വായ്പ തിരിച്ചടവ്; എത്ര അടവ് മുടങ്ങിയാൽ ബാങ്ക് ജപ്തിയിലേക്ക് നീങ്ങും; വായ്പയെടുത്തവന്റെ അവകാശങ്ങളെന്തെല്ലാം

പണത്തിന് അത്യാവശ്യം വരുന്ന ഘട്ടത്തിൽ സ്ഥലം ഈട് നൽകി വായ്പയെടുക്കാറുണ്ട്. പണം കിട്ടിയാൽ തിരിച്ചടവ് മുടങ്ങാതെ നടത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പണിയാണ്. അതിനാൽ വായ്പയെടുത്താലുള്ള വരും വരായ്കകൾ അറിഞ്ഞു വേണം തിരിച്ചടവ് നടത്താൻ. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ കുറയും അതിനോടൊപ്പം ബാങ്ക് ജപ്തി നടപടികളിലേക്കും കടക്കും. അതിനായി സർഫാസി നിയമമമാണ് ബാങ്കുകൾ പിന്തുടരുന്നത്.

എന്താണ് സർഫാസി നിയമം

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പ റിക്കവറി സഹായിക്കുന്നതിനായി 2002 ലാണ് സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്‌ട് (സർഫാസി ആക്‌ട്), 2002 നിലവിൽ വന്നത്.

സർഫാസി നിയമ പ്രകാരം വായ്പയെടുത്തയാൾ തിരിച്ചടക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഒരു കോടതിയുടെയും ഇടപെടൽ കൂടാതെ വായ്പയ്ക്ക് ജാമ്യമായി അനുവദിച്ച ആസ്തി ബാങ്കിന് ഏറ്റെടുക്കാം. സ്വത്ത് ബാങ്ക് സ്വന്തമാക്കി കഴിഞ്ഞാൽ വിൽക്കാനോ പാട്ടത്തിനോ നൽകാനോ കഴിയും ബാങ്കിന് സാധിക്കും. വസ്തു വിൽപ്പന നടത്തി ബാങ്ക് കുടിശ്ശിക ഈടാക്കിയ ശേഷം ബാക്കി പണം ഉണ്ടെങ്കിൽ വായ്പയെുത്ത വ്യക്തിക്ക് നൽകണം.

വായ്പ തിരിച്ചടവ്; എത്ര അടവ് മുടങ്ങിയാൽ ബാങ്ക് ജപ്തിയിലേക്ക് നീങ്ങും; വായ്പകാരന്റെ അവകാശങ്ങളറിയാം

നടപടിക്രമങ്ങൾ

സർഫാസി നിയമപ്രകാരമുള്ള നടപടി വരാൻ എത്ര മാസ അടവുകൾ മുടങ്ങണം എന്നതാണ് പ്രധാനം. ഇഎംഐ അടയ്ക്കുന്നതിൽ വായ്പയെടുത്തായാൾ വീഴ്ച വരുത്തുമ്പോഴാണ് ലേല നടപടികൾ തുടങ്ങുന്നത്. 30 ദിവസത്തിലധികമായി ഇഎംഐ അടയ്ക്കാത്ത വായ്പകൾ 'സ്പെഷ്യൽ മെൻഷൻ അക്കൗണ്ട് (എസ്എംഎ) 1' എന്ന വിഭാ​ഗത്തിലേക്ക് മാറ്റും. 60 ദിവസത്തിലധികം തിരിച്ചടവ് നടക്കാത്ത സാഹചര്യത്തിൽ വായ്പകളെ എസ്എംഎ2 ആയി കണക്കാക്കും.

90 ദിവസത്തിലധികം ഇഎംഐകൾ അടയ്‌ക്കാതെ തുടരുമ്പോഴാണ് വായ്പ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) കണക്കാക്കുന്നത്. അക്കൗണ്ട് എസ്എംഎ ആക്കി മാറ്റുമ്പോഴും എൻപിഎ ആയി തരംതിരിക്കുമ്പോഴും വിവരങ്ങൾ ക്രെഡിറ്റ് ബ്യൂറോകളിൽ ലഭിക്കും. ഇത് വായ്പകാരന്റെയും ജാമ്യക്കാരന്റെയും ക്രെഡിറ്റ് സ്‌കോറുകളെ ബാധിക്കും

തുടർ നടപടി

വായ്പയെ ബാങ്ക് നിഷ്ക്രിയ ആസ്തിയായ തരം തിരിച്ചാൽ ബാങ്കുകൾ ബ്രാഞ്ച് മാനേജർ വഴിയോ റിലേഷൻഷിപ്പ് മാനേജർ വഴിയോ വായ്പയെടുത്തയാളെ ഇക്കാര്യം ബോധിപ്പിക്കും. തൃപ്തികരമായ പ്രതികരണം വായ്പയെടുത്തയാളുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചില്ലെങ്കിൽ വക്കീൽ മുഖാന്തരം നിയമപരമായ നോട്ടീസ് ലഭിക്കും.

ബ്രാഞ്ചിൽ നിന്നുള്ള ആശയവിനിമയത്തിന് രണ്ടോ നാലോ ആഴ്ചകൾക്ക് ശേഷമാണ് ലീ​ഗൽ നോട്ടീസ് ലഭിക്കുക. വായ്പയെടുത്ത വ്യക്തിക്ക് തിരിച്ചടവ് സാധ്യമാകാത്ത സാഹചര്യമാണെങ്കിൽ ഇക്കാര്യം വ്യക്തമാക്കുന്ന മറുപടി നൽകിയാൽ തിരിച്ചടവ് സു​ഗമാക്കുന്നതിന് ബാങ്കുകൾ നടപടികളെടുക്കാറുണ്ട്.

ജപ്തിയിലേക്ക്

നിയമപരമായ നോട്ടീസ് ലഭിച്ച ശേഷവും വായ്പയെടുത്തയാൾ പ്രതികരിക്കാതിരുന്നാൽ പണയപ്പെടുത്തിയ വസ്തു കൈവശപ്പെടുത്തി വായ്പ കുടിശ്ശിക തിരിച്ചു പിടിക്കുന്ന നടപടികളിലേക്ക് ബാങ്ക് കടക്കും. സർഫാസി നിയമത്തിലെ സെക്ഷൻ 13(2) പ്രകാരമുള്ള നോട്ടീസ് നൽകിയാണ് വസ്തു ഏറ്റെടുത്തൽ നടപടികൾ തുടങ്ങുക. വസ്തുവിന്റെ പ്രതീകാത്മകമായ കൈവശാവകാശം ബാങ്കിന് ലഭിക്കുന്ന നോട്ടീസാണിത്. സെക്ഷൻ 13(4) പ്രകാരമാണ് ഭൗതികമായി കൈവശാവകാശം ലഭിക്കുക. ഇത് കോടതിയുടെ ഇടപെടലിന് ശേഷം മാത്രമാണ് നടക്കുക.

വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം ലഭിച്ചാൽ ബാങ്ക് ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന നോട്ടീസ് വസ്‌തുവിൽ പതിക്കും. കൂടാതെ നിശ്ചിത തീയതിയിൽ വസ്തുവിന്റെ ലേലം പ്രഖ്യാപിക്കുന്ന പൊതു അറിയിപ്പ് കുറഞ്ഞത് രണ്ട് പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. വസ്തു സംബന്ധിച്ച് പൊതുജനങ്ങൾക്ക് എതിർപ്പോ അവകാശങ്ങളോ ഉണ്ടെങ്കിൽ അറിയിപ് ദിവസം മുതൽ 14 ദിവസത്തിനുള്ളിൽ ഇക്കാര്യം ബാങ്കിനെ അറിയിക്കാം. ലേല നടപടികളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് ആസ്തിയുടെ വില നിശ്ചയിക്കുന്നതിന് മൂല്യനിർണ്ണയം നടത്തും.

വായ്പകാരനുള്ള അവകാശങ്ങൾ

അടവ് മുടങ്ങിയിരിക്കുന്ന ഘട്ടത്തിലും വായ്പയെടുത്ത വ്യക്തിക്ക് ചില അവകാശങ്ങളുണ്ട്. ലേല നടപടികൾ നിയമപരമായല്ല നടക്കുന്നെന്ന് ബോധ്യപ്പെട്ടാൽ വായ്പയെടുത്ത വ്യക്തിക്ക് ലോല നടപടികളെ നിയമപരമായി നേടാൻ സാധിക്കും. ലേല സമയത്ത് കുടിശ്ശികയുള്ള തുകയും അധിക ചെലവുകളും നൽകുകയാണെങ്കിൽ വസ്തു തിരികെ പിടിക്കാനും വായ്പയെടുത്ത വ്യക്തിക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X