ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ലാഭകരമാക്കാം!!ഈ കാര്യങ്ങളൊക്കെ അറിയാമോ

ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ വന്‍ വിലക്കുറവ് നേടാനാകും. അതിന് വിലപേശാനുള്ള സാമര്‍ത്ഥ്യവും വേണ്ട. അല്‍പ്പം ക്ഷമ വേണമെന്ന് മാത്രം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷോപ്പിംഗില്‍ കുറച്ച് പണം മിച്ചം പിടിക്കാന്‍ കഴിയുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. ആവശ്യമായതെല്ലാം വിരല്‍ത്തുമ്പില്‍ കിട്ടുമെങ്കില്‍ ഡബിള്‍ സന്തോഷം. സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലുമൊക്കെ കയറിയിറങ്ങി സാധനങ്ങള്‍ വാങ്ങുന്ന ബുദ്ധിമുട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇല്ല. കടകളില്‍ നിശ്ചിത വിലയില്‍ മാത്രമേ നമുക്കു സാധനങ്ങള്‍ വാങ്ങാനാകൂ. അന്വേഷിച്ചു നടന്നാല്‍ ചില കടകളില്‍ മറ്റുള്ളവയെ അപേക്ഷിച്ച് വിലക്കുറവ് ഉണ്ടാകാമെന്ന് മാത്രം. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ വന്‍ വിലക്കുറവ് നേടാനാകും. അതിന് വിലപേശാനുള്ള സാമര്‍ത്ഥ്യവും വേണ്ട. അല്‍പ്പം ക്ഷമ വേണമെന്ന് മാത്രം. ഓണ്‍ലൈനിലൂടെ ഷോപ്പിംഗ് നടത്തുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം:-

 

കുറച്ച് കാത്തിരിക്കാം

കുറച്ച് കാത്തിരിക്കാം

നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന ഉല്‍പ്പന്നം അത്ര അത്യാവശ്യമുള്ളതല്ലെങ്കില്‍, അല്‍പ്പം കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് തിരഞ്ഞെയുക്കുന്നതാണ് നല്ലത്. ആഘോഷദിവസങ്ങളില്‍ പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കാറുണ്ട്. ഉദാഹരണത്തിന് ന്യൂ ഇയറിന് മുമ്പും ശേഷവും വന്‍ ഓഫറുകളാണ് ഷോപ്പിംഗ് സൈറ്റുകള്‍ നല്‍കുന്നത്. വാലന്റൈന്‍സ് ഡേ, ചില്‍ഡ്രന്‍ഡ് ഡേ, മദേഴ്സ് ഡേ തുടങ്ങി ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും ഇവര്‍ വാരിക്കോരി ഓഫറുകള്‍ നല്‍കുന്നു. എന്തിന് ഞായറാഴ്ചകള്‍ പോലും ആഘോഷമാക്കുന്ന വെബ്സൈറ്റുകളുണ്ട് . ചില വെബ്സൈറ്റുകളില്‍ കയറി നിങ്ങള്‍ക്ക് വേണ്ട തുക നല്‍കി ആ വിലയില്‍ താഴെ എത്തിയാല്‍ അലര്‍ട്ട് ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കുകയും ചെയ്യാം.

 

 

മറ്റുള്ള സൈറ്റുകളുമായി താരതമ്യം ചെയ്യണം

മറ്റുള്ള സൈറ്റുകളുമായി താരതമ്യം ചെയ്യണം

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന ഭൂരിഭാഗം പേര്‍ക്കും പ്രിയപ്പെട്ട ഒന്നോ രണ്ടോ വെബ്സൈറ്റുകളുണ്ടാകാം. എന്തെങ്കിലും വാങ്ങണമെന്ന് തോന്നിയാല്‍ ആദ്യം ചെയ്യുക ഈ വെബ്സൈറ്റില്‍ നോക്കുകയെന്നതാകാം. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യമാണ് താരതമ്യം നടത്തുകയെന്നത്. എല്ലാ വെബ്സൈറ്റുകളിലും കയറിയിറങ്ങി വില നോക്കാനുള്ള ക്ഷമ നിങ്ങള്‍ക്കില്ലെങ്കില്‍ ചില വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് ഈ താരതമ്യം ചെയ്തുതരും.

 

 

ഡെലിവറി ചാര്‍ജ് അറിയുക

ഡെലിവറി ചാര്‍ജ് അറിയുക

ഉല്‍പ്പന്നത്തിന് വളരെ വില കുറച്ചിട്ടിട്ട് ഭീമമായ തുക ഡെലിവറി ചാര്‍ജ് വാങ്ങുന്ന വെബ്‌സൈറ്റുകള്‍ ദാരാലമുണ്ട്. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഓരോന്നിന്റെയും ഡെലിവറി ചാര്‍ജ് പ്രത്യേകം ശ്രദ്ധിക്കുക. ചില വെബ്സൈറ്റുകള്‍ 500 രൂപയില്‍ കൂടുതല്‍ പര്‍ച്ചേസ് ചെയ്താല്‍ ഡെലിവറി സൗജന്യമാക്കാറുണ്ട്. വാങ്ങാനുള്ളവ ഒന്നിച്ചുവാങ്ങിയാല്‍ ഈ സൗജന്യം നേടാം. അതുപോലെ തന്നെ ചില ഷോപ്പിംഗ് സൈറ്റുകളുടെ ഇന്‍ഹൗസ് റീട്ടെയ്ല്‍ ഹൗസുകളുണ്ടാകാം. അവിടെ നിന്ന് വാങ്ങിയാല്‍ കൂടുതല്‍ സുരക്ഷിതമായും ഡെലിവറി ചാര്‍ജ് ഇല്ലാതെയും ഉല്‍പ്പന്നം എത്തും

 

 

പ്രധാന ഓണ്‍ലൈന്‍ സൈറ്റുകള്‍

പ്രധാന ഓണ്‍ലൈന്‍ സൈറ്റുകള്‍

ഫ്‌ളിപ്പ്ക്കാര്‍ട്ട്, അമസോണ്‍, ഈബേ, സ്‌നാപ്പ്ഡീല്‍, മിന്‍ദ്ര, ജബോംഗ് തുടങ്ങിയവയാണ് ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍.

കടക്കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതികടക്കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

 

English summary

More about online shopping

More about online shopping
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X