ശമ്പളം അക്കൗണ്ടിലെത്തിയാല്‍ ഓരോരുത്തരില്‍ നിന്നും വാങ്ങിയ വായ്പ അവരുടെ അക്കൗണ്ടിലേക്ക് അയക്കുകയാണ് ആദ്യ ജോലി. പിന്നീട് ഇഎംഐയ്ക്കുള്ള തുകയും എസ്ഐപിയും അക്കൗണ്ടില്‍ നിന്ന് പോയി കഴിഞ്ഞാല്‍ ആ മാസത്തേക്കുള്ള ചെലവിനുള്ള പണം അക്കൗണ്ടിലുണ്ടാകും.
സാധാരണ ജീവിതം നയിക്കാന്‍ മതിയാകുന്ന തുക അക്കൗണ്ടിലുണ്ടാകുമെങ്കിലും യാതൊരു കയ്യും കണക്കുമില്ലാതെയാണ് പിന്നീട് പണത്തിന്റെ പോക്ക്. ചെലവിനെ നിയന്ത്രിക്കാനാവാതെ ചെലവ് പോക്കറ്റിനെ നിയന്ത്രിച്ചു തുടങ്ങുമ്പോള്‍ മാസാവസാനം കടക്കാരനാകും. പണം തരാന്‍ സുഹൃത്തുക്കളുള്ളതിനാല്‍ കൊടുത്തും വാങ്ങിയും ഈ രീതി മുന്നോട്ട് കൊണ്ടു പോവുകയാണ് പലരും.
മാസം 80,000 രൂപ മാസ ശമ്പളം അക്കൗണ്ടിലെത്തുന്നൊരാളുടെ അനുഭവം ഇങ്ങനെയാണ്. മാസത്തില്‍ 20-21ാം തീയതി കയ്യിലെ പണം തീരും. മൂന്നംഗ കുടുംബമാണെങ്കിലും പിന്നീടുള്ള ചെലവുകള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് വായ്പ വാങ്ങണം. ഒതുക്കത്തോടെ ജീവിച്ചിട്ടും എന്തു കൊണ്ട് മാസത്തില്‍ ചെലവിന് പണം മതിയാകുന്നില്ലെന്നതാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിക്കുന്നത്.
മാസത്തില്‍ തുടക്കത്തില്‍ തന്നെ നല്ലൊരു തുക വായ്പ തിരിച്ചടവിലേക്ക് പോകുമ്പോള്‍ മാസത്തെ കുടുംബ ബജറ്റ് താളം തെറ്റുന്നു. ഇത് തുടരുന്നത് കടം കൂടാന്‍ കാരണമാവുകയാണ്. ഇത് എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.
ബജറ്റ് തയ്യാറാക്കുക
ജീവിത ചെലവിന് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കുടുംബ ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ഇവ ശ്രദ്ധയോടെ പിന്തുടർന്നാൽ വരവും ചെലവുകളും കണക്കാക്കാന്‍ സഹായിക്കും. ചെലവുകളില്‍ അത്യാവശ്യമായവയെ തരംതിരക്കണം, ഇത്തരം കാര്യങ്ങള്‍ മാറ്റിവെയ്ക്കാതെ പണം വിനിയോഗിക്കാം. ഇതോടൊപ്പം ഭാവിയില്‍ വരുന്ന ചെലവുകള്‍ക്ക് വേണ്ടി പണം കണ്ടെത്തി നിക്ഷേപം നടത്താനും ശ്രമിക്കാം. ഒ ചെലവിനേക്കാൾ വരുമാനം മിച്ചമുണ്ടെന്ന് ഉറപ്പാക്കുക.
അനാവശ്യ ചെലവുകളെ കുറയ്ക്കാം
7 ഒടിടി പ്ലാറ്റ്ഫോമുകളില്‍ സബ്സ്ക്രിപ്ഷനുള്ളൊരാള്ക്ക് ഇവ ഉപയോഗപ്പെടുത്താന്‍ സമയമുണ്ടോ എന്ന് കൂടി ചിന്തിക്കണം. ജോലി തിരക്കിനിടയില്‍ 3-4 മണിക്കൂര്‍ മാത്രമെ ഇത്തരം വിനോദങ്ങള്‍ക്കായി ചെലവാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനാല്‍ ഇത്തരം അധിക ചെലവുകള്‍ കണ്ടെത്തി ഓരോ്ന്നായി കുറച്ചു കൊണ്ടു വരണം.
ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ച് ഉപയോഗമില്ലാത്ത സബ്സ്ക്രിപ്ഷന് ചാര്‍ജുകള്‍ കണ്ടെത്തണം ബജറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഷോപ്പിംഗ് ആണെങ്കിൽ അനാവശ്യമായ പണ ചെലവുകൾ കുറയ്ക്കാൻ സാധിക്കും.
ജീവിത ശൈലി ചെലവുകൾ
അറിഞ്ഞു കൊണ്ടും അറിയാതെയും ചെലവുകളുണ്ടാകുന്നുണ്ട്. ജീവിത ശൈലി വരുമാനത്തിന്റെ നല്ലൊരു ശതമാനത്തെ കീഴപ്പെടുത്തുന്നുണ്ട്. ഉദാഹരണമായി കോളേജ് കാലത്ത് പ്രാദേശിക തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജോലി കിട്ടിയ സമയത്ത് ഫാന്‍സി റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹങ്ങളുണ്ടാകും. ഇതിനെ ലൈഫ് സ്റ്റൈല്‍ ക്രീപ് എന്നാണ് പറയുന്നത്. ഇത്തരത്തില്‍ ചെലവുകളിലേക്ക് പോകുന്നതിന് പകരം താങ്ങാവുന്ന ജീവിത ശൈലി തിരഞ്ഞെടുക്കണം.
നിക്ഷേപങ്ങൾ
കയ്യിൽ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയിലാണ് വായ്പയിലേക്ക് പോകുന്നത്. ഈ സമയത്ത് ആശുപത്രി ചെലവ് പോലുള്ള ആവശ്യങ്ങളുണ്ടായാൽ പലരും പ്രതിസന്ധിയിലാകും. ഇതിനായി ആദ്യം എമർജൻസി ഫണ്ട് തയ്യാറാക്കണം. കുറഞ്ഞത് 6 മാസത്തേക്കെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന എമർജൻസി ഫണ്ട് ആണ് ആവശ്യം.
അത്യാവശ്യത്തിനല്ലാതെ ഇത് ഉപയോഗിക്കില്ലെന്ന് തീരുമാനിക്കണം. ആവശ്യമായ ഫണ്ട് സ്വരൂപിച്ച ശേഷം നിക്ഷേപത്തിലേക്ക് പോകണം. മുൻഗണനകൾ അനുസരിച്ച് ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള നിക്ഷേപം ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. എസ്ഐപി, ആവർത്തന നിക്ഷേപം പോലെ ചിട്ടയായി തുടരാൻ സാധിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications