ജിഎസ്ടി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തെ അഭിമുഖീകരിക്കാനൊരുങ്ങി രാജ്യം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തെ അഭിമുഖീകരിക്കാന്‍ പോവുകയാണ്. ജിഎസ്ടിയിലൂടെ. 2017 ജൂലൈ മുതല്‍ ജിഎസ്ടി നിലവില്‍ വരാനിരിക്കെ, ഈ പുതിയ നികുതിയെ സ്വീകരിക്കാന്‍ നമ്മള്‍ എത്രമാത്രം സജ്ജരാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

 

ജിഎസ്ടി ഒരു നികുതി പരിഷ്‌കാരമാണെങ്കിലും, ഓരോ ബിസിനസ് മേഖലയിലും പരിവര്‍ത്തനംകൊണ്ടു വരത്തക്ക ശക്തി അതിനുണ്ട്. ദേശീയതലത്തില്‍ ഉല്‍പ്പാദന-സേവന-വ്യാപാര മേഖലകളില്‍ ജിഎസ്ടി പ്രഭാവം ചെലുത്തുമെന്ന് ഉറപ്പാണ്. അതിനാല്‍ ബിസിനസ് പ്രോസസുകള്‍ മാറ്റി എഴുതേണ്ട സമയമാണ് ഇനിയുള്ള മാസങ്ങള്‍. ഓരോ മേഖലയിലും ജിഎസ്ടി ഉണ്ടാക്കാനിടയുള്ള പ്രഭാവം ചുവടെ കുറിക്കുന്നു.

ടാക്സ് പ്ലാനിംഗ്

ടാക്സ് പ്ലാനിംഗ്

നിലവിലുള്ള ഒട്ടുമിക്ക പരോക്ഷ നികുതികളും ജി.എസ്.ടി വരുന്നതോടുകൂടി ഇല്ലാതാകും. ശരിയായ ആസൂത്രണം നടത്തി ഇല്ലെങ്കില്‍ ഈ പുതിയ സമ്പ്രദായം ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായേക്കാം. അതിനാല്‍ ചവിട്ടുപടികള്‍ ഉറപ്പിച്ച് വേണം ജിഎസ്ടിയെ സമീപിക്കാന്‍.

രജിസ്ട്രേഷന്‍

രജിസ്ട്രേഷന്‍

20 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക മൊത്ത വില്‍പ്പന ഉള്ള എല്ലാവര്‍ക്കും ജിഎസ്ടി ബാധകമാകും. ഇതില്‍ താഴെ വരുന്നവര്‍ക്കും ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുന്നതിലൂടെ നികുതി ലാഭിക്കാന്‍ സാധിക്കും.

മാര്‍ഗദിശ

മാര്‍ഗദിശ

ജിഎസ്ടിയുടെ ടോക്കില്‍ എങ്ങനെ മുമ്പോട്ട് പോകണം എന്നും, എന്തൊക്കെ തന്ത്രങ്ങളാണ് പ്രയോഗിക്കേണ്ടത് എന്നും മുന്‍കൂര്‍ നിശ്ചയിക്കുന്നത് കമ്പോള ശക്തി ഉറപ്പിക്കാന്‍ സഹായിക്കാം. മറിച്ചായാല്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തായെന്നും വരാം.

ഇംപാക്റ്റ് അനാലിസിസ്

ഇംപാക്റ്റ് അനാലിസിസ്

ജിഎസ്ടി വരുന്നതിനു മുമ്പ് തന്നെ തങ്ങളുടെ ബിസിനസില്‍ അത് എന്ത് പ്രഭാവം എത്ര അളവില്‍ ഉണ്ടാക്കും എന്നത് മുന്‍കൂട്ടി പഠിച്ചില്ലെങ്കില്‍ അതിനൊത്ത് ഭാവി കരുക്കള്‍ നീക്കാന്‍ വൈകിപോയേക്കാം.

കംപ്ലയന്‍സ് കണ്‍സള്‍ട്ടന്‍സി

കംപ്ലയന്‍സ് കണ്‍സള്‍ട്ടന്‍സി

പുതിയ നിയമത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് അനുവര്‍ത്തിക്കേണ്ടി വരിക എന്നുള്ളതില്‍ ഒരു പ്രൊഫഷണലിന്റെ ഉപദേശം തേടുന്നതാണ് ഉത്തമം. ജിഎസ്ടിയിലൂടെ സുതാര്യത കൈവരുമ്പോള്‍ എങ്ങനെ ബിസിനസ്സ് നടത്തണം എന്നുള്ളത് പഴയ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

ചെയ്ഞ്ച് മാനേജ്മെന്റ്

ചെയ്ഞ്ച് മാനേജ്മെന്റ്

നിലവിലുള്ള നികുതി സമ്പ്രദായത്തില്‍ നിന്നുള്ള പൂര്‍ണമായ ഒരു മാറ്റമാണ് ജിഎസ്ടി. സോഫ്റ്റ്വെയറിലും അക്കൗണ്ടിഗിലും തുടങ്ങി ബിസിനസ് നടത്തിപ്പിന്റെ ഓരോ മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. മാറ്റങ്ങളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവ ഒരു തിരിച്ചടിയായി മാറാനും സാധ്യതയുണ്ട്.

വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ്മെന്റ്

വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ്മെന്റ്

ജിഎസ്ടിയുടെ വരവിലൂടെ പ്രധാനമായി ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് വര്‍ക്കിംഗ് കാപ്പിറ്റലിന്റെ കുറവ്. വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ്മെന്റ് മുന്‍കൂട്ടി നടത്തിയില്ലെങ്കില്‍ ജിഎസ്ടിയില്‍ മുന്‍പോട്ടുള്ള യാത്ര ദുഷ്‌കരമായേക്കാം.

വിതരണക്കാരെ തരം തിരിക്കുക

വിതരണക്കാരെ തരം തിരിക്കുക

നമുക്ക് നികുതി ലാഭം ലഭിക്കണമെങ്കില്‍ നമ്മുടെ വിതരണക്കാരന്‍ കൃത്യമായി നികുതി അടയ്ക്കുകയും റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ നാം നമ്മുടെ വിതരണക്കാരെ ജിഎസ്ടിയില്‍ തരം തിരിക്കേണ്ടി വരും.

വില നയം

വില നയം

നികുതി ലാഭം അനുസരിച്ച് എതിരാളികളോട് കിടപിടിക്കുന്ന ഒരു വില നയം നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചയിക്കേണ്ടത് പ്രധാനമാണ്. ജിഎസ്ടിയില്‍ ഉണ്ടാകുന്ന നികുതി ലാഭം മുന്‍കൂട്ടി അറിഞ്ഞാല്‍ മാത്രമേ പുതിയ വിലകള്‍ നിശ്ചയിച്ച് മല്‍സരത്തില്‍ ആദ്യംതന്നെ മുന്നില്‍ എത്താന്‍ സാധിക്കൂ.

ഉദ്യോഗസ്ഥ പരിശീലനം

ഉദ്യോഗസ്ഥ പരിശീലനം

ജിഎസ്ടി പുതുതായി വരുന്ന ഒരു നിയമം ആയതുകൊണ്ടു തന്നെ നമ്മുടെ സ്ഥാപനത്തില്‍ അക്കൗണ്ടുകള്‍ക്ക് ഇതിനെപ്പറ്റി ഗ്രാഹ്യം കുറവായിരിക്കാം. ജിഎസ്ടി വരുന്നതിന് മുമ്പുതന്നെ അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി എന്ന് ഉറപ്പ് വരുത്തുക.

യുഎസ് ഫെഡ് റിസര്‍വ്വിനെപ്പറ്റി അറിയാമോ; ഇതങ്ങനെയാണ് ആഗോള വിപണിയെ ബാധിക്കുന്നത്

English summary

Gst: traders should note about these things

Gst: traders should note about these things
Story first published: Saturday, February 11, 2017, 11:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X