ജനുവരി 17ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിശ്ചിത പരിധിക്ക് പുറത്തുനടക്കുന്ന പണമിടപാടുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നു.
ജനുവരി 17ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിശ്ചിത പരിധിക്ക് പുറത്തുനടക്കുന്ന പണമിടപാടുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നു. ഇത് പ്രകാരം ബാങ്ക് നിക്ഷേപം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പെയ്മെന്റ്, ഭൂമി വില്പന തുടങ്ങി നിങ്ങള്‍ നടത്തുന്ന മിക്ക പണമിടപാടുകളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനുവേണ്ടി ഇ-പ്ലാറ്റ് ഫോംതന്നെ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഏതൊക്കെ ഇടപാടകളെക്കുറിച്ചാണ് ആദായ നികുതി വകുപ്പിന് വിവരം ലഭിക്കുകയെന്ന് നോക്കാം:-
ബാങ്ക് ഇടപാടുകള്‍
ഒരു സാമ്പത്തിക വര്‍ഷം 10 ലക്ഷമോ അതില്‍കൂടുതലോ പണം നിക്ഷേപിച്ചാല്‍ ആ വിവരം ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും. 10 ലക്ഷമോ അതില്‍കൂടുതലോ ഉള്ള സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ അക്കാര്യം വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യും. നിക്ഷേപം പുതുക്കിയിടുന്നതിന് ഇത് ബാധകമല്ല.
2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30നും ഇടയില്‍ 2.5 ലക്ഷം രൂപ പണമായി അക്കൗണ്ടുകളില്‍ അടച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും ആദായ നികുതി വകുപ്പ് അറിയും.
ക്രെഡിറ്റ് കാര്‍ഡ്
ഒരുലക്ഷം രൂപ പണമായി നല്കി ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കുന്നതും പത്ത് ലക്ഷമോ അതില്‍കൂടുതലോ ചെക്കായോ, നെറ്റ് ബാങ്കിങ് വഴിയോ അടയ്ക്കുന്നതും ആദായ നികുതി വകുപ്പ് പരിശോധിക്കും.
10ലക്ഷമോ അതില്‍കൂടുതലോ മൂല്യമുള്ള തുകയ്ക്ക് ട്രാവലേഴ്സ് ചെക്ക്, ഫോറക്സ് കാര്‍ഡ് എന്നിവ വാങ്ങിയാലും ടാക്സ് അധികൃതര്‍ക്ക് വിവരങ്ങല്‍ ലഭ്യമാകും.
ബോണ്ടുകളും വസ്തു ഇടപാടുകളും
വ്യക്തികളില്‍നിന്ന് ബോണ്ടുകളിലൂടെയോ ഡിബഞ്ചറുകളിലൂടെയോ 10 ലക്ഷമോ അതിലധികമോ തുക സമാഹരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യം വകുപ്പിനെ അറിയിക്കണമെന്നത് നിര്‍ബന്ധമാണ്.
ഇതേ തുകയ്ക്ക് തുല്യമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാലും ഓഹരികള്‍ തിരിച്ചുവാങ്ങിയാലും ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ ലഭിക്കും.
30 ലക്ഷമോ അതില്‍ കൂടുതലോ മൂല്യമുള്ള വസ്തു ഇടപാടുകള്‍ നടത്തിയാല്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍നിന്ന് വിവരങ്ങള്‍ ആദായ നികുതി അധികൃതര്‍ക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
