ഭവന വായ്പയെടുത്തവര്‍ക്ക് ആശ്വസിക്കാം; 30 ലക്ഷം വരെയുള്ള വായ്പയ്ക്ക് എസ്ബിഐ പലിശ നിരക്ക് കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ചതിനു പിന്നാലെ ഭവന വായ്പയെടുത്തവര്‍ക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 30 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് 5 ബേസിസ് പോയ്ന്റ് ആണ് പലിശ നിരക്ക് കുറച്ചത്. ആറാമത്തെ ദ്വൈമാസ ധനകാര്യ നയത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഭവന വായ്പയെടുത്തവര്‍ക്ക് ആശ്വസിക്കാം; 30 ലക്ഷം വരെയുള്ള വായ്പയ്ക്ക് എസ്ബിഐ പലിശ നിരക്ക് കുറച്ചു

ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ പലിശയിളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. സമൂഹത്തിന്റെ ദരിദ്ര, ഇടത്തരം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് 30 ലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് ഇളവ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എ.ടി.എം കാർഡ് തട്ടിപ്പുകൾ കൂടുന്നു; എസ്ബിഐ കാർഡുടമകൾ ശ്രദ്ധിക്കുകഎ.ടി.എം കാർഡ് തട്ടിപ്പുകൾ കൂടുന്നു; എസ്ബിഐ കാർഡുടമകൾ ശ്രദ്ധിക്കുക

2017 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ച് 6.25ല്‍ എത്തിച്ചത്. ഇതിനനുസരിച്ച് വാണിജ്യ ബാങ്കുകളും പലിശ നിരക്ക് കുറക്കണമെന്നാണ് ആര്‍ബിഐയുടെ ആവശ്യം. അടുത്ത രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബാങ്കുകളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി.

English summary

SBI cuts interest rate by 5 bps

SBI cuts interest rate by 5 bps
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X