എങ്ങനെ 'നല്ല കടം' വാങ്ങാം; മികച്ച രീതിയിൽ വായ്പ ക്രമീകരിക്കാൻ വഴികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎം താജ് എഴുതിയ രാവുണ്ണി എന്ന നാടകത്തിലെ രാവുണ്ണി കടം അഭിമാനമായി കരുതുന്നയാളാണ്. ജീവിതത്തിൽ വായ്പ അഭിമാനമായി കാണമമെങ്കിൽ അത് സാമ്പത്തികത്തിന് തട്ടില്ലാതെ അടച്ചു തീർക്കാൻ സാധിക്കണം. ഇക്കാലത്ത് ഫോണിലും ഇ-മെയിലിലും വാട്‌സആപ്പ് വഴിയും വായ്പ ലഭിക്കുന്നുണ്ട്. എളുപ്പത്തില്‍ ലഭിക്കുന്നതും സൗകര്യത്തിന് അനുസരിച്ചുള്ള തിരിച്ചടവുകളും വായ്പയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ടെക്‌നോളജിയും വളരുന്നതോടെ മിനുട്ടികള്‍ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കലും വായ്പ അനുവദിക്കലും നടക്കുകയാണ്. 

 

 ഇഎംഐ

ഇനി അപേക്ഷിക്കാതെ പോലും വായ്പകള്‍ തരാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നാലെയുണ്ട. പലിശയില്ലാത്ത ഇഎംഐകളായി പണം അടയ്ക്കാവുന്ന Buy-now-pay-later സൗകര്യങ്ങള്‍ കമ്പനി ഒരുക്കുപന്നുണ്ട്. ഇത്തരം സൗകര്യങ്ങളുണ്ടാകുമ്പോൾ ആരും കടക്കാരനായി പോയേക്കാം. ഇതു തന്നെയാണ് കണക്കും പറയുന്നത്. 2024-25 ഓടെ രാജ്യത്ത് റീട്ടേണ്‍ വായ്പ 15 ശതമാനത്തിലേക്ക് വളരുമെന്നാണ് കൊടക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നത്. ഈ കാലത്ത് എങ്ങനെ നല്ല രീതിയിൽ വായ്പയെ ക്രമീകരിക്കാമെന്ന് നോക്കാം. 

Also Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെAlso Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെ

35% മാത്രം വായ്പ

35% മാത്രം വായ്പ

വായ്പ ലഭിക്കാന്‍ എളുപ്പമാണെന്നത് കൊണ്ട് വായ്പ എടുക്കുന്നത് തെറ്റാണ്. ലോണ്‍- ഇന്‍കം നിരക്ക് എപ്പോഴും 35 ശതമാനത്തില്‍ ഒതുങ്ങണം. വായ്പ തിരിച്ചടവ് മൊത്തം മാസ വരുമാനത്തിന്റെ 35 ശതമാനത്തില്‍ കൂടാന്‍ പാടില്ല. മൊത്ത വരുമാനമെന്നത് കുടുംബത്തില്‍ പങ്കാളിയുടെയും വരുമാനം കണക്കാക്കിയാണ്. 35,000 രൂപ മാസ ശമ്പളക്കാരന്‍ വായ്പയ്ക്കായി 13,000 രൂപയില്‍ കൂടുതല്‍ ചെലവാക്കുന്നത് സാമ്പത്തികമായി നല്ലതല്ല.

ലോണ്‍- ഇന്‍കം നിരക്ക് 35 ശതമാനത്തില്‍ കുറഞ്ഞിരിക്കുന്നതാണ് സമ്പത്തികമായി മികച്ചത്. മുഴുവന്‍ ഇഎംഐയെ മൊത്ത മാസ വരുമാനം കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാല്‍ ഈ നിരക്ക് കണ്ടുപിടിക്കാം. 

Also Read: വീഴാതെ നടക്കാൻ പഠിക്കാം; കയ്യിൽ പണമുണ്ടെങ്കിൽ ഒഴിവാക്കേണ്ട തെറ്റുകൾAlso Read: വീഴാതെ നടക്കാൻ പഠിക്കാം; കയ്യിൽ പണമുണ്ടെങ്കിൽ ഒഴിവാക്കേണ്ട തെറ്റുകൾ

കുറഞ്ഞ കാലത്തേക്ക് വായ്പ

കുറഞ്ഞ കാലത്തേക്ക് വായ്പ

ഹൃസ്വകാല വായ്പയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ചെറിയ തുക വരുമാനമുള്ള യുവാവിന് വീട് വെയ്ക്കാനായി 10-15 വര്‍ഷത്തെ വായ്പ പോര. ഇഎംഐ ഭാരം കുറയ്ക്കാന്‍ ഇത്തരക്കാര്‍ 20-25 വര്‍ഷത്തെ വായ്പ തിരഞ്ഞെടുക്കണം. ഇത്തരക്കാര്‍ ശമ്പളം വര്‍ധിക്കുന്നതിന് അനുസരിച്ച് ഇഎംഐ തുക വര്‍ഷത്തില്‍ വര്‍ധിപ്പിക്കണം. ഇഎംഐ തുക വര്‍ധിക്കുന്നത് കാലാവധി കുറയക്കാന്‍ സഹായിക്കും. 

Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?

 വായ്പ

20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ വായ്പ എടുത്തയാളുടെ ഇഎംഐയില്‍ 5 ശതമാനം വര്‍ധനവ് വരുത്തിയാല്‍ വായ്പ കാലയളവേ 15 വര്‍ഷവും ആറ് മാസവുമായി ചുരുങ്ങും. അടയ്‌ക്കേണ്ട പലിശ 28.71 ലക്ഷം മാത്രമാണ്. 10 ശതമാനം വര്‍ഷത്തില്‍ ഇഎംഐ തുക വര്‍ധിപ്പിച്ചാല്‍ 9 വര്‍ഷവും 11 മാസവും കൊണ്ട് വായ്പ അടച്ചു തീര്‍ക്കാം. 23.36 ലക്ഷം രൂപ മാത്രമാണ് പലിശയായി അടയ്ക്കുന്നത്.

വര്‍ധനവ് വരുത്താതെ അടയ്ക്കുന്നയാല്‍ 43.03 ലക്ഷം പലിശ മാത്രമായി അടയക്കണം. കയ്യില്‍ വരുന്ന വലിയ തുക, ബോണസ്, കാലവധിയെത്തിയ നിക്ഷേപം എന്നിവയുടെ ഒരു ഭാഗം ഉപയോഗിച്ച് വായ്പ അടച്ച് തീര്‍ക്കണം.

ഫിക്‌സഡ് നിരക്കിലേക്ക് മാറുക

ഫിക്‌സഡ് നിരക്കിലേക്ക് മാറുക

ഈയിടെ വായ്പ പലിശ നിരക്ക് ഉയരുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുന്നതാണ് ഇതിന് കാരണം. ഇത് പ്രകാരം വായ്പ അടുത്ത മാസങ്ങളില്‍ ചെലവേറും. ദീര്‍ഘകാല വായ്പയെടുത്തവര്‍ക്കാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുക. ഇതിനാല്‍ ഫ്‌ളോട്ടിംഗ് പലിശ നിരക്കില്‍ നിന്ന് മാറി ഫിക്‌സഡ് പലിശ നിരക്ക് തിരഞ്ഞെടുക്കണം. 100-150 അടിസ്ഥാന നിരക്ക് ഉയര്‍ന്നതാണ് ഫിക്‌സഡ് പലിശ നിരക്ക്. എന്നാല്‍ ഇത് മാറ്റമില്ലാതെ തുടരും. ഫ്‌ളോട്ടിംഗ് നിരക്ക് 7-7.5 ശതമാനമായാല്‍ ഫിക്‌സഡ് നിരക്ക് 7.9-5.5 എന്ന നിരക്ക് ഈടാക്കും.

നിക്ഷേപിക്കാന്‍ വായ്പ എടുക്കരുത്

നിക്ഷേപിക്കാന്‍ വായ്പ എടുക്കരുത്

നിക്ഷേപത്തിലെ ബാലപാഠം തന്നെ നിങ്ങള്‍ക്ക് നഷ്ടപ്പെടുത്താന്‍ സാധിക്കുന്നത് മാത്രം നിക്ഷേപിക്കുക എന്നതാണ്. വായ്പയെടുക്ക് ഇക്വിറ്റി നിക്ഷേപം നടത്തിയാല്‍ വിപണി ഇടിയുമ്പോള്‍ പണം നഷ്ടത്തിലാകുന്നതിനൊപ്പം ഇഎംഐ അടവ് കൂടി ബാധ്യതയാകും. രണ്ടാമത്തെ വീട് പണിയാന്‍ വലിയ തുക വായ്പ എടുക്കുന്നതും ഇതേ ഗണത്തില്‍പ്പെടും.

വായ്പയ്‌ക്കൊപ്പം ഇന്‍ഷൂറന്‍സും

വായ്പയ്‌ക്കൊപ്പം ഇന്‍ഷൂറന്‍സും

കോവിഡ് കാലത്തുണ്ടായ പല ആക്‌സ്മിക മരണങ്ങളും കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചിരുന്നു. കുടുംബത്തിന്റെ ഏക വരുമാന ശ്രോതസ് നഷ്ടപ്പെടുന്നതോടെ ലക്ഷങ്ങളുടെ വായ്പ തിരിച്ചടവ് കുടുംബത്തിന്റെ മുകളിലായി. ഇത്തരം ആകസ്മികതകളെ ഒഴിവാക്കാന്‍ വലിയ ഭവന വായ്പകളെടുക്കുന്നവര്‍ ഇത്രയും തുകയ്ക്കുള്ള ലൈഫ് ഇന്‍ഷൂറന്‍സും എടുക്കേണ്ടതാണ്.

Read more about: loan
English summary

You Can Easily Reduce The Cost Loans By Following These Rules; Details

You Can Easily Reduce The Cost Loans By Following These Rules; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X