അക്കൗണ്ട് ബാലൻസ് അറിയാൻ ഇതാ 6 എളുപ്പവഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാങ്കേതിക വിദ്യയുടെ കടന്നു വരവ് ബാങ്കിം​ഗ് മേഖലയെ വളരെയേറെ സുതാര്യമാക്കി. മുമ്പ് നേരിട്ട് ബാങ്കിലെത്തി പാസ് ബുക്കിൽ ഇടപാടുകൾ പതിപ്പിച്ച ശേഷം മാത്രമേ സ്വന്തം അക്കൗണ്ടിലെ ബാലൻസ് തുക അറിയാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന് ബാലൻസ് അറിയാൻ നിരവധി വഴികളുണ്ട്. എന്തൊക്കെയാണ് ആ വഴികൾ എന്ന് നോക്കാം.

 

1. എ.ടി.എം

1. എ.ടി.എം

ഉപഭോക്താക്കൾക്ക് എ.ടി.എം വഴി അനേകം സാമ്പത്തിക ഇടപാടുകൾ നടത്താം. ഇതിൽ വളരെ ലളിതമായ കാര്യങ്ങളിൽ ഒന്ന് അക്കൗണ്ട് ബാലൻസ് അറിയുക എന്നതാണ്. എ.ടി.എമ്മിൽ കാർഡ് സ്വൈപ് ചെയ്ത് നിങ്ങളുടെ നാലക്ക പിൻ നമ്പർ നൽകിയാൽ ബാലൻസ് എൻക്വയറി എന്ന ഓപ്ഷൻ ലഭിക്കും. ഇത് തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ എത്ര രൂപ ഉണ്ടെന്ന് അറിയാനാകും.

2. ഇന്റർനെറ്റ് ബാങ്കിംഗ്

2. ഇന്റർനെറ്റ് ബാങ്കിംഗ്

നെറ്റ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് ഓൺലൈനിലും ബാങ്ക് സ്റ്റേറ്റ്മെന്റിലും സൗജന്യമായി പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന്, എസ്.ബി.ഐ അക്കൗണ്ടുള്ള ഒരാൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ "ബാലൻസ് പരിശോധിക്കാൻ ക്ലിക്ക് ചെയ്യുക" എന്നൊരു ഓപ്ഷൻ കാണാം. ഇവിടെ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ബാലൻസ് അറിയാൻ സാധിക്കും.

3. മൊബൈൽ ബാങ്കിം​ഗ്

3. മൊബൈൽ ബാങ്കിം​ഗ്

മൊബൈൽ ബാങ്കിം​ഗ് സേവനം ലഭ്യമാകണമെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. എസ്.ബി.ഐ ഉപഭോക്താക്കൾക്ക് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് അറിയാൻ "എസ്.ബി.ഐ ക്വിക്ക്" എന്ന സൗകര്യം ഉപയോഗിക്കാം. ഇതിന് മുമ്പ് നിങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

4. ബാങ്ക് ആപ്പുകൾ

4. ബാങ്ക് ആപ്പുകൾ

ഭൂരിഭാ​ഗം ബാങ്കുകൾക്കും സ്വന്തമായി ബാങ്ക് ആപ്ലിക്കേഷനുകളുണ്ട്. ഈ സൗകര്യമുപയോ​ഗിച്ച് നിങ്ങൾക്ക് ബാലൻസ് അറിയാനും പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും സാധിക്കും.

5. മിസ്ഡ് കോൾ ബാങ്കിംഗ്

5. മിസ്ഡ് കോൾ ബാങ്കിംഗ്

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് മിസ് കോൾ ചെയ്തും നിങ്ങൾക്ക് ബാലൻസ് അറിയാൻ സാധിക്കും. എന്നാൽ ഈ നമ്പർ ബാങ്കുമായി ബന്ധിപ്പിച്ചിരികണം എന്നുമാത്രം.

6. സർവ്വീസ് നമ്പർ

6. സർവ്വീസ് നമ്പർ

ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് * 99 # എന്ന നമ്പർ ഡയൽ ചെയ്താൽ നിങ്ങൾക്ക് ബാലൻസും മറ്റ് വിവരങ്ങളും അറിയാൻ സാധിക്കും. ഇത് വളരെ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനും കഴിയും.

malayalayam.goodreturns.in

English summary

How To Check Balance In Your Savings Account?

With the advent of technology in the banking sector, there are different ways to check balance in savings account other than passbook. Here are different ways to check savings account balance in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X