പലര്‍ക്കും നികുതിയെപ്പറ്റി കൃത്യമായ ധാരണയൊന്നും കാണില്ല. പ്രത്യക്ഷമായും പരോക്ഷമായും ഏതെങ്കിലുമൊക്കെ വിധത്തില്‍ നികുതി അടയ്ക്കുന്നവരാണ് നമ്മളില്‍ പലരും.
പലര്‍ക്കും നികുതിയെപ്പറ്റി കൃത്യമായ ധാരണയൊന്നും കാണില്ല. പ്രത്യക്ഷമായും പരോക്ഷമായും ഏതെങ്കിലുമൊക്കെ വിധത്തില്‍ നികുതി അടയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അതുമാത്രമല്ല തൊഴിലിടങ്ങളില്‍ നിന്നും ചെറിയൊരു ശതമാനം ശമ്പളം നികുതി ഇനത്തിലേയ്ക്ക് മാറ്റുന്നുണ്ട്. എന്തിനാണ് പണം ഇങ്ങനെ മാറ്റുന്നതെന്ത് പോലും മിക്കവര്‍ക്കും അറിയില്ലെന്നുള്ളതാണ് സത്യം. ഇങ്ങനെ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചുവേണം ചെയ്യാന്‍, അല്ലെങ്കില്‍ അബദ്ധം പറ്റും. ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് ചില ചെറിയ കാര്യങ്ങള്‍ പറയാം:
സാമ്പത്തിക വര്‍ഷം കണക്കാക്കുന്നതെങ്ങനെയെന്ന് അറിയാമോ?
ടാക്സ് അടയ്ക്കുന്നവരാണെങ്കില്‍ സാമ്പത്തിക വര്‍ഷം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സാമ്പത്തിക വര്‍ഷം തുടങ്ങുന്നത് ഏപ്രില്‍ ഒന്ന് മുതലാണ്. അവസാനിക്കുന്നത് മാര്‍ച്ച് 31 നും. ചുരുക്കത്തില്‍ ഒരു സാമ്പത്തിക വര്‍ഷം ഏപ്രിലില്‍ തുടങ്ങി പിറ്റേവര്‍ഷം മാര്‍ച്ച് 31 ന് അവസാനിക്കുന്നു. അതായത് സാമ്പത്തിക വര്‍ഷം 2017-18 എന്ന് പറഞ്ഞാല്‍ 2017 ഏപ്രില്‍ 1 ന് തുടങ്ങി 2018 മാര്‍ച്ച് 31 ന് അവസാനിക്കുന്നതാണ്.
എന്താണ് അസസ്സ്മെന്റ് ഇയര്‍?
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിങ്ങളുടെ വരുമാനം എത്രയിരുന്നു എന്നതാണ് അസെസ്മെന്റ് ഇയര്‍ എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. 2017-18 ലെ ഇന്‍കം ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കുമ്പോള്‍ അസെസ്മെന്റ് ഇയര്‍ തൊട്ടു മുന്‍പിലുള്ള വര്‍ഷമാണ്, അതായത് 2016-2017.
ശമ്പളത്തില്‍ നിന്ന് ഈടാക്കും
ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങളുടെ് ടാക്സ് തുക ഈടാക്കിയ ശേഷമാകും ശമ്പളം ലഭിയ്ക്കുക. ഈ ടിഡിഎസ് പ്രകൃയയ്ക്ക് ശേഷമാകും നിങ്ങളുടെ കൃത്യമായ ശമ്പളം അക്കൗണ്ടില്‍ ലഭിയ്ക്കുന്നത്. സാലറി സംബന്ധിച്ച ഇത്തരം ഡിഡക്ഷനുകളും മറ്റും ഫോം 16ല്‍ നല്‍കേണ്ടതാണ്.
വിവിധതരം ടാക്സുകള്‍
ശമ്പളത്തിന് മാത്രമാണോ നികുതി ഈടാക്കുന്നത് എന്ന് ചിന്തിയക്കുന്നവരുണ്ടാകും. ശമ്പളം മാത്രമല്ല മറ്റെല്ലാ തരത്തിലും നമ്മളിലേക്കെത്തുന്ന ആദായത്തിന് നികുതി ഒടുക്കേണ്ടതുണ്ട്. ശമ്പളം, വാടക, ബിസിനസ് ലാഭം, പലിശ, ലോട്ടറി എന്നിങ്ങനെ ലഭിക്കുന്ന വരുമാനങ്ങള്‍ക്കും ടാക്സുണ്ട്.
- ഇന്‍കം ടാക്സ്: വ്യക്തിയുടേയോ സ്ഥാപനങ്ങളുടേയോ ആദായത്തിന്മേലുള്ള നികുതിക്കാണ് ആദായ നികുതി എന്ന് പറയുന്നത്. ഇന്ത്യയില്‍ ആദായ നികതി നിയമം 1961 പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ നികുതി പിരിക്കുന്നത്.
- ഡയറക്ട് ടാക്സ്: പ്രത്യക്ഷമായും പരോക്ഷമായും നാം നികുതി അടയ്ക്കാറുണ്ട്. ഇതില്‍ പ്രത്യക്ഷ നികുതി ഇനത്തില്‍പ്പെടുന്നതാണ് ഇന്‍കം ടാക്സ്, വെല്‍ത്ത് ടാക്സ് എന്നിവ. ഇത്തരം ടാക്സുകള്‍ ഒരു വ്യക്തി നിര്‍ബന്ധമായും അടയ്ക്കേണ്ടതാണ്.
- അഡ്വാന്‍സ് ടാക്സ്: അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത് ഏതൊരു വ്യക്തിയുടേയും സ്ഥാപനത്തിന്റെയും കോര്പ്പറേറ്റിന്റേയും ഉത്തരവാദിത്തമാണ്. മാര്‍ച്ച് 31 ന് മുന്‍പാണ് അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
