മ്യൂച്വല്‍ ഫണ്ടിലെ നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസി

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ടിലെ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) ഫോമിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് നിക്ഷേപകര്‍ തങ്ങളുടെ സ്വകാര്യവിവരങ്ങള്‍ പ്രത്യേക ഫോമുകളായാണ് നല്‍കേണ്ടത്. വരുമാനത്തെക്കുറിച്ചുളള വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിഷ്‌ക്കര്‍ഷിക്കുന്നത്.

 

കഴിഞ്ഞ ഡിസംബറിലാണ് സെബി ഈ മാറ്റം നടപ്പാക്കിയത്. പേര്, വിലാസം, വാര്‍ഷികവരുമാനം തുടങ്ങിയവയെല്ലാം നേരത്തെ കെവൈസി ഫോമില്‍ത്തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.

വരുമാനവിവരങ്ങള്‍ക്കായി പ്രത്യേക കെവൈസി ഫോം നടപ്പാക്കിയത് സെബി ആയിരുന്നു. രാഷ്ട്രീയമേഖലയിലുളളവര്‍ക്ക് ഇത് ബാധകമല്ല. മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ വരുമാനവിവരങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. നിക്ഷേപിച്ച തുകയും നിക്ഷേപകന്റെ വരുമാന വിവരവും തമ്മില്‍ താരതമ്യം ചെയ്യാനാണിത്.

മ്യൂച്വല്‍ ഫണ്ടിലെ നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസി

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നിക്ഷേപകന്റെ വരുമാനവിവരങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ നല്‍കണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇതരവിഭാഗങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കൈമാറുന്നതും അനാലിസിസ് നടത്തുന്നതും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ്.

പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായാണ് കെവൈസി ഫോമുകള്‍ നല്‍കേണ്ടത്. പ്രധാന വിവരങ്ങള്‍ പാര്‍ട്ട് ഒന്നിലും മറ്റുള്ളവ പാര്‍ട്ട് രണ്ടിലും രേഖപ്പെടുത്തണം. വരുമാനവിവരങ്ങള്‍ പാര്‍ട്ട് രണ്ടിലാണ് ഉള്‍ക്കൊളളിക്കേണ്ടത്.

ചുരുക്കിപ്പറഞ്ഞാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുമ്പോള്‍ രണ്ട് കെവൈസി ഫോമുകള്‍ പൂരിപ്പിക്കണം. പാര്‍ട്ട് ഒന്നില്‍ അടിസ്ഥാനവിവരങ്ങളും പാര്‍ട്ട് രണ്ടില്‍ കമ്പനികള്‍ക്ക് ആവശ്യമായ വരുമാനവിവരങ്ങളും ഉള്‍ക്കൊളളിക്കണം.

English summary

KYC forms in Mutual Funds undergo a change

In mutual funds, the Know Your Customer forms have changed and you need to give personal details in separate forms henceforth. The new change was specified by SEBI. 
English summary

KYC forms in Mutual Funds undergo a change

In mutual funds, the Know Your Customer forms have changed and you need to give personal details in separate forms henceforth. The new change was specified by SEBI. 
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X