മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന സ്മോൾ ഫിനാൻസ് ബാങ്കുകൾ
കൂടുതൽ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപമാണോ നിങ്ങൾ തേടുന്നത്. എന്നാല്‍ ഇനി വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട. മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന സ്മോൾ ഫിനാൻസ് ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
എസ്ബിഐ പലിശ കുറച്ചു
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒന്നു മുതല്‍ തെരഞ്ഞെടുത്ത ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. 46 ദിവസം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി വാഗ്ദാനം ചെയ്യുന്ന നിരക്ക് 6.5 ശതമാനമാണ്. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക്
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര സ്വകാര്യ ബാങ്കുകള്‍ പരമാവധി 6.75 ശതമാനവും ആക്സിസ് ബാങ്ക് 6.85 ശതമാനവും യെസ് ബാങ്ക്, കരൂര്‍വൈശ്യ ബാങ്ക് തുടങ്ങിയവ ഏഴ് ശതമാനവും ആര്‍ബിഎല്‍ ബാങ്ക് 7.3 ശതമാനവുമാണ് ഈ വിഭാഗത്തില്‍ നല്കുന്ന പരമാവധി പലിശ നിരക്ക്. അതായത് 7.3 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും
സ്മോൾ ഫിനാൻസ് ബാങ്ക്
നിങ്ങള്‍ക്ക് 7.3 ശതമാനത്തില്‍ കൂടുതല്‍ പലിശ നേടണമെന്നുണ്ടെങ്കിൽ സ്മോള്‍ ഫിനാന്‍സ് ബാങ്കുകൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. അടുത്തിടെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ പലിശ നിരക്കുകളിലും കുറവു വരുത്തിയിരുന്നു. എന്നിരുന്നാലും വലിയ ബാങ്കുകളെ അപേക്ഷിച്ച് സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ തന്നെയാണ്. എസ്ബിഐ പലിശനിരക്കില്‍ കുറവ് വരുത്തി, വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ
താഴെ പറയുന്ന സ്മോൾ ഫിനാൻസ് ബാങ്കുകളാണ് 7.3 ശതമാനത്തിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
- സൂര്യോദയ
- ഉത്കര്‍ഷ്
- ഇക്വിറ്റാസ്
- ഉജ്ജീവന്
- എയു
- ഇസാഫ്
സ്മോൾ ഫിനാൻസ് ബാങ്ക്
നിക്ഷേപം, വായ്പ തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളാണ് സ്മോള്‍ ബാങ്കുകള്‍ നല്കി വരുന്നത്. സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുക എന്നതാണ് സ്മോൾ ഫിനാൻസ് ബാങ്കുകളുടെ ലക്ഷ്യം. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications