സ്വ‍ർണ വിലയിൽ ഇന്ന് നേരിയ കുറവ്

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. 22, 680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സ്വര്‍ണ വില പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലെ സ്വർണത്തിന്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില. പവന് 22440 രൂപയും. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 22600 രൂപയായിരുന്നു. കുറഞ്ഞ നിരക്ക് 21760 രൂപയും.

യു.എ.ഇ വിപണിയില്‍ കഴിഞ്ഞയാഴ്ച്ച സ്വര്‍ണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനു വഴിയൊരുക്കിയ അമേരിക്കന്‍ ഡോളറിന്റെ മികവ് തന്നെയാണ് സ്വര്‍ണ വിപണിയിലെ വിലയിടിവിന് കാരണം.

അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോള തലത്തില്‍ സ്വര്‍ണ വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

malayalam.goodreturns.in

Have a great day!
Read more...

English Summary

Gold rate in kerala slightly decreased today.