പലരുടേയും ഉറക്കംകെടുത്തുന്ന വലിയൊരു പ്രശ്നമാണ് കടം ഇതില്‍ മിക്കവരും അറിഞ്ഞുകൊണ്ട് വരുത്തിവയ്ക്കുന്ന കടമാണ്. കൃത്യമായ മാനേജ്മെന്റും വരവുചെലവുകളെ കുറിച്ച് ധാരണയുമില്ലാത്തതാണ് പലരും കടത്തിലാവുന്നത്.
പലരുടേയും ഉറക്കംകെടുത്തുന്ന വലിയൊരു പ്രശ്നമാണ് കടം. ഇതില്‍ ചിലരെങ്കിലും അറിഞ്ഞുകൊണ്ട് വരുത്തിവയ്ക്കുന്ന കടമാണ്. കൃത്യമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും വരവുചെലവുകളെ കുറിച്ച് ധാരണയുമില്ലാത്തതാണ് പലരും കടക്കെണിയില്‍ അകപ്പെടാന്‍ കാരണം.
വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുകയാണെങ്കില്‍ കടങ്ങള്‍ ഒഴിവാക്കാം.
വരവിനേക്കാള്‍ ചെലവ് ആകരുത്
വരവിനേക്കാള്‍ ചെലവ് അധികമാകുമ്പോഴാണ് മറ്റു കാര്യങ്ങള്‍ക്കായി കടം വാങ്ങേണ്ടി വരുന്നത്. ഇതു മനസ്സിലാക്കാന്‍ വേണ്ടി മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ബജറ്റ് തയ്യാറാക്കണം.
മാസബജറ്റ് തയ്യാറാക്കാം
അതാതു മാസത്തെ പൊതുവായുള്ള വരവു-ചിലവുകള്‍ നിങ്ങള്‍ക്ക് തന്നെ മുന്‍കൂട്ടി ചിട്ടപ്പെടുത്തി വയ്ക്കാവുന്നതാണ്. ഇതനുസരിച്ച് ഒരു മാസബജറ്റ് തയ്യാറാക്കാം. തങ്ങളുടെ യാഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കി അതിനനുസരിച്ച് ജീവിതച്ചെലവുകള്‍ നിയന്ത്രിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വ്യക്തിഗത ബജറ്റ് തയ്യാറാക്കുന്നതും ഗുണം ചെയ്യും.
അനാവശ്യ ചെലവ് ഒഴിവാക്കണം
ഓരോരുത്തരൂടേയും ദിനംപ്രതി ഉളള ചെലവ് കണക്കുകൂട്ടിയാല്‍ അതില്‍ കൂടുതലും അനാവശ്യ ചെലവ് ആയിരിക്കും. എന്നാല്‍ ഈ ചെലവ് കുറയ്ക്കുന്നത് നല്ലതായിരിക്കും. ഇത് കുറഞ്ഞാല്‍ തന്നെ നല്ലൊരു ഭാഗം പണം കൈയ്യില്‍ നില്ക്കും.
കടം വീട്ടാനായി വായ്പയെടുക്കുന്നത് നല്ലതല്ല
കടങ്ങള്‍ വീട്ടുന്നതിനായി വായ്പ എടുക്കുന്നതിനു മുന്‍പ് ഇത് ആവശ്യമാണോ എന്ന് നല്ലവണ്ണം ചിന്തിക്കുക. അല്ലാതെ ധനകാര്യ സ്ഥാപനങ്ങളുടെ ഓഫറുകള്‍ കൂടുന്നതനുസരിച്ച് വായ്പ എടുക്കരുത്. ഇതും പിന്നീട് ഭാവിയില്‍ ദോഷം ചെയ്യും. കൂടാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് കൃത്യമായി അടയ്ക്കണം. ക്രഡിറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് ധനകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ സാമ്പത്തിക സ്ഥിതി നിശ്ചയിക്കുന്നത്.
എമര്‍ജന്‍സി ഫണ്ട് ഉള്‍പ്പെടുത്തണം
നിങ്ങള്‍ തയ്യാറാക്കുന്ന മാസബജറ്റില്‍ തീര്‍ച്ചയായും എമര്‍ജന്‍സി ഫണ്ട് ഉള്‍പ്പെടുത്തണം. എമര്‍ജന്‍സി ഫണ്ടിനായി കുറച്ച പണം മാറ്റിവെച്ചില്ലെങ്കില്‍ പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങാതെ വരും, അപ്പോള്‍ പിന്നെ കടം വാങ്ങുകയല്ലാതെ വേറെ നിവര്ത്തിയുണ്ടാവില്ല.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications