ബാങ്കുകള്‍ വായ്പയായി പണം നല്കി സമ്പദ്വ്യവസ്ഥയില് പണപ്രവാഹം ഉണ്ടാകുന്നതിനെ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്ക് ചില നടപടികള്‍ എടുക്കാറുണ്ട്.
ബാങ്കുകള്‍ വായ്പയായി പണം നല്കി സമ്പദ്വ്യവസ്ഥയില് പണപ്രവാഹം ഉണ്ടാകുന്നതിനെ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്ക് ചില നടപടികള്‍ എടുക്കാറുണ്ട്. റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍(ക്യാഷ് റിസര്‍വ്വ് റേഷിയോ), റേഷിയോ എസ്എല്‍ആര്‍ തുടങ്ങിയവയാണ് അത്.
റിപ്പോ നിരക്ക്
വായ്പാ ഡിമാന്റ് കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ. റിപ്പോ നിരക്ക് കൂടി എന്നാല്‍ അതിനര്‍ത്ഥം സമ്പദ്വ്യവസ്ഥയിലേക്ക് പണം ഒഴുക്കാന്‍ റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ലയെന്നാണ്. ആര് ബി ഐയെക്കുറിച്ച് കൂടുതല്‍ അറിയാം, റിസര്‍വ്വ് ബാങ്കിന്റെ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം
റിവേഴ്സ് റിപ്പോ
വായ്പ നല്കാന് അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടിയാല്‍ ആര്‍ബിഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ബാങ്കുകള്‍ക്ക് റിസര്‍വ്വ ബാങ്ക് നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്
സിആര്‍ആര്‍
ഒരാളില്‍ നിന്ന് നൂറ് രൂപ നിക്ഷേപമായി കിട്ടിയാല്‍ മറ്റൊരാള്‍ക്ക് ആ നൂറ് രൂപ മുഴുവനായും വായ്പ നല്കാന് ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് പറ്റില്ല. നൂറ് രൂപയില്‍ നിന്ന് ആറ് രുപ ആര്‍ബിഐയുടെ കറന്റ് അക്കൗണ്ടില്‍ ഇടണം, അതായത് നിക്ഷേപത്തിന്റെ 6 ശതമാനം. ഇതാണ സിആര്‍ആര്‍. ഇതിന് പലിശ കിട്ടില്ല. നിങ്ങൾ ഭവനവായ്പ എടുത്തിട്ടുണ്ടോ? 2016 ഏപ്രിലിന് മുമ്പാണെങ്കിൽ പലിശ കുറയും!
എസ്എല്‍ആര്‍
ഒരാളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ 24 ശതമാനം ഗവണ്മെന്റ് സെക്യൂരിറ്റീസില്‍ ബാങ്കുകള്‍ നിക്ഷേപിച്ചിരിക്കണം. ഇതിന് പലിശ കിട്ടും. ഈ ശതമാനമാണ് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷിയോ(എസ്എല്‍ആര്‍). നൂറ് രൂപ നിക്ഷേപം കിട്ടിയാല്‍ 6 ശതമാനം സിആര്‍ആറും 24 ശതമാനം എസ്എല്‍ആറും മാറ്റിവച്ച ശേഷം ബാക്കിയുള്ള 70 രൂപയാണ് വായ്പ നല്കാന് ബാങ്കുകള്‍ക്ക് ലഭിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകൾ ഇതാ...
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications