ഏതൊരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അനിവാര്യമായ ഒന്നാണ് ഇന്ഷുറന്സ്സ് പോളിസികള്‍. ഒരു പോളിസി എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ മനസ്സിലാക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്.
ഏതൊരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അനിവാര്യമായ ഒന്നാണ് ഇന്ഷുറന്സ്സ് പോളിസികള്‍. വ്യത്യസ്തമായ അനേകം ഇന്ഷുറന്സ്സുകള് ഉണ്ട് ഇപ്പോള്‍ വിപണിയില്‍. ഇന്‍ഷുറന്‍സെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന കുറേ പോളിസികളുണ്ട്. പൊതുവെ മിക്കവര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് ഇന്‍ഷുറന്‍സ്. പൊതുവെ ആളുകള്‍ എടുക്കാറുള്ളത് വാഹന ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ്. പലരും ഇന്‍ഷുറന്‍സ്സിനെ നിക്ഷേപമായി മാത്രമല്ല് കാണുന്നത്,ജീവിതത്തിലെ പ്രധാനഭാഗമായി കണക്കാക്കുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസികളെടുക്കുമ്പോള്‍ ഓരോ പദത്തിന്റേയും അര്‍ത്ഥം മനസ്സിലാക്കിയില്ലെങ്കില്‍ പല അബദ്ധങ്ങളും സംഭവിക്കാം. ഒരു പോളിസി എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ മനസ്സിലാക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്.
ഓരോ ഇന്‍ഷുറന്‍സ് പോളിസിക്കും ഓരോ കാലാവധി ഉണ്ട്. ആ കാലാവധി കഴിഞ്ഞാല്‍ അതായത് മെച്ച്യൂരിറ്റി ആയാല്‍ ഇന്ഷുറന്സ്സ് തുക പൂര്‍ണ്ണമായും പോളിസി ഉടമയ്ക്ക് ലഭിക്കും.
എന്താണ് ഇന്ഷുയേര്ഡ് & ഇന്‍ഷുറര്‍.
- ഇന്ഷുറന്സ്സ് പോളിസി ആര്‍ക്ക് വേണ്ടിയാണോടുക്കുന്നത് അല്ലെങ്കില്‍ ആരെ കവര്‍ ചെയ്യുന്നതാണോ് അവരെയാണ് ഇന്ഷുയേര്ഡെന്ന് പറയപ്പെടുന്നത്.
- ഏത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണോ ഇന്ഷുറന്സ്സ് എടുക്കുന്നത് ആ കമ്പനിയെയാണ് ഇന്‍ഷുറര്‍ എന്ന് പറയുന്നത്
ഫ്രീ ലോക്ക് പിരീഡ്
പോളിസി എടുത്തത് മുതലുള്ള 15 ദിവസത്തെയാണ് ഫ്രീ ലോക്ക് പിരീഡ് എന്നറിയപ്പെടുന്നത്്. ഈ സമയത്തിനുളളില്‍ ഇന്ഷുറന്സ്സില് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ വരുത്താവുന്നതാണ്.
എന്താണ് പ്രീമിയം തുക?
ഇന്ഷുറന്സ്സ് എടുത്ത ശേഷം പോളിസി ധാതാവ് അടയ്ക്കുന്ന തവണകളെ പോളിസി പ്രീമിയം എന്നുപറയുന്നു. കഴിവതും പ്രീമിയം തുക അടക്കുന്നതില്‍ മുടക്കം വരുത്താന്‍ പാടില്ല. ഗ്രേസ്സ് പിരീഡിലും പ്രീമിയം അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനെയാണ്് ലാപ്സ്സ് എന്നു പറയുന്നത്.
നോമിനി നിര്‍ബന്ധം
ഇന്ഷുറന്സ്സ് ഉടമയുടെ അഭാവത്തില്‍ പോളിസി തുക ലഭിക്കുന്ന വ്യക്തിയാണ് നോമിനി. ഇന്‍ഷുറന്‍സ് എടുക്കുന്ന സമത്ത് ആരെയാണോ നിങ്ങളുടെ അഭാവത്തില്‍ നോമിനിയാക്കാന്‍ ഉദ്ദേശിക്കുന്നത് അയാളുടെ പേര് നിര്‍ബന്ധമായും നല്‍കിയിരിക്കണം.
ഇന്ഷുറന്സ്സ് ധാതാവിനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് കിട്ടുന്ന തുകയാണ് സം അഷുയേര്ഡ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
