ഉപഭോക്തൃ കോടതി വഴി നീതി നേടിയെടുക്കാനുള്ള വഴികള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കച്ചവടത്തിലോ സേവനത്തിലോ കബളിപ്പിക്കപ്പെട്ടാല്‍ ഉപഭോക്തൃ കോടതി വഴി നീതി നേടിയെടുക്കാനുള്ള വഴികള്‍ ഇവിടെ (ഉപഭോക്തൃ ഫോറം ആര്‍ക്ക്? എന്തിനു വേണ്ടി?). എന്നാല്‍ നേരേ ഉപഭോക്തൃ കോടതിയിലേക്കു പോകുന്നതിനെക്കാള്‍ എളുപ്പത്തില്‍ പ്രശ്‌നപരിഹാരം നേടാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

 

ഓണ്‍ലൈനായി വാങ്ങിയ ഇലക്ട്രോണിക് സാധനങ്ങളാണ് പലപ്പോഴും പരാതിക്കു കാരണമാകുന്ന ഒരു പ്രധാന ഇനം. മൊബൈല്‍ ഫോണ്‍, സ്മാര്‍ട് ഫോണ്‍ എന്നിവ വിശേഷിച്ചും. ഇവ വിറ്റ കടക്കാരനോട്/ വെബ്‌സൈറ്റുകാരോട് ശണ്ഠ കൂടുന്നതിനു മുന്‍പ് ഒന്നു ശ്രദ്ധിക്കുക: വില്‍ക്കുന്നയാളാവില്ല, മിക്കവാറും ഉണ്ടാക്കിയ ആളാകും വാറന്റി നല്‍കിയിരിക്കുന്നത്. മാനുഫാക്ചറര്‍ വാറന്റി എന്നാണ് പറഞ്ഞിരിക്കുന്നതെങ്കില്‍ അവരുമായി നേരിട്ടു ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചെടുക്കാവുന്നതേയുള്ളൂ. കച്ചവടക്കാരനുമായി സംസാരിച്ചുനോക്കുക; അവര്‍ക്കു ചിലപ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ പരിഹാരം നേടിത്തരാന്‍ കഴിയുമെങ്കില്‍ നല്ലത്. അത്രമാത്രം.

ഉപഭോക്തൃ കോടതി വഴി നീതി നേടിയെടുക്കാനുള്ള വഴികള്‍

ഉപയോഗിക്കാത്ത സേവനങ്ങള്‍ക്കു പണം ഈടാക്കുക, യഥാര്‍ഥ നിരക്കിലുമധികം ഈടാക്കുക, വാഗ്ദാനം ചെയ്ത റീഫണ്ടുകള്‍ നല്‍കാതിരിക്കുക മുതലായവയൊക്കെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ പ്രശ്‌നമാകാറുണ്ട്. മൊബൈല്‍, ഡിടിഎച്ച് സേവനങ്ങളും ഇങ്ങനെ അധിക ബില്ലിന്റെയും ഒരേ ബില്‍ ആവര്‍ത്തിക്കുന്നതിന്റെയും ഒക്കെ പരാതികള്‍ നിറഞ്ഞ ഇടങ്ങളാണ്.
ഫോണ്‍ വഴിയാണ് പരാതിപ്പെടുന്നതെങ്കില്‍ ഓരോ തവണയും കോള്‍ സെന്ററിലിരിക്കുന്ന ഓരോരുത്തരാകും കൈകാര്യം ചെയ്യുക; അതിനാല്‍ അവയ്ക്കുള്ള കംപ്ലെയ്ന്റ് നമ്പര്‍/ റഫറന്‍സ് നമ്പര്‍/ റജിസ്‌ട്രേഷന്‍ നമ്പര്‍ ചോദിച്ചു വാങ്ങണം. എങ്കിലേ അടുത്ത തവണ വിളിക്കുമ്പോള്‍ തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിയൂ.

ഒന്നുരണ്ടു പ്രാവശ്യമൊക്കെ പരാതിപ്പെട്ടിട്ടും നടപടിയില്ലെങ്കില്‍ പരാതികള്‍ രേഖാമൂലം (ഇമെയിലോ റജിസ്‌റ്റേര്‍ഡ് തപാലോ) ആക്കുക എന്നത് പ്രധാനമാണ്. എങ്കിലേ പിന്നീട് ഉയര്‍ന്ന മാനേജര്‍മാരോടോ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ ഉപഭോക്തൃ കോടതികള്‍ വഴിയോ പരിഹാരം തേടുമ്പോള്‍ തെളിവ് ഹാജരാക്കാന്‍ കഴിയൂ.

കോടതിനടപടികളെക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന ചില സര്‍ക്കാര്‍ സംവിധാനങ്ങളാണ് ചുവടെ പറയുന്നത്. അവിടെയും പരിഹാരമാകുന്നില്ലെങ്കില്‍ മാത്രം കോടതിയിലേക്കു നീങ്ങിയാല്‍ മതിയെന്നു വയ്ക്കുന്നതാകും ബുദ്ധി.

1. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഫോണ്‍, എസ്എംഎസ് സേവനങ്ങള്‍
a. http://core.nic.in, http://www.nationalconsumerhelpline.in/ComplaintFile.aspx എന്നീ വെബ്‌സൈറ്റുകളില്‍ പരാതി രേഖപ്പെടുത്താം
b. 1800 11 4000 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം. വിളിക്കുന്നതിനും പണം ചെലവാകില്ല.
c. 011-23708391 എന്ന ഡല്‍ഹി നമ്പരില്‍ വിളിക്കാം. സാധാരണ ഫോണ്‍ കോളിന്റെ ചെലവു വരും.
d. 813 000 9809 എന്ന നമ്പരിലേയ്ക്ക് എസ്എംഎസ് അയയ്ക്കാം. നിരക്കുകള്‍ ബാധകം.

 

2. ബാങ്കുകളെക്കുറിച്ചുള്ള പരാതികള്‍ ആദ്യം അതതു ബാങ്കില്‍ നല്‍കണം. അവിടെ പരിഹാരമാകുന്നില്ലെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാനോടു പരാതിപ്പെടാം. അതിനായി റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വെബ്‌സൈറ്റാണ് https://secweb.rbi.org.in/BO/precompltindex.htm.

3. ഇന്‍ഷുറന്‍സ് സംബന്ധമായ പരാതികള്‍ക്ക് 155255, 1800 4254 732 എന്നീ നമ്പരുകളില്‍ വിളിക്കാം; അല്ലെങ്കില്‍ complaints@irda.gov.in എന്ന ഇമെയിലില്‍ അയയ്ക്കാം.

4. ഫോണ്‍/ മൊബൈല്‍ സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് ട്രായിയുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍: Mobile:+91 11 2323 6308, +91 11 2323 3466, +91 11 2323 2322, Fax:+91 11 2321 3294. വെബ്‌സൈറ്റ്: http://www.consumercomplaints.in/new_complaint/?fromcompany=TRAI.

English summary

How to resole consumer disputes via consumer forums,TRAI, and ombudsman

How to resole consumer disputes via consumer forums,TRAI, and ombudsman
English summary

How to resole consumer disputes via consumer forums,TRAI, and ombudsman

How to resole consumer disputes via consumer forums,TRAI, and ombudsman
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X