ഐഎസ്‌ഐ മുദ്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ, എന്തിനാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഐഎസ്‌ഐ മുദ്ര നല്‍കുന്നത്

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുന്നതില്‍ ഉല്‍പ്പന്നങ്ങള്‍ പരാജയപ്പെടുക, ഗുണമേന്മയുണ്ടെങ്കിലും ഉല്‍പ്പന്നങ്ങള്‍ തഴയപ്പെടുന്ന അവസ്ഥ സംജാതമാകുക, വന്‍തോതില്‍ ഉപഭോക്തൃ വിശ്വാസം നേടിയെടുക്കാന്‍ കഴിയാതിരിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉല്‍പ്പാദന മേഖലയിലെ സംരംഭകര്‍ പലപ്പോഴും അഭിമുഖീകരിക്കാറുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റഡേര്‍ഡ്സ് (ബിസ്) നല്‍കുന്ന ഗുണമേന്മാ സര്‍ട്ടിഫിക്കേഷനായ ഐഎസ്‌ഐ മുദ്ര നേടുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളൊക്കെ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ വ്യവസായികള്‍ക്ക് സാധിക്കും.

 

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റ്‌ഡേര്‍ഡ്‌സ്(ബിസ്)

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റ്‌ഡേര്‍ഡ്‌സ്(ബിസ്)

രാജ്യത്തെ വ്യവസായ സേവന മേഖലകളില്‍ നിശ്ചിത നിലവാരം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ബോഡിയാണ് ബിസ്. കെമിക്കല്‍, ഇലക്ട്രോണിക്സ്, ഐടി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആശുപത്രികള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ടെക്സ്‌റ്റൈല്‍സ് തുടങ്ങിയ നിരവധി മേഖലകള്‍ക്ക് അത്യാവശ്യമായ നിര്‍ദ്ദിഷ്ട ഗുണമേന്മാ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതും അവയൊക്കെ നടപ്പാക്കുന്നതും ബിസാണ്.

ഐഎസ്‌ഐ മുദ്ര

ഐഎസ്‌ഐ മുദ്ര

ഇന്ത്യയിലെ വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ട്ടിഫിക്കേഷന്‍ മുദ്രയാണ് ഐഎസ്‌ഐ. ഉല്‍പ്പന്നത്തിന് നിശ്ചിത ഇന്ത്യന്‍ ഗുണനിലവാരം ഉണ്ടെന്നുള്ള വസ്തുതയാണ് അതിലൂടെ വെളിവാക്കപ്പെടുന്നത്.

പ്രശസ്തമായ ഐഎസ്‌ഐ മുദ്ര ഉല്‍പന്നങ്ങള്‍ക്ക് മേല്‍ പതിക്കുന്നതിനുള്ള അവകാശമാണ് ഇതിലൂടെ ലഭിക്കുന്നത്. ബിസിന്റെ ലൈസന്‍സ് നേടിയശേഷം നിശ്ചിത ഗുണനിലവാരം ആര്‍ജ്ജിച്ചു കഴിഞ്ഞാല്‍ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ നടത്താന്‍ ഉല്‍പ്പാദകര്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നതാണ് സവിശേഷത. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും സുരക്ഷിതത്വവും വിശ്വാസ്യതയുമൊക്കെ ഉറപ്പാക്കാന്‍ ഐഎസ്‌ഐ മുദ്ര ഉപഭോക്താക്കളെ സഹായിക്കുന്നു. അതിനാല്‍ ഐഎസ്‌ഐ മുദ്രയോടു കൂടിയ, നിശ്ചിത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

ഐഎസ്‌ഐ മുദ്ര ലഭിച്ച ഉല്‍പ്പാദകനുള്ള നേട്ടങ്ങള്‍ എന്തൊക്കെ?

ഐഎസ്‌ഐ മുദ്ര ലഭിച്ച ഉല്‍പ്പാദകനുള്ള നേട്ടങ്ങള്‍ എന്തൊക്കെ?

  • ഉല്‍പ്പന്ന ഗുണനിലവാരം അംഗീകൃത തലത്തിലേക്ക് എത്തിക്കാം
  • ഉപഭോക്താക്കള്‍ക്കിടയിലെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാം
  • വിപണിയില്‍ ഉല്‍പ്പന്നത്തിനുള്ള മത്സരക്ഷമത ഉയര്‍ത്താം
  • ഉല്‍പ്പാദന രംഗത്ത് ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാം
  • സാമ്പിള്‍ പരിശോധനക്കുള്ള സംവിധാനം സജ്ജമാക്കാം
  • ബ്രാന്‍ഡിംഗില്‍ വേറിട്ട് നില്‍ക്കാന്‍ ഗുണമേന്മാ മുദ്ര ഉപയോഗിക്കാം
  • ഗുണനിലവാര മുദ്ര ഉല്‍പ്പന്നത്തില്‍ പതിപ്പിക്കാം

ജിഎസ്ടി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തെ അഭിമുഖീകരിക്കാനൊരുങ്ങി രാജ്യം

English summary

ISI mark: Indian certification for products

ISI mark: Indian certification for products
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X