English हिन्दी ಕನ್ನಡ தமிழ் తెలుగు

സ്വര്‍ണപ്പണയം: നഷ്ട സാധ്യതകളും, നഷ്ടം ഒഴിവാക്കാന്‍ എട്ട് വഴികളും

Posted By: Shyncy
Subscribe to GoodReturns Malayalam

മലയാളികള്‍ ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റി ലാളിക്കുന്ന വായ്പ ഏതാന്ന് ചോദിച്ചാല്‍, ഒട്ടും ആലോചിക്കണ്ട സ്വര്‍ണപ്പണയ വായ്പ എന്ന് തന്നെ ഉത്തരം. സ്വര്‍ണവുമായി പോവുക പണവുമായി തിരിച്ച് വരിക. എല്ലാം ഞൊടിയിടയില്‍ നടക്കും. ഇത് തന്നെയാണ് ഗോള്‍ഡ് ലോണിന്റെ ഏറ്റഴും വലിയ പ്രത്യേകത.

പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ സ്വര്‍ണത്തിനുമേല്‍ കിട്ടുന്ന വായ്പ വലിയ ആശ്വാസമാണ്. പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ ഈ ആശ്വാസം ആധിയായി മാറും എന്നുള്ളതാണ് സത്യം. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാന്‍ കഴിയും.

വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം ഗോള്‍ഡ് ലോണ്‍ എടുക്കുക

പലിശ കൂടിയ വായ്പ ആയതുകൊണ്ട് തന്നെ വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ സ്വര്‍ണപ്പണയത്തെ ആശ്രയിക്കാവൂ. മറ്റേതെങ്കിലും ലോണ്‍ കിട്ടാന്‍ മാര്‍ഗ്ഗമുണ്ടെങ്കില്‍ അതിനെ ആശ്രയിക്കുന്നതാണ് ബുദ്ധി.

കാലാവധി എത്രയെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം

ഏറ്റവും കുറഞ്ഞ കാലാവധിയുള്ള ലോണുകളില്‍ ഒന്നാണ് ഗോള്‍ഡ് ലോണ്‍. ഹോം ലോണിന് പത്ത് വര്‍ഷത്തിലേറേയും, പേഴ്‌സണല്‍-വാഹന വായ്പകള്‍ക്ക് മൂന്ന് വര്‍ഷത്തിലേറേയും കാലാവധിയുള്ളപ്പോള്‍ ഗോള്‍ഡ് ലോണിന് വെറും മുന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കാലാവധി. സ്വര്‍ണം പണയം വയ്ക്കുന്നതിന് മുന്‍പ് ഇക്കാലയളവില്‍ ലോണ്‍ തിരിച്ചടച്ച് സ്വര്‍ണം വീണ്ടെടുക്കാന്‍ കഴിമോയെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ പലിശയും പിഴ പലിശയുമൊക്കെ ചേര്‍ത്ത് വലിയൊരു തുക നല്‍കേണ്ടിവരും. അതിനുമപ്പുറാത്തായാല്‍ സ്വര്‍ണം ബാങ്കുകാര്‍ ലേലം വിളിച്ച് വില്‍ക്കും.

പലിശ അടയ്‌ക്കേണ്ട തീയതികള്‍ മറക്കരുത്

വായ്പയെടുക്കുന്ന കാലാവധിക്കനുസരിച്ച് പലിശയില്‍ വ്യത്യാസം വരും. എല്ലാ മാസവും സ്വര്‍ണം പണയം വച്ച തീയതിയില്‍ പലിശ അടക്കേണ്ടതാണ്. ഇപ്പോല്‍ ബാങ്കുകളും മറ്റ് സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളും ഓണ്‍ലൈനായി പലിശ അടയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

ഗോള്‍ഡ് ലോണ്‍ എടുക്കുന്ന സ്ഥാപനം ശ്രദ്ധിക്കണം

പണത്തിന്റെ അത്യാവശ്യം കാരണം പലപ്പോഴും സ്വര്‍ണ്ണം പണയം വയ്ക്കുന്ന സ്ഥാപനത്തെപ്പറ്റിയോ ഈടാക്കുന്ന മാസപ്പലിശയെപ്പറ്റിയോ ഭൂരിഭാഗംപേരും ആലോചിക്കാറില്ല എന്നുള്ളതാണ് സത്യം. എവിടെ കാശ് കൂടുതല്‍ കിട്ടുന്നോ അവിടെ സ്വര്‍ണ്ണം കൊണ്ടുപോയി വയ്ക്കുകയെന്നതാണ് ശീലം. എന്നാല്‍ ഗോള്‍ഡ് ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടാതെ ലോണെടുക്കുന്ന സ്ഥാപനത്തിനും പ്രാധാന്യം നല്‍കണം. കഴിവതും ബാങ്കുകളില്‍ നിന്നോ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഗോള്‍ഡ് ലോണെടുക്കാന്‍ ശ്രദ്ധിച്ചാല്‍ നല്ലത്. ഓരോ സ്ഥാപനങ്ങളിലും ഈടാക്കുന്ന പലിശയും മറ്റു നിരക്കുകളും വ്യത്യസ്തമായിരിക്കും.

Read Also: സ്വര്‍ണം പണയം വെയ്ക്കുമ്പോള്‍ സ്ഥാപനത്തെക്കുറിച്ച് നന്നായി അറിയണം, അബദ്ധം പറ്റരുത്!!!


 

നേരത്തെ തിരിച്ചടക്കാന്‍ ശ്രമിക്കുക

കൂടിയ തുകയ്ക്കാണ് ഗോള്‍ഡ് ലോണ്‍ എടുത്തിരിക്കുന്നതെങ്കില്‍ കുറഞ്ഞ പലിശയും ദീര്‍ഘകാല കാലാവധിയുമുള്ള ഏതെങ്കിലും വായ്പയെടുത്ത് ഗോള്‍ഡ് ലോണ്‍ ക്ലോസ് ചെയ്യുന്നതാണ് നല്ലത്.

Read Also: സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം

വായ്പ പുതുക്കാന്‍ മറക്കരുത്

കാലാവധി തീരുന്ന മുറയ്ക്ക് പണയം വച്ചിരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പലിശയടച്ച് പുതുക്കുകയെങ്കിലും വേണം.

7 ദിവസത്തെ പലിശ നല്‍കണം

ഗോള്‍ഡ് ലോണ്‍ എടുത്ത് പിറ്റേ ദിവസം ക്ലോസ് ചെയ്യുകയാണെങ്കിലും ചുരുങ്ങിയത് ഏഴ് ദിവസത്തെ പലിശ നിങ്ങളില്‍ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കും.

സ്വര്‍ണം വിട്ടുകളയരുത്

പലിശയും പിഴ പലിശയുമൊക്കെയായി വലിയ ബാധ്യത ആയാലും കഴിയുമെങ്കില്‍ സ്വര്‍ണം വിട്ടുകളയരുത്. ബാധ്യത അടച്ച് തീര്‍ത്ത് പണയം വച്ച സ്വര്‍ണം എടുക്കുന്നത് നഷ്ടമായിരിക്കുമെന്ന് തോന്നാം. പക്ഷെ, ഒരു ആസ്തി കൈവിട്ട് പോയാല്‍ അത് പിന്നീട് ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

Read Also: സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഈ അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കൂ

English summary

8 ways to avoid gold loan pledge

8 ways to avoid gold loan pledge
Story first published: Wednesday, March 22, 2017, 15:23 [IST]
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC