ക്രെഡിറ്റ് കാര്‍ഡാണ് ഡെബിറ്റ് കാര്‍ഡിനേക്കാള്‍ നല്ലത്, എന്തുകൊണ്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡെടുക്കാന്‍ പേടിയാണ്. പലതട്ടിപ്പുകഥകളും ക്രെഡിറ്റ് കാര്‍ഡ് റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തികളുമാണ് പലരെയും ക്രെഡിറ്റ് കാര്‍ഡ് എടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. കൂടാതെ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ക്രെഡിറ്റ് സ്‌കോറായ സിബില്‍ താഴേക്കു പോകുമെന്ന ആശങ്കയും ചിലര്‍ക്കുണ്ട(എന്താണ് സിബില്‍ റിപ്പോര്‍ട്ട്?). പക്ഷേ, ഡെബിറ്റ് കാര്‍ഡിനേക്കാള്‍ എന്തുകൊണ്ടും ക്രെഡിറ്റ് കാര്‍ഡാണ് നല്ലതെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അവരുടെ വാദങ്ങള്‍ എന്താണെന്ന് നോക്കാം.

റിവാര്‍ഡ് പോയിന്റ്

റിവാര്‍ഡ് പോയിന്റ്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരേക്കാള്‍ റിവാര്‍ഡ് പോയിന്റ് ലഭിക്കും.

സുരക്ഷിതം

സുരക്ഷിതം

ഡെബിറ്റ് കാര്‍ഡിലൂടെയുള്ള പെയ്‌മെന്റിനേക്കാള്‍ സാങ്കേതികമായി സുരക്ഷിതമാണ് ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റ്.

കാലാവധി

കാലാവധി

ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങള്‍ ഉടന്‍ പണം കൊടുക്കുന്നില്ല. 30 മുതല്‍ 51 ദിവസം വരെ സമയം ലഭിക്കും. ഈ സമയം നിങ്ങളുടെ എക്കൗണ്ടിലുള്ള പണത്തിന് പലിശ ലഭിക്കുന്നുണ്ട്. കൂടാതെ ബാങ്ക് ബാലന്‍സിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല.

ആഗോള സ്വീകാര്യത

ആഗോള സ്വീകാര്യത

പല അന്താരാഷ്ട്ര പെയ്‌മെന്റുകളും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കില്ല. ക്രെഡിറ്റ് കാര്‍ഡിന് ആഗോള സ്വീകാര്യതയാണുള്ളത്.

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

നിലവില്‍ കടമൊന്നുമില്ല. പക്ഷേ, ഭാവിയില്‍ ഒരു ഹൗസിങ് ലോണോ പേഴ്‌സണല്‍ ലോണോ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്‌കോര്‍ കൂട്ടാം. കാരണം ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങള്‍ നടത്തുന്ന പെയ്‌മെന്റ് വിവരങ്ങള്‍ സിബിലില്‍ രേഖപ്പെടുത്തുന്നുണ്ട്.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

അധിക ക്രെഡിറ്റ് കാര്‍ഡുകളും കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനോടു കൂടിയാണ് നല്‍കുന്നത്. ഇത് തട്ടിപ്പുകളില്‍ നിന്നും സംരക്ഷണം നല്‍കും.

English summary

Why credit card is better than debit cards?

Why credit card is better than debit cards? Some reasons why to use credit card
English summary

Why credit card is better than debit cards?

Why credit card is better than debit cards? Some reasons why to use credit card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X