ഡിജിറ്റല്‍ ലോക്കറിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ സ്വര്‍ണവും പണവും ആധാരവുമൊക്കെയാണ് നാം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കക. അതുപോലെ ഇ- രേഖകള്‍ സൂക്ഷിക്കാനായുള്ള സംരംഭമാണ് ഡിജിറ്റല്‍ ലോക്കര്‍ . ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമായ ഇ- ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ രേഖകളും സേവനങ്ങളുമെല്ലാം ഓണ്‍ലൈന്‍ വഴിയാണ് . ആയതിനാല്‍ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ആവിഷ്‌കരിക്കുന്നത്.

 
ഡിജിറ്റല്‍ ലോക്കറിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

ഡിജിറ്റല്‍ ലോക്കര്‍ ആരംഭിക്കാന്‍

 

https://digitallocker.gov.in എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ സ്വന്തമായി ആധാര്‍ നമ്പര്‍ ഉള്ള ആര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍ തുറക്കാം. കംപ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളവര്‍ക്കു സ്വന്തമായോ അല്ലെങ്കില്‍ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസിലോ എത്തിയും ഡിജിറ്റല്‍ ലോക്കര്‍ സ്വന്തമാക്കാം. ഇതിനായി ആകെ ആവശ്യമുള്ളതു ആധാര്‍ നമ്പര്‍ മാത്രമാണ്.

വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ റജിസ്റ്റര്‍ നൗ എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റജിസ്റ്റര്‍ ഫോര്‍ എ ഡിജിലോക്കര്‍ അക്കൗണ്ട് എന്ന ഓപ്ഷന്‍ കാണാം. ഇവിടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന്, ഡിജിറ്റല്‍ ലോക്കറില്‍ കടക്കുന്നതിനു രണ്ട് ഓപ്ഷന്‍ ആണുള്ളത്. ഒറ്റത്തവണ പാസ്‌വേഡ് അല്ലെങ്കില്‍ വിരലടയാളം. ആധാര്‍ നമ്പരിനോടൊപ്പം നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിക്കുന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ മൊബൈല്‍ നമ്പറില്‍ പാസ്‌വേഡ് ലഭിക്കും. ഈ രഹസ്യനമ്പര്‍ നല്‍കിയാല്‍ ലോക്കറിലേക്കു പ്രവേശിക്കാം. അല്ലെങ്കില്‍ വിരലടയാളം സ്‌കാനര്‍ വഴി രേഖപ്പെടുത്തണം.തുടര്‍ന്ന്, യൂസര്‍ നെയിമും പാസ്‌വേഡും തയാറാക്കണം.

യൂസര്‍ നെയിം സ്വന്തം പേരുതന്നെ നല്‍കിയാല്‍ മതി. പാസ്‌വേഡില്‍ അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്രയുമായാല്‍ നിങ്ങള്‍ക്കു സ്വന്തമായി ഒരു ലോക്കര്‍ ലഭിക്കും. 10 മെഗാബൈറ്റ് (എംബി) ആണു നിങ്ങളുടെ ലോക്കറിന്റെ സംഭരണ ശേഷി. ആധാര്‍ കാര്‍ഡ് തന്നെ ആദ്യം ലോക്കറില്‍ സൂക്ഷിക്കാം. ഇതിനായി ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലോക്കറില്‍ത്തന്നെയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്തു മാര്‍ഗനിര്‍ദേശം അനുസരിച്ചു ചെയ്താല്‍ മതി.

ഡിജിറ്റല്‍ ലോക്കറില്‍ എന്തൊക്കെ സൂക്ഷിക്കാം

ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, പാന്‍കാര്‍ഡ്,ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വസ്തുവിന്റെ ആധാരം തുടങ്ങി നമുക്കു സൂക്ഷിച്ചുവയ്‌ക്കേണ്ട എന്തു രേഖയും സ്‌കാന്‍ ചെയ്തു ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യാം. നമ്മുടെ ഏതു രേഖയും നശിപ്പിക്കപ്പെട്ടാലും ഡിജിറ്റല്‍ ലോക്കറിലേതു ഭദ്രമായിത്തന്നെയുണ്ടാകും. ക്ലൗഡ് സെര്‍വര്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയിലാണ് ഈ രേഖകളെല്ലാം സൂക്ഷിക്കുന്നത്. അതിനാല്‍ എവിടെ നിന്നും നമുക്ക് ആവശ്യമുള്ളപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

എന്തിനാണ് ഡിജിറ്റല്‍ ലോക്കര്‍

സര്‍ക്കാര്‍ സംബന്ധമായ രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ നമുക്കാവശ്യമായ എല്ലാ രേഖകളും ഒറ്റ സുരക്ഷിത കേന്ദ്രത്തില്‍ ലഭ്യമാകും. മാത്രമല്ല, നമുക്ക് ആവശ്യമായ എന്തെങ്കിലും സേവനത്തിനു വേണ്ട തിരിച്ചറിയല്‍ കാര്‍ഡ്, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഡിജിറ്റല്‍ ലോക്കറില്‍ നിന്നു ബന്ധപ്പെട്ട ഓഫിസിലേക്കു ഷെയര്‍ ചെയ്തു നല്‍കാന്‍ കഴിയും.

English summary

Govt’s Digital Locker Benefits, Requirements to Open DigiLocker

Govt’s Digital Locker Benefits, Requirements to Open DigiLocker
English summary

Govt’s Digital Locker Benefits, Requirements to Open DigiLocker

Govt’s Digital Locker Benefits, Requirements to Open DigiLocker
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X