വായ്പയ്ക്ക് ചെലവ് കൂടുന്ന കാലമാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകളിൽ വായ്പകളുടെ പലിശ നിരക്ക് കുത്തനെ ഉയരുന്നുണ്ട്. 6 മുതൽ 27 മാസ കാലയളവിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 9.80 ശതമാനം മുതൽ 12.80 ശതമാനം വരെയാണ്.
ഐഡിബിഐ ബാങ്കിൽ 12 മാസം മുതൽ 60 മാസം വരെയുള്ള വായ്പകൾക്ക് 8.90 മുതൽ 14.00 ശതമാനം വരെയാണ് പലിശ. കത്തി നിൽക്കുന്ന പലിശ നിരക്കിന്റെ കാലത്തും 1 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിച്ചാലോ. അത്തരമൊരു വഴിയാണ് ചുവടെ ചേർക്കുന്നത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നതിനാലാണ് പലരും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഫ്) നിക്ഷേപം തിരഞ്ഞെടുക്കുന്നത്. വർഷത്തിൽ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വർഷത്തിൽ നിക്ഷേപിക്കേണ്ടത്. 15 വർഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതയിളവുണ്ട്. നിലവിൽ 7.1 ശതമാനമാണ് പലിശ.
ഇതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളിൽ പണം കണ്ടെത്താനുള്ള മാർഗമായും പിപിഎഫ് നിക്ഷേപങ്ങളെ കാണാം. നിക്ഷേപം ആരംഭിച്ച് 3മത്തെ സാമ്പത്തിക വർഷത്തിനും ആറാമത്തെ സാമ്പത്തിക വർഷത്തിനും ഇടയിൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ ലഭിക്കും. 1ശതമാനം പലിശ എന്നതാണ് ഇതിന്റെ നേട്ടം.
യോഗ്യത
2022.23 വർഷത്തിൽ പിപിഎഫ് ആരംഭിച്ചൊരാൾക്ക് 2024-25 സാമ്പത്തിക വർഷം മുതൽ വായ്പയെടുക്കാം. ഹൃസ്വകാലത്തേക്കാണ് പിപിഎഫിൽ നിന്ന് വായ്പലഭിക്കുക. 36 മാസത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണം. വായ്പ ലഭിക്കുന്നതിന് അക്കൗണ്ട് ഉടമ ഫോം ഡി സമർപ്പിക്കണം. അക്കൗണ്ട് നമ്പർ, വായ്പ തുക എന്നിവ വ്യക്തമാക്കി ഒപ്പിട്ട് പാസ് ബുക്കും ചേർത്ത് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമർപ്പിക്കണം.
പലിശ
പിപിഎഫിലെ വായ്പയ്ക്ക് 1 ശതമാനം പലിശയാണ് ഈടാക്കുക. കാലാവധിയായ 36 മാസത്തേക്കാണ് ഈ നിരക്ക്. കാലാവധിക്ക് ഉള്ളിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ 6 ശതമാനം പലിശ ഈടാക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പ മാത്രമെ അനുവദിക്കുകയുള്ളൂ. ആദ്യത്തെ വായ്പ തിരിച്ചടച്ചതിന് ശേഷം മാത്രമെ രണ്ടാമതൊരു വായ്പ ലഭിക്കുകയുള്ളൂ.
പിപിഎഫ് അക്കൗണ്ടിലെ ആകെ നിക്ഷേപത്തിന്റെ 25 ശതമാനമാണ് വായ്പയെടുക്കാൻ അനുവദിക്കുക. വായ്പ തിരിച്ചടവ് കാലയളവിൽ വായ്പ തുക കുറച്ചിട്ടാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് പലിശ കണക്കാക്കുന്നത്.
ആക്ടീവ് അക്കൗണ്ട്
വായ്പയെടുക്കാൻ ആക്ടീവ് പിപിഎഫ് അക്കൗണ്ട് വേണം. വർഷത്തിൽ 500 രൂപയിൽ കുറയാത്ത നിക്ഷേപം നടത്താതിരുന്നാൽ അക്കൗണ്ട് പ്രവർത്തന രഹിതമാകും. ശേഷം അക്കൗണ്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ രേഖാമൂലം അപേക്ഷ നൽകി അക്കൗണ്ട് പുനരാരംഭിക്കാം. പ്രവർത്തന രഹിതമായിരിക്കുന്ന കാലത്ത് വർഷത്തിൽ 50 രൂപ പിഴ ഈടാക്കും. പ്രവർത്തന രഹിതമായ അക്കൗണ്ടിൽ നിന്ന് വായ്പ ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കണം.
വായ്പ എടുത്താൽ ദോഷമുണ്ടോ?
വായ്പ കാലയളവിൽ പലിശ കണക്കാക്കുന്നത് വായ്പ തുക കിഴിച്ചുള്ള പണത്തിനാണ്. ഇത്തരത്തിൽ വായ്പ എടുക്കുന്നത് വഴി പലിശയ്ക്ക് മുകളിൽ ലഭിക്കുന്ന ആദായ നികുതിയിളവ് നഷ്ടമാകും.
വളരെ ചെറിയ അളവിലുള്ള തുക മാത്രമെ വായ്പയായി ലഭിക്കുകയുള്ളൂ. നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. ഇതുവെച്ച് വർഷത്തിൽ 1.5 ലക്ഷം നിക്ഷേപിച്ചൊരാൾക്ക് ആറാം സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപം 8.7 ലക്ഷമാണ് ലഭിക്കുക. ഇതിന്റെ 25 ശതമാനമായ 2.1 ലക്ഷം രൂപയാണ് പരമാവധി ലഭിക്കുന്ന വായ്പ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
