എന്താണ് ഡിജിറ്റല്‍ വാലറ്റ്? ഇടപാട് നടത്തുമ്പോഴുള്ള മെച്ചങ്ങള്‍ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് എല്ലാവരുടെ കൈയിലും അഞ്ചും പത്തും കാര്‍ഡുകള്‍ കാണും. പലര്‍ക്കും ഒന്നിലേറെ ബാങ്ക് എക്കൗണ്ടും കാണും. കാര്‍ഡ്, പാസ് വേര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവ എപ്പോഴും കൊണ്ടു നടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇക്കാലത്താണെങ്കില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടുതലാണു താനും. ഇതിനെയെല്ലാം മറികടക്കാന്‍ സഹായിക്കുന്ന പെയ്‌മെന്റ് സംവിധാനമാണ് ഡിജിറ്റല്‍ വാലറ്റ്.

 

എന്താണ് ഡിജിറ്റല്‍ വാലറ്റ്?

എന്താണ് ഡിജിറ്റല്‍ വാലറ്റ്?

നിങ്ങളുടെ വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് അപ്ലിക്കേഷന്‍ രൂപത്തില്‍ സൂക്ഷിക്കുന്ന സംവിധാനമാണിത്. നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെയ്യുന്ന എല്ലാ ഇടപാടുകളും ഈ സംവിധാനം ഉപയോഗിച്ച് സാധ്യമാകും.

എന്താണ് മെച്ചം?

എന്താണ് മെച്ചം?

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സും നെറ്റ് ബാങ്കിങ് ഡീറ്റെയില്‍സും എടിഎം പാസ് വേര്‍ഡും എല്ലാം ഇതില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഇതൊന്നും ഓര്‍ത്തു നടക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് എല്ലാത്തിനെയും ഒരൊറ്റ പാസ് വേര്‍ഡിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രധാനമായും മൂന്നു തരം വാലറ്റുകളാണുള്ളത്.

ക്ലോസ്ഡ് വാലറ്റ്

ക്ലോസ്ഡ് വാലറ്റ്

ഇതിലൂടെ പണം എടുക്കാന്‍ സാധിക്കില്ല. പക്ഷേ, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ സാധ്യമാകും.

 സെമി ക്ലോസ്ഡ്

സെമി ക്ലോസ്ഡ്

നിങ്ങള്‍ക്ക് പണ ഇടപാട് നടത്താന്‍ സാധിക്കും. പക്ഷേ, പതിനായിരം രൂപ വരെ മാത്രമേ സാധിക്കൂ. പേടിഎമ്മിനെ കുറിച്ചും മൊബിക്വിക്കിനെ കുറിച്ചും കേള്‍ക്കാത്തവരുണ്ടാകില്ല. ഇവ ഇത്തരത്തിലുള്ള വാലറ്റലുകളാണ്.

ഓപണ്‍ വാലറ്റുകള്‍

ഓപണ്‍ വാലറ്റുകള്‍

50000 രൂപവരെയുള്ള എല്ലാ ഇടപാടുകളും സാധ്യമാക്കുന്ന സംവിധാനമാണിത്. ഇത് ഇന്ത്യയില്‍ പ്രചാരത്തിലായി വരുന്നേ ഉള്ളൂ. വോഡഫോണിന്റെ എംപെസാ ഇത്തരത്തിലുള്ള ഒരു സേവനമാണ്.

സെക്യൂരിറ്റി

സെക്യൂരിറ്റി

അങ്ങനെ എല്ലാവര്‍ക്കും ഇത് തുടങ്ങാനാകില്ല. റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം. ഇതിനായി പ്രത്യേക ലൈസന്‍സും ഉണ്ട്. പാസ് വേര്‍ഡ്, ബയോ മെട്രിക് രീതികളും ഇതുമായി ഘടിപ്പിച്ചിട്ടുണ്ട്.

കസ്റ്റമറുടെ ലാഭം

കസ്റ്റമറുടെ ലാഭം

എവിടെ നിന്നും എന്തു തരം ഇടപാടും നടത്താന്‍ സാധിക്കും. നെറ്റ് ബാങ്കിങില്‍ എടുക്കുന്ന കാലതാമസം ഉണ്ടാകില്ല. സ്ഥാപനങ്ങള്‍ അധിക കമ്മീഷന്‍ ഈടാകുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശരിയ്ക്കും നിലവിലുള്ള ബാങ്കിങ് രീതികളില്‍ ഒരു പൊളിച്ചെഴുത്താണിത്..

English summary

what is digital wallet?

what is digital wallet? Its an electronic device that allows an individual to make electronic commerce transactions
Story first published: Wednesday, October 14, 2015, 14:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X