കേന്ദ്രസര്‍ക്കാറിന്റെ നോട്ട് രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് നേതൃത്വം നല്കുന്ന നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ) എസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫോണ്‍പേ ആപ്പ് പുറത്തിറക്കിയത്
കറന്‍സിരഹിത ഇടപാടുകള്‍ ഓരോ ദിവസവും മുന്നേറിവരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ വാലറ്റുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെ ആദ്യമായി ആരംഭിക്കുന്ന ഡിജിറ്റല്‍ ആപ്പാണ് ഫോണ്‍പേ.
കേന്ദ്രസര്‍ക്കാറിന്റെ നോട്ട് രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിന് നേതൃത്വം നല്കുന്ന നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ) എസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫോണ്‍പേ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതൊരു യുപിഐ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വാലറ്റാണ്.
ഫോണ്‍പേ പ്രവര്‍ത്തിക്കുന്നതെങ്ങനെ?
ഫോണ്‍പേ ഒരു യുപിഐ അടിസ്ഥാന ആപ്പായതുകൊണ്ട് തന്നെ ഉപഭോക്താവിന് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഈ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴിയോ യുപിഐലൂടെയോ അതിവേഗം പണം ട്രാന്‍സ്ഫര്‍ ചെയ്യാം.
ഫോണ്‍പേ ആപ്പ് നിങ്ങളുടെ മൊബൈലില്‍ എങ്ങനെ ലഭ്യമാകും?
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നാണ് ഫോണ്‍പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. സാധാരണ ഓണ്‍ലൈന്‍ വാലറ്റുകള്‍ പോലെതന്നെ ധനപരമായ ഏതിടപാടുകള്ക്കും ഫോണ്‍പേ ഉപയോഗിക്കാം. ഫ്ളിപ്പ്ക്കാര്ട്ടാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ആദ്യമായി ഫോണ്‍പേ ആപ്പ് ഉപയോഗിച്ച് തുടങ്ങിയത്. ഇപ്പോള്‍ ഫ്ളിപ്പ്ക്കാര്‍ട്ട് മണിക്കു പകരം ഫോണ്‍പേയാണ് ഇടപാടുകള്ക്കായുപയോഗിക്കുന്നത്.
ഫോണ്‍പേ ആപ്പില്‍ എന്തൊക്കെ ഇടപാടുകള്‍ നടത്താം?
- നിങ്ങളുടെ കോണ്‍ടാക്സ് ലിസ്റ്റിലുള്ള ആരുമായും ഏതു സമയത്തും പണമിടപാടുകള്‍ നടത്താം.
- മൊബൈല്‍, ഇന്റര്‍നെറ്റ്, ഡിറ്റിഎച്ച് തുടങ്ങിയവ റീച്ചാര്‍ജ് ചെയ്യാം.
- രാജ്യത്തെ മുന്‍നിര സേവനധാതാക്കളുടെ ലാന്‍ഡ്ലൈന്‍-മൊബൈല്‍-ഡാറ്റാകാര്‍ഡ് ബില്ലുകള്‍ ഫോണ്‍പേയിലൂടെ അടയ്ക്കാം.
- ഗ്യാസ്- ഇലക്ട്രിസിറ്റി ബില്ലുകളും ഇതുവഴി അടയ്ക്കാവുന്നതാണ്.
- ഫ്ളിപ്പ്ക്കാര്‍ട്ടില്‍ , ഷോപ്പിംഗിന് ഫോണ്‍പേ ആപ്പ് ഉപയോഗിക്കാം.
ഫോണ്‍പേ ഉടന്‍ ഈ ആപ്പുകളിലും.
നിലവില്‍ ഫ്ളിപ്പകാര്‍ട്ടില്‍ മാത്രമാണ് ഫോണ്‍പേയിലൂടെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നത്. മിന്ത്ര, ജബോഗ് തുടങ്ങിയ ഷോപ്പിംഗ് ആപ്പുകളില്‍ ഉടന്‍ തന്നെ ഫോണ്‍പേ ആരംഭിക്കും. ഒരു ലക്ഷം രൂപവരെയുള്ള ഡിജിറ്റലിടപാടുകളാണ് ഈ ആപ്പിലൂടെ നടത്താന്‍ സാധിക്കന്നത്.
ഹിന്ദി, തമിഴ്, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ഫോണ്‍പേ ആപ്പ് നിലവില്‍ ലഭിക്കുന്നത്. മറ്റ് ഭാഷകളിലും ഉടന്‍തന്നെ ഫോണ്‍പേ ലഭ്യമാകും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
