആദായ നികുതി നിയമത്തിലെ സെക്ഷൻ 194-ഐഎ പ്രകാരം മാർച്ച് മാസത്തിൽ ഈടാക്കിയ ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അവസാന തീയതി മേയ് 15 ആണ്. സെക്ഷൻ 194-ഐബി, 194എം, 194എസ് പ്രകാരം കിഴിവ് ചെയ്ത നികുതിയുടെ ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകുന്നതിനും അവസാന തീയതി മേയ് 15 ആണ്. മാർച്ച് പാദത്തിൽ നിക്ഷേപിച്ച ടിസിഎസിന്റെ ത്രൈമാസ പ്രസ്താവന സമർപ്പിക്കാനുള്ള അവസാന തീയതിയും മേയ് 15 ആണ്.
മേയ് 30
ഏപ്രിൽ മാസത്തിൽ സെക്ഷൻ 194-ഐഎ, 194എം, 194-ഐബി, 194എസ് എന്നീ വകുപ്പുകൾ പ്രകാരം കിഴിവ് ചെയ്ത നികുതിയുമായി ബന്ധപ്പെട്ട് നികുതിദായകർ ചലാൻ-കം-സ്റ്റേറ്റ്‌മെന്റ് നൽകേണ്ടതുണ്ട്. ഇതിനുള്ള അവസാന തീയതി മേയ് 30 ആണ്.
മേയ് 31
2023 മാർച്ച് പാദത്തിൽ നിക്ഷേപിച്ച ടിഡിഎസിന്റെ ത്രൈമാസ സ്റ്റേറ്റ്മെന്റ് നിക്ഷേപിക്കേണ്ട അവസാന തീയതി 2023 മേയ് 31 ആണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയതിയും മേയ് 31 ആണ്.
റിട്ടേൺ സമർപ്പിക്കുന്നവർ ശ്രദ്ധിക്കുക
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആരംഭിച്ച് കഴിഞ്ഞു. ജൂലായ് 31-നകം വ്യക്തിഗത നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ ബാങ്ക് അക്കൗണ്ട് പ്രീ- വാലിഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. പ്രീ-വാലിഡേറ്റ് ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്യണം.
കൃത്യസമയത്ത് ബാങ്ക് അക്കൗണ്ടിലേക്ക് ആദായ നികുതി റീഫണ്ട് ലഭിക്കുകയുള്ളൂ.ഇതോടൊപ്പം ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യേണ്ടതുമുണ്ട്. ഇ-ഫയലിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത നികുതിദായരാണ് ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്യേണ്ടത്. അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്#സി കോഡ് എന്നിവ അറിഞ്ഞിരിക്കണം. അക്കൗണ്ട് പാനുമയി ലിങ്ക് ചെയ്യണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
