തിരിച്ചറിയല്‍ രേഖയില്ലങ്കില്‍ ബാങ്ക് അക്കൗണ്ട് പൂട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും മെസേജ് വരുന്നില്ലേ ? അതിനെ അവഗണിക്കാന്‍ വരട്ടെ ചിലപ്പോള്‍ അക്കൗണ്ട് തന്നെ നഷ്ടപ്പെട്ടേക്കാം. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതുമുതല്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വ്യാപകമായി കത്തയച്ചുതുടങ്ങിയിരുന്നു. നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും പുതുക്കണമെന്നാവശ്യപ്പെട്ട്. കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡമനുസരിച്ചാണ് ഇത്. എന്നാല്‍, പല ഇടപാടുകാരും ഇത് ബാങ്കുകളില്‍നിന്നുള്ള പതിവ് അറിയിപ്പുകളായി കരുതി അവഗണിച്ചു.

 

കെ.വൈ.സി രേഖകള്‍ സമര്‍പ്പിക്കാത്ത നോണ്‍ കെ.വൈ.സി അക്കൗണ്ടുകള്‍ മുഖേനയുള്ള ഇടപാടുകള്‍ പല ബാങ്കുകളും തടഞ്ഞുവരികയാണ്. ഇപ്പോള്‍ നോണ്‍ കെ.വൈ.സി അക്കൗണ്ടുകളിലേക്ക് മറ്റ് ശാഖകളില്‍നിന്ന് നേരിട്ട് പണം നിക്ഷേപിക്കുന്നതാണ് തടഞ്ഞിരിക്കുന്നത്. താല്‍ക്കാലികമായി അക്കൗണ്ടില്‍ നിന്നുള്ള മണി ട്രാന്‍സ്ഫര്‍ അനുവദിക്കുന്നുണ്ട്. ജൂണ്‍ പകുതിയോടെ ഈ സൗകര്യവും പിന്‍വലിക്കണമെന്നാണ് പല ബാങ്ക് ശാഖകള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

 
തിരിച്ചറിയല്‍ രേഖയില്ലങ്കില്‍ ബാങ്ക് അക്കൗണ്ട് പൂട്ടും

ഐ.ഡി പ്രൂഫ് ആയി പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ കാലാവധി കഴിഞ്ഞതാണെങ്കില്‍ അംഗീകരിക്കുകയുമില്ല. അഡ്രസ് തെളിയിക്കുന്ന രേഖയായി പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയവയും സ്വീകരിക്കും. ഇതുകൂടാതെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയും നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ബാങ്കില്‍ രേഖകള്‍ സമര്‍പ്പിച്ച ശേഷം നിര്‍ദിഷ്ട കെ.വൈ.സി ഫോറം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ അക്കൗണ്ടില്‍ താഴ് വീഴും.

 ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഒരു സൈഡ് ബിസിനസ് ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഒരു സൈഡ് ബിസിനസ്

English summary

Bank will close the account in failure of submission of kyc documents.

Do not ignore messages from bank officials regarding submission of documents. It may cost up to closure of the account.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X