ബാങ്ക് സേവിംഗ്സ് അക്കൗണ്ടുള്ളവരാണെങ്കിൽ വിവിധ ചാർജുകൾക്ക് ബാങ്ക് പണം ഈടാക്കുന്നത് സംബന്ധിച്ച എസ്എംഎസ് ലഭിക്കാറുണ്ട്. എസ്എംഎസ് ചാർജ്, സൗജന്യ പരിധി കഴിഞ്ഞ് എടിഎം ഉപയോഗിച്ചാലുള്ള ചാർജ് എന്നിങ്ങനെ ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് ചാർജ് ചെയ്യാറുണ്ട്. എന്തൊക്കെ സേവനങ്ങൾക്ക് എത്ര പണം ഈടാക്കുന്നു എന്ന് ബാങ്ക് വെബസൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഈ അവസരത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റു ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് 436 രൂപ കുറച്ച സംഭവം ഉണ്ടാകുന്നത്. ഈ കിഴിവ് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ആലോചിക്കുകയാണെങ്കിൽ ഇതിന് സഹായിക്കുന്ന വിവരങ്ങളാണ് ഈ ലേഖനത്തിൽ.
436 രൂപ എന്തിന് ഈടാക്കുന്നു
ജനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2015 ല്‍ ആരംഭിച്ച പദ്ധതികളാണ് പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമ യോജനയും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയും. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ വഴി ഈ പദ്ധതികളില്‍ ചേരാം. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പദ്ധതിയിൽ ചേർന്നവരിൽ നിന്നാണ് ബാങ്കുകൾ ഇപ്പോൾ വാർഷിക വരിസംഖ്യ ഈടാക്കുന്നത്.
പദ്ധതി തിരഞ്ഞെടുത്തവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പദ്ധതി പുതുക്കുന്നതിനായി വാര്‍ഷിക പ്രീമിയമായ 436 രൂപ ഈടാക്കുന്നത്. 436 രൂപയാണ് രണ്ട് പദ്ധതികളുടെയും വാർഷിക വരിസംഖ്യ. മേയ് 31 നുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈ തുക ഈടാക്കും.
എന്താണ് ഈ പദ്ധതികൾ
രാജ്യത്തെ എല്ലാവര്ക്കും ഇന്‍ഷൂറന്‍സ് സൗകര്യം ലഭ്യമാക്കുക എന്ന ഉദ്യേശത്തോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണ് പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ). 2015ലെ യൂണിയന് ബജറ്റില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജയറ്റ്ലിയാണ് പദ്ധതി അവതരിപ്പിച്ചത്. 436 രൂപ ചെലവില്‍ വര്‍ഷത്തേക്ക് ഇന്‍ഷൂറന്‍സാണ് ഈ പദ്ധതി വഴി ലഭിക്കുക.
പോളിസിയുടെ കാലാവധി ഒരു വര്‍ഷമാണ്. ജൂണ്‍ 1 മുതല്‍ മേയ് 31 വരെയാണ് കാലയളവ്. പോളിസി ഉടമ അപകടത്തില്‍ മരണപ്പെട്ടാലാണ് 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. അപകടത്തില്‍ അംഗവൈകല്യമുണ്ടായാല്‍ 1 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സും ലഭിക്കും.
18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതികളില്‍ ചേരാന്‍ സാധിക്കുക. ഇതിനായി ഓട്ടോ ഡെബിറ്റ് സൗകര്യമുള്ളൊരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്.
12 മാസ കാലയളവില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണ് ലഭിക്കുക. പോളിസി കാലയളവില്‍ മരണപ്പെടുന്നവരുടെ നോമിനികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് മറ്റ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവര്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.
എല്‍ഐസി വഴി ബ്രാഞ്ചിലെത്തിയും ഓണ്‍ലൈനായും പദ്ധതിയില്‍ ചേരാം. കെവൈസി വെരിഫിക്കേഷന് നടത്താൻ ആധാർ വേണം. സേവിംഗ്സ് അക്കൗണ്ട്, ബാങ്ക് പാസ്ബുക്ക് രേഖകള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ പദ്ധതിയില്‍ ചേരാ ആവശ്യമാണ്.
എങ്ങനെ അവസാനിപ്പിക്കാം
പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന എന്നിവയില്‍ തുടരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഇവയില്‍ നിന്നൊഴിഞ്ഞാൽ വർഷത്തിൽ പ്രീമിയം ഈടാക്കില്ല. പോളിസിയിൽ നിന്ന് ഒഴിയാൻ ഓട്ടോ ഡെബിറ്റ് സൗകര്യം റദ്ദാക്കിയാൽ മതി. ഇതിന് ബാങ്ക് ബ്രാഞ്ചിലെത്തി പിഎംജെജെബിവൈ പദ്ധതിയുടെ ഓട്ടോ ഡെബിറ്റ് സൗകര്യം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടാം. പ്രതിവര്‍ഷ പ്രീമിയം മുടങ്ങിയാല്‍ പോളിസികള്‍ റദ്ദായിക്കോളും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
