എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് എങ്ങനെ, എപ്പോള്‍ പിന്‍ലിക്കാം?

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമൂഹികസുരക്ഷാ ഫണ്ട് അല്ലെങ്കില്‍ പിഎഫ് ഗവണ്‍മെന്റിന്റെ
മേല്‍നോട്ടത്തിലുള്ള നിക്ഷേപപദ്ധതിയാണ്. ജീവനക്കാരെ സംബന്ധിച്ചെടുത്തോളം ഇതൊരു നിര്‍ബന്ധിത നിക്ഷേപമാണ്. ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്.
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട്, അതായത് ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഈയിടെ ലഘൂകരിച്ചു. ഇതിനായി ഇനിമുതല്‍ ഒട്ടേറെ അപേക്ഷാഫോറങ്ങള്‍ പൂരിപ്പിക്കേണ്ട കാര്യമില്ല, സാക്ഷ്യപത്രങ്ങളും വേണ്ട. സമഗ്രമായ ഒറ്റ അപേക്ഷാഫോറം മാത്രം മതിയാകും.

 

തുക പിന്‍വിലിക്കല്‍ നടപടികള്‍

തുക പിന്‍വിലിക്കല്‍ നടപടികള്‍

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷാഫോമാണെങ്കില്‍ അത് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ട. ആധാര്‍ ഇല്ലാത്തത് സാക്ഷ്യപ്പെടുത്തണം. ഫോം നമ്പര്‍ 19, 10 സി, 31, 19(യുഎഎന്‍), 10 സി(യുഎഎന്‍), 31(യുഎഎന്‍) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ. പ്രോവിഡന്റ് ഫണ്ടില്‍ നിന്നും ഭവന വായ്പ, ഭൂമി വാങ്ങല്‍, മോടിപിടിപ്പിക്കല്‍, ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങിയവയ്ക്ക് പണം പിന്‍വലിക്കുമ്പോള്‍ പുതിയ സാക്ഷ്യപത്രത്തിന്റെ ആവശ്യമില്ല. വിവാഹത്തിനുള്ള അഡ്വാന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹക്ഷണക്കത്തോ മറ്റു രേഖകളോ ആവശ്യമില്ല. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റുകളും ഒഴിവാക്കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് എടുക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?ആധാറിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇപിഎഫിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ഇപിഎഫിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ന്റെ കീഴിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഏതെങ്കിലും സ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. ഇപിഎഫ് റിട്ടയര്‍മെന്റ് കാലത്ത് ഒരു മുതല്‍ കൂട്ടായി കിട്ടുന്ന സംഭാവനയാണ്.

കാലാവധി

കാലാവധി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് ലോക്ക് ഇന്‍ പിരീഡ് അല്ലെങ്കില്‍ ഒരു പ്രത്യേക കാലയളവ് ഇല്ല. വ്യക്തികള്‍ക്ക് അവരുടെ ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയി വന്നുകൊണ്ടിരിക്കുന്ന കാലയളവുവരെ ഇത് തുടര്‍ന്നുകൊണ്ടുപോകാം. നിക്ഷേപ തുക റിട്ടയര്‍മെന്റ് സമയത്തോ, അല്ലെങ്കില്‍ ജോലി രാജി വയ്ക്കുമ്പോഴോ കിട്ടുന്നതാണ്. കൂടാതെ ഇപിഎഫ് തുക അഞ്ച് വര്‍ഷത്തിനുളളില്‍ എംപ്ലോയര്‍ പിന്‍വലിക്കുകയാണെങ്കില്‍ അത് നികുതി വിധേയമാണ്. ഇത് സെക്ഷന്‍ 80സി നിയമപ്രകാരമാണ്.

വായ്പ ലഭിക്കും

വായ്പ ലഭിക്കും

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) നിശ്ചയിച്ചിരിക്കുന്ന പ്രകാരം വ്യക്തികള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഈ ഫണ്ടില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതാണ്. പിഎഫ് നിക്ഷേപത്തുക എത്ര ഉയര്‍ന്നതാണോ അത്രയും കൂടുതല്‍ ലോണ്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വായ്പകള്‍ക്ക് പലിശയും കുറവാണ്. ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കിയാല്‍ അവരുടെ ആവശ്യങ്ങള്‍ക്കും ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാം.

സുരക്ഷിത നിക്ഷേപം

സുരക്ഷിത നിക്ഷേപം

കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ള നിക്ഷേപമായതുകൊണ്ടുതന്നെ പ്രോവിഡന്റ് ഫണ്ട് വളരെ സുരക്ഷിതമായ നിക്ഷേപമാണ്.

 ജോലി രാജിവയ്ക്കുമ്പോള്‍ പിഎഫിന് എന്ത് സംഭവിക്കും?

ജോലി രാജിവയ്ക്കുമ്പോള്‍ പിഎഫിന് എന്ത് സംഭവിക്കും?

ജോലി രാജിവയ്ക്കുമ്പോള്‍ തീര്‍ച്ചയായും പിഎഫ് വിഹിതവും തൊഴില്‍ സ്ഥാപന വിഹിതവും അതിന്റെ പലിശയും പൂര്‍ണ്ണമായും ജീവനക്കാരന് ലഭിക്കും. രാജിവയ്ക്കുമ്പോള്‍ പിഎഫ് തീര്‍ക്കുകയോ അടുത്ത സ്ഥാപനത്തിലേക്ക് മാറ്റുകയോ ചെയ്യാം.

പബ്ലിക് പ്രോവിഡന്റ് ഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

English summary

No more formalities to withdraw epf amount

No more formalities to withdraw epf amount
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X